ഗ്രൂപ്പ് ചാമ്പ്യന്മാരാകാന്‍ റഷ്യയും യുറുഗ്വയും; പ്രീക്വാര്‍ട്ടറില്‍ കാത്തിരിക്കുന്നത് വമ്പന്മാര്‍
മോസ്‌കോ: ലോകകപ്പ് എ ഗ്രൂപ്പില്‍ തങ്ങളുടെ മൂന്നാം മത്സരത്തില്‍ റഷ്യയും യുറുഗ്വയും ഏറ്റുമുട്ടും. ഇരു ടീമുകളും നേരത്തെ തന്നെ പ്രീക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ടെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരെ നിശ്ചയിക്കുന്ന മത്സരമാകും തിങ്കളാഴ്ച നടക്കുക. ഇന്ത്യന്‍ സമയം രാത്രി 7.30ന് സമാറ അരീനയിലാണ് മത്സരം.
ഉദ്ഘാടന മത്സരത്തില്‍ സൗദി അറേബ്യയെ 5-0ത്തിനും രണ്ടാം മത്സരത്തില്‍ ഈജിപ്തിനെ 3-1നും തകര്‍ത്താണ് റഷ്യ യുറുഗ്വയെ നേരിടാന്‍ ഒരുങ്ങുന്നത്. സമീപകാലത്ത് മോശം പ്രകടനം നടത്തിയിരുന്ന ആതിഥേയര്‍ ലോകകപ്പില്‍ ഉജ്വല പ്രകടനം നടത്തിയതോടെ ആരാധകരുടെ പ്രതീക്ഷ ഉയര്‍ന്നിട്ടുണ്ട്. മൂന്നു ഗോള്‍ നേടിയ ഡെന്നീസ് ഷെരിഷേവിലാണ് റഷ്യയുടെ പ്രതീക്ഷ.

ആദ്യ മത്സരത്തില്‍ ഈജിപ്തിനേയും രണ്ടാം മത്സരത്തില്‍ സൗദി അറേബ്യയേയും ഒരു ഗോള്‍ മാര്‍ജിനില്‍ വീഴ്ത്തിയ യുറുഗ്വയ് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുത്തിട്ടില്ല. സൂപ്പര്‍ താരങ്ങളായ ലൂയിസ് സുവാരസും, എഡിസണ്‍ കവാനിയും തിളങ്ങാത്തത് ആരാധകര്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണ്. ജയിച്ചാലും തോറ്റാലും പ്രീക്വാര്‍ട്ടര്‍ ഉറപ്പാണ് റഷ്യയ്ക്കും യുറുഗ്വയ്ക്കും. എന്നാല്‍, പ്രീക്വാര്‍ട്ടറില്‍ സ്‌പെയിനും, പോര്‍ച്ചുഗലും എതിരാളികളാകാനാണ് സാധ്യത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications