Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുറുഗ്വായ് പോര്‍ച്ചുഗല്‍ പോരാട്ടം, ക്രിസ്റ്റിയാനോയോ സുവാരസോ പുറത്തേക്ക്?; പ്രവചനം

പോർച്ചുഗൽ ഉറുഗ്വേ പോരാട്ടം ഇന്ന് | Oneindia Malayalam

സാച്ചി: ലോകകപ്പ് രണ്ടാം പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും ലൂയിസ് സുവാരസിന്റെ യുറുഗ്വായും ഏറ്റുമുട്ടും. സാച്ചിയിലെ ഫിഷ്റ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 11.30നാണ് കിക്കോഫ്. ഇന്നത്തെ മത്സരത്തോടെ സൂപ്പര്‍ താരങ്ങളിലൊരാള്‍ നാട്ടിലേക്ക് മടങ്ങുമെന്നതിനാല്‍ ഫുട്‌ബോള്‍ലോകം ശ്രദ്ധാപൂര്‍വം വീക്ഷിക്കുന്ന കളിയായിരിക്കും ഇത്.

ഇത്തവണ ഗ്രൂപ്പ് മത്സരങ്ങളിലെ എല്ലാ കളികളും ജയിച്ച ടീമാണ് യുറുഗ്വായ്. എന്നാല്‍, അവര്‍ പൂര്‍ണമായും ഫോമിലാണെന്ന് പറയാന്‍ കഴിയില്ല. ഈജിപ്തിനോടും സൗദിയോടും ആധികാരിക പ്രകടനം നടത്താന്‍ കഴിയാതിരുന്ന ടീം ആതിഥേയരായ റഷ്യയ്‌ക്കെതിരെയാണ് തനിനിറം കാട്ടിയത്. ലൂയി സുവാരസും എഡിന്‍സന്‍ കവാനിയും ഫോമിലെത്തിയത് ടീമിന് ആശ്വാസകരമാണ്.

cristianoronaldo

ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെ കളിക്കാന്‍ കഴിയാത്ത പോര്‍ച്ചുഗല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഗോളടി മികവിലാണ് മുന്നോട്ടു നീങ്ങുന്നത്. നാലു ഗോള്‍ നേടി റൊണാള്‍ഡോ പ്രീക്വാര്‍ട്ടറിലും മിന്നിയാല്‍ ടീമിന് ജയിച്ചു കയറാം. ബി ഗ്രൂപ്പില്‍ ഒരു ജയവും രണ്ടു സമനിലയും നേടിയ ടീം ഇറാനോട് കഷ്ടിച്ച് രക്ഷപ്പെട്ടാണ് പ്രീക്വാര്‍ട്ടറില്‍ ഇടം നേടിയത്.

പതിവ് ശൈലിയിലാണ് യുറുഗ്വായ് കളിക്കുക. കാര്യമായ പരീക്ഷണങ്ങള്‍ ടീമിലോ ഫോര്‍മേഷനിലോ നടത്തില്ല. സുവാരസ്, കവാനി സഖ്യം മുന്നേറ്റത്തില്‍ കളിക്കുമ്പോള്‍ വെസിനോ, ടോറെയ്‌റ, നാന്റസ് ത്രയം മധ്യനിര നിയന്ത്രിക്കും. ഗോഡിനും ജിമെനസും നേതൃത്വം നല്‍കുന്ന പ്രതിരോധം ഇതുവരെ ഒരു ഗോള്‍പോലും വഴങ്ങിയിട്ടില്ല.

ക്രിസ്റ്റിയാനോയെ ആക്രമണത്തിന് നിയോഗിച്ച് പ്രതിരോധാത്മക കളിയായിരിക്കും പോര്‍ച്ചുഗലിന്റേത്. മുട്ടീന്യോ, ക്വാറസ്മ, ജാവോ മരിയ എന്നിവരായിരിക്കും മധ്യനിരയില്‍. പെപ്പെ ഫോണ്ടെ സഖ്യത്തിന്റെ പ്രതിരോധം നിലവാരത്തിലേക്കുയര്‍ന്നാല്‍ യുറുഗ്വായ് ഗോളടിക്കാന്‍ ബുദ്ധിമുട്ടും. ക്രിസ്റ്റിയാനോയുടെ ഗോളടി മികവിന് മാര്‍ക്ക് നല്‍കി പോര്‍ച്ചുഗല്‍ ഒരു ഗോള്‍ മാര്‍ജിനില്‍ ജയിക്കുമെന്നാണ് പ്രവചനം.


Story first published: Saturday, June 30, 2018, 10:17 [IST]
Other articles published on Jun 30, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+