സിഡ്നി: ലോകത്തെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരനായിരുന്ന ഉസൈന്‍ ബോള്‍ട്ട് അത്ലറ്റിക്സില്‍നിന്നും വിരമിച്ചശേഷം ഫുട്ബോള്‍ പരിശീലനത്തിലാണ്. ഒരു പ്രൊഫഷണല്‍ ഫുട്ബോളറാകുക എന്നതാണ് ഓട്ടക്കാരന്റെ അടുത്ത സ്വപ്നം. ഇതിനായി കഠിന പരിശീലനത്തിലാണ്. പല പ്രമുഖ ക്ലബ്ബുകളുടെ ടീമുകള്‍ക്കൊപ്പവും പരിശീലനവും നേടി.
ക്രിക്കറ്റ്: ഇന്ത്യ എക്ക് ഇന്നിങ്സ് ജയം... ദക്ഷിണാഫ്രിക്ക എ നാണംകെട്ടു
ജര്‍മന്‍ വമ്പന്മാരായ ബൊറൂസിയ ഡോട്ട്മുണ്ട്, സൗത്ത് ആഫ്രിക്കന്‍ ടീം മാമലോദ് സണ്‍ഡൗണ്‍സ് തുടങ്ങിയ ടീമുകള്‍ക്കൊപ്പമായിരുന്നു പരിശീലനം. യൂറോപ്പിലെ ഏതെങ്കിലും ഒരു ലീഗില്‍ കളിക്കുകയെന്നതാണ് ബോള്‍ട്ടിന്റെ സ്വപ്നം. എന്നാല്‍, അത് അത്ര എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ് സൂപ്പര്‍താരം.
മികവിന്റെ ഉന്നതിയിലുള്ള കളിക്കാരാണ് യൂറോപ്യന്‍ ലീഗുകളില്‍ കളിക്കുന്നത്. ഒരു സുപ്രഭാതത്തില്‍ ഫുട്ബോള്‍ പരിശീലനം തുടങ്ങുന്നവര്‍ക്ക് ഇവിടെ സ്ഥാനം ലഭിക്കുക അസാധ്യം. യൂറോപ്പിലെ സ്ഥിതി മനസിലാക്കിയ ബോള്‍ട്ട് ഇനി ഏഷ്യന്‍ ഫുട്ബോളിലേക്കാണ് കണ്ണെറിയുന്നത്. യൂറോപ്പിന്റെ അത്രയും പ്രൊഫഷണലിസം ആവശ്യമില്ല എന്നതുതന്നെ കാരണം.
ഇതിനായി ഓസ്ട്രേലിയന്‍ ടീം സെന്‍ട്രല്‍ കോസ്റ്റ് മറൈനുമായി ബോള്‍ട്ട് കരാറിലേര്‍പ്പെട്ടു. ഓസ്ട്രേലിയയില്‍ വരുന്നതില്‍ സന്തോഷവാനാണെന്നും ടീം മാനേജ്മെന്റിന് നന്ദിയുണ്ടെന്നും ബോള്‍ട്ട് പറഞ്ഞു. അതേസമയം, ബോള്‍ട്ടിന് പരിശീലനത്തിനുള്ള അവസരം മാത്രമാണ് നല്‍കിയതെന്നും ടീമില്‍ കളിപ്പിക്കാമെന്ന ഉറപ്പ് നല്കിയിട്ടില്ലെന്നുാണ് ടീം മാനേജ്മെന്റിന്റെ നിലപാട്. എട്ട് ഒളിമ്പിക്സ് സ്വര്‍ണം നേടിയിട്ടുള്ള ബോള്‍ട്ടിന്റെ പേരിലാണ് ലോകത്തെ ഏറ്റവും വേഗതയേറിയ താരമെന്ന റെക്കോര്‍ഡ്.