Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫൈവ്‌ സ്റ്റാര്‍ അമേരിക്ക... വിയക്ക്‌ ഹാട്രിക്ക്‌, പരാഗ്വേ തകര്‍ന്നു

ദില്ലി: ഫിഫ അണ്ടര്‍ 17 ലോകകപ്പ്‌ ഫുട്‌ബോളില്‍ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ദില്ലിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ ലാറ്റിനമേരിക്കയില്‍ നിന്നുള്ള പരാഗ്വേയെ അമേരിക്ക തകര്‍ത്തെറിയുകയായിരുന്നു. ഏകപക്ഷീയമായ അഞ്ചു ഗോളുകളുടെ ആധികാരിക വിജയമാണ്‌ അമേരിക്ക ആഘോഷിച്ചത്‌. ഒന്നാം പകുതിയില്‍ ഒരു ഗോളിന്റെ ലീഡുമായി കളംവിട്ട അമേരിക്ക രണ്ടാം പകുതിയില്‍ നാലു ഗോള്‍ കൂടി എതിര്‍ വലയില്‍ അടിച്ചുകയറ്റി വിജയ മാര്‍ജിന്‍ ഉയര്‍ത്തുകയായിരുന്നു.

Paraqua-USA- Pre Quarter

ഹാട്രിക്‌ നേടിയ തിമോത്തി വിയയാണ്‌ അമേരിക്കയുടെ വിജയശില്‍പ്പി. 19, 53, 77 മിനിറ്റുകളിലായിരുന്നു വിയയുടെ ഹാട്രിക്‌ പ്രകടനം. ആന്‍ഡ്രു കാര്‍ലെറ്റോണും ജോഷ്വ സെര്‍ജന്റും ഓരോ തവണ ആഘോത്തില്‍ പങ്കുചേര്‍ന്നു. മല്‍സരഫലം സൂചിപ്പിക്കുന്നതു പോലെ അമേരിക്കയ്‌ക്കു തന്നെയായിരുന്നു കളിയില്‍ മേല്‍ക്കൈ. 19ാം മിനിറ്റില്‍ വിയ അമേരിക്കയെ കളിയില്‍ മുന്നിലെത്തിച്ചു. അയോ അകിനോല നല്‍കിയ ക്രോസ്‌ ഇടംകാല്‍ ഷോട്ടിലൂടെ വിയ വലയിലേക്ക്‌ തൊടുക്കുകയായിരുന്നു. 28ാം മിനിറ്റില്‍ പരാഗ്വേ മികച്ചൊരു മുന്നേറ്റം നടത്തിയെങ്കിലും അമേരിക്കന്‍ ഗോളിയെ കീഴക്കാനായില്ല.

50ാം മിനിറ്റില്‍ അമേരിക്കന്‍ ആധിപത്യമുറപ്പിച്ചു വിയ ടീമിന്റെ രണ്ടാം ഗോള്‍ നേടി. ഇടതുവിങിലൂടെ കുതിച്ചെത്തിയ വിയ പരാഗ്വേ ഡിഫന്റര്‍മാര്‍ക്കിടയിലൂടെ ബോക്‌സിനു പുറത്തു വച്ചു തൊടുത്ത വെടിച്ചില്ല്‌ കണക്കെയുള്ള ഷോട്ട്‌ പരാഗ്വേ ഗോളിക്ക്‌ ഒരു അവസരവും നല്‍കാതെ വലയില്‍ തറയ്‌ക്കുകയായിരുന്നു. ഇതോടെ മല്‍സരത്തിലേക്കു തിരിച്ചുവരാമെന്ന പരാഗ്വേയുടെ പ്രതീക്ഷകള്‍ക്ക്‌ മങ്ങലേറ്റു.

65ാം മിനിറ്റില്‍ അമേരിക്കന്‍ വിജയവും ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്തും ഉറപ്പാക്കി കാര്‍ലെറ്റോണ്‍ വലകുലുക്കി. സ്‌കോര്‍ 3-0. ജോഷ്വ സെര്‍ജന്റിന്റെ പാസില്‍ നിന്നായിരുന്നു കാര്‍ലെറ്റോണിന്റെ ഗോള്‍. 3-0ന്റെ മികച്ച ലീഡ്‌ കരസ്ഥമാക്കിയെങ്കിലും അമേരിക്കന്‍ ഗോള്‍ദാഹം തീര്‍ന്നില്ല. രണ്ടു തവണ കൂടി അവര്‍ പരാഗ്വേയ്‌ന്‍ വലയില്‍ പന്തെത്തിച്ചു. 74ാം മിനിറ്റില്‍ സെര്‍ജന്റാണ്‌ നാലാം ഗോള്‍ നേടിയത്‌. 77ാം മിനിറ്റില്‍ അമേരിക്കയെ ഫൈവ്‌ സ്റ്റാറാക്കി വിയ തന്റെ ഹാട്രിക്‌ പൂര്‍ത്തിയാക്കി. നേരത്തേ വൈകീട്ട്‌ നടന്ന ആദ്യ പ്രീക്വാര്‍ട്ടറില്‍ കൊളംബിയയെ 4-0നു തുരത്തി ജര്‍മനി ക്വാര്‍ട്ടറിലേക്കു ടിക്കറ്റെടുത്തിരുന്നു.

Story first published: Monday, October 16, 2017, 22:24 [IST]
Other articles published on Oct 16, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+