Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീമിയര്‍ ലീഗില്‍ ആര് കപ്പടിക്കും? ഹൃദയം അവര്‍ക്കൊപ്പം; ഉസൈന്‍ ബോള്‍ട്ട് പറയുന്നു

ജമൈക്കന്‍ ഇതിഹാസ ഓട്ടക്കാരനായ ഉസൈന്‍ ബോള്‍ട്ട് അത്‌ലറ്റിക്‌സിലെ മികവിനോടൊപ്പം കടുത്ത ഫുട്‌ബോള്‍ ആരാധകന്‍ കൂടിയാണ്. അത്‌ലറ്റിക്‌സില്‍ നിന്ന് വിടപറഞ്ഞതിന് ശേഷവും ഫുട്‌ബോളിനോടുള്ള കടുത്ത ആരാധന ഇപ്പോഴും നിലനിര്‍ത്താന്‍ ബോള്‍ട്ട് ശ്രദ്ധിക്കാറുണ്ട്. പ്രൊഫഷനല്‍ ഫുട്‌ബോള്‍ ക്ലബ്ബിനൊപ്പം പരിശീലനം നടത്താനടക്കം ബോള്‍ട്ടിന് സാധിച്ചിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ കടുത്ത ആരാധകനായ ബോള്‍ട്ട് സാധിക്കുന്ന മത്സരങ്ങളെല്ലാം കാണാനും ശ്രമിക്കാറുണ്ട്.

ഇക്കാര്യം ബോള്‍ട്ട് തന്നെയാണ് തുറന്ന് പറഞ്ഞിരിക്കുന്നത്. ഇപ്പോഴിതാ ഇത്തവണത്തെ പ്രീമിയര്‍ ലീഗ് കിരീടം ആര് നേടുമെന്നത് പ്രവചിച്ചിരിക്കുകയാണ് ബോള്‍ട്ട്. ലിവര്‍പൂളിനെ ആന്‍ഫീല്‍ഡില്‍ 2-2 സമനിലയില്‍ തളച്ചതിന് പിന്നാലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇത്തവണത്തെ കിരീടം നേടുമെന്നാണ് ബോള്‍ട്ട് പറയുന്നത്. നേരത്തെ മുതല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കടുത്ത ആരാധകനാണ് ബോള്‍ട്ട്. ഇക്കാര്യം നേരത്തെ തന്നെ അദ്ദേഹം തുറന്ന് പറഞ്ഞിട്ടുള്ളതാണ്.

manchester united

എന്നാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഇത്തവണ കപ്പിലേക്കെത്താന്‍ സാധ്യത കുറവാണ്. 13ാം സ്ഥാനത്താണ് നിലവില്‍ യുണൈറ്റഡുള്ളത്. 20 മത്സരത്തില്‍ നിന്ന് 23 പോയിന്റാണ് യുണൈറ്റഡിന്റെ സമ്പാദ്യം. തുടര്‍ ജയങ്ങള്‍ നേടി ശക്തമായി തിരിച്ചെത്താന്‍ യുണൈറ്റഡ് ആരാധകര്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിനുള്ള സാധ്യത കുറവാണെന്നതാണ് വസ്തുത. യുണൈറ്റഡിന് മുന്നില്‍ ഇനിയും അവസരമുണ്ടെന്നാണ് പരിശീലകന്‍ പറയുന്നത്. എന്നാല്‍ കപ്പിലേക്കെത്തുക ദുഷ്‌കരമായിരിക്കും.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് സമനില നേരിട്ടെങ്കിലും പോയിന്റ് പട്ടികയില്‍ തലപ്പത്താണ് ലിവര്‍പൂളുള്ളത്. 19 മത്സരത്തില്‍ നിന്ന് 46 പോയിന്റാണ് യര്‍ഗന്‍ ക്ലോപ്പിന്റെ ശിഷ്യന്മാര്‍ക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള ആഴ്‌സണലും ശക്തമായി മത്സര രംഗത്തുണ്ട്. 20 മത്സരത്തില്‍ നിന്ന് 40 പോയിന്റാണ് ആഴ്‌സണലിനുള്ളത്. മൂന്നാം സ്ഥാനത്തുള്ള നോട്ടിങ്ഹാമിന് 37 പോയിന്റുമുണ്ട്. 36 പോയിന്റോടെ ചെല്‍സി നാലാം സ്ഥാനത്താണുള്ളത്. ന്യൂകാസില്‍ ഇത്തവണ അപ്രതീക്ഷിത കുതിപ്പാണ് നടത്തിയത്.

35 പോയിന്റോടെ ടീം അഞ്ചാം സ്ഥാനത്തുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിക്ക് 20 മത്സരത്തില്‍ നിന്ന് 34 പോയിന്റാണുള്ളത്. മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഇത്തവണ കാര്യമായ പ്രകടനം കാഴ്ചവെക്കാനായിട്ടില്ല. ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ചില സൂപ്പര്‍ താരങ്ങളെ കൊണ്ടുവരാന്‍ സിറ്റി നോട്ടമിടുന്നുണ്ട്. ടോട്ടനം ഇത്തവണ പിന്നോട്ട് പോയ ടീമുകളിലൊന്നാണ്. 20 മത്സരത്തില്‍ നിന്ന് 24 പോയിന്റാണ് ടോട്ടനത്തിനുള്ളത്. 12ാം സ്ഥാനത്താണ് ടോട്ടനമുള്ളത്.

Story first published: Monday, January 6, 2025, 21:04 [IST]
Other articles published on Jan 6, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+