Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ഉറുഗ്വെ; ജയിച്ചാല്‍ ഗ്രൂപ്പ് എ യുടെ കാര്യത്തില്‍ തീരുമാനമാകും

സൗദിയും ഉറുഗ്വേയും തമ്മിലുള്ള മത്സരം ഇന്ന് വൈകിട്ട് 8.30 യ്ക്ക് | Oneindia Malayalam

മോസ്‌കോ: ലോകകപ്പ് ഗ്രൂപ്പ് എ യില്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ഉറുഗ്വെ ഇറങ്ങുന്നു. ആദ്യ മത്സരത്തില്‍ ഏക ഗോളിന് ഈജിപ്തിനെ തോല്‍പ്പിച്ച ഉറുഗ്വെ രണ്ടാം മത്സരത്തില്‍ ഏഷ്യന്‍ ശക്തികളായ സൗദി അറേബ്യയെ നേരിടും. റസ്‌തോവ് അരീനയില്‍ ഇന്ത്യന്‍ സമയം രാത്രി 8.30നാണ് മത്സരം ആരംഭിക്കുക.

Uruguay

സൗദി അറേബ്യയെ തോല്‍പ്പിച്ച് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാനാകും ലാറ്റിനമേരിക്കന്‍ ശക്തികളുടെ ശ്രമം. ഗ്രൂപ്പില്‍നിന്നും റഷ്യ പ്രീക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. ഗ്രൂപ്പ് ചാമ്പ്യന്മാരാകാന്‍ ഉറുഗ്വയ്ക്ക് ജയം അനിവാര്യമാണ്. തോല്‍വിയോ സമനിലയോ ടീമിന്റെ സാധ്യത ഇല്ലാതാക്കും. കവാനിയും സുവാരസും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ടീമിലുണ്ടെങ്കിലും ഗോളുകള്‍ കണ്ടെത്താനാകാത്തത് ടീമിന് തലവേദനയാണ്. സുവാരസ് ഫോമിലായാല്‍ ഉറുഗ്വെയ്ക്ക് ജയിച്ചുകയറാം.

തോല്‍വി പുറത്തേക്കുള്ള വഴിയാണ് സൗദി അറേബ്യയ്ക്ക്. ഏഷ്യയില്‍ വമ്പന്മാരാണെങ്കിലും റഷ്യയോടെ 5-0ത്തിന് തോറ്റ അവര്‍ക്ക് മാനം രക്ഷിക്കാനുള്ള അവസരമാണിത്. ജര്‍മനിക്കെതിരെ സന്നാഹ മത്സരത്തില്‍ പുറത്തെടുത്ത കളി ആവര്‍ത്തിച്ചാല്‍ ഉറുഗ്വയ്‌ക്കെതിരെ അട്ടിമറി ജയം ടീമിന് സ്വന്തമാക്കാം. ഒരിക്കല്‍ക്കൂടി നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയാല്‍ ടീമില്‍നിന്നും പുറത്താവുക മാത്രമല്ല, രാജ്യത്ത് കാത്തിരിക്കുന്നത് കടുത്ത അച്ചടക്ക നടപടികൂടിയായിരിക്കും. മത്സരത്തില്‍ ഉറുഗ്വെ വ്യക്തമായ മാര്‍ജിനില്‍ ജയിക്കുമെന്നാണ് പ്രവചനമെങ്കിലും സൗദി എളുപ്പത്തില്‍ വിട്ടുകൊടുക്കില്ലെന്നുറപ്പാണ്.


Story first published: Wednesday, June 20, 2018, 10:38 [IST]
Other articles published on Jun 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+