വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പോര്‍ച്ചുഗലിന് പിന്നാലെ ഉറുഗ്വേയും വിയര്‍ത്തു... സുവാരസ് ഗോളില്‍ ഉറുഗ്വേ പ്രീക്വാര്‍ട്ടറില്‍

സുവാരസിന്റെ കരിയറിലെ 100ാമത്തെ മല്‍സരമായിരുന്നു ഇത്

സൗദിയെ തോൽപ്പിച്ച് ഉറുഗ്വേ പ്രീക്വാർട്ടറിൽ | Oneindia Malayalam

1
958025

റോസ്‌തോവ്: ലോകകപ്പിന്റെ ഗ്രൂപ്പ് ബിയില്‍ പോര്‍ച്ചുഗല്‍ മൊറോക്കോയ്ക്കു മുന്നില്‍ വിറച്ചതിനു പിന്നാലെ മറ്റൊരു വമ്പന്‍ ടീമും വിറച്ചു ജയിച്ചു. പ്രഥമ ചാംപ്യന്‍മാരും ലാറ്റിനമേരിക്കയിലെ കരുത്തുറ്റ ടീമുമായ ഉറുഗ്വേയാണ് ഗ്രൂപ്പ് എയില്‍ ജയത്തിനു വേണ്ടി ഇഞ്ചോടിഞ്ച് പൊരുതിയത്. സൗദി അറേബ്യയെ എതിരില്ലാത്ത ഒരു ഗോളിന് ഉറുഗ്വേ മറികടക്കുകയായിരുന്നു. ഈ ജയത്തോടെ ഉറുഗ്വേ പ്രീക്വാര്‍ട്ടറിലേക്കു ടിക്കറ്റെടുത്തപ്പോള്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ സൗദി പുറത്തായി.

1

സൂപ്പര്‍ താരം ലൂയിസ് സുവാരസാണ് ഉറുഗ്വേയുടെ വിജയഗോള്‍ നേടിയത്. കരിയറിലെ 100ാമത്തെ മല്‍സരത്തില്‍ ഇറങ്ങിയ സുവാരസ് 23ാം മിനിറ്റിലാണ് കളിയുടെ വിധി നിര്‍ണയിച്ച ഗോളിന് അവകാശിയായത്. തോറ്റെങ്കിലും അഭിമാനം നല്‍കുന്ന പ്രകടനമാണ് സൗദി പുറത്തെടുത്തത്. പാസിങിലും പന്തടക്കത്തിലുമെല്ലാം സൗദിക്കായിരുന്നു മേല്‍ക്കൈ. മുന്നേറ്റനിരയുടെ മൂര്‍ച്ചയില്ലായ്മയാണ് സൗദിക്കു തിരിച്ചടിയായത്.

Jun 20, 2018, 10:34 pm IST

ഉറുഗ്വേ പ്രീക്വാര്‍ട്ടറില്‍ കടന്നപ്പോള്‍ സൗദി പുറത്തായി

Jun 20, 2018, 10:34 pm IST

ഫൈനല്‍ വിസില്‍. ഉറുഗ്വേയ്ക്കു 1-0ന്റെ ജയം

Jun 20, 2018, 10:07 pm IST

കളി 75 മിനിറ്റ് കഴിഞ്ഞു. ഇനി ശേഷിക്കുന്നത് 15 മിനിറ്റ് മാത്രം. സൗദി തിരിച്ചടിക്കുമോ?

Jun 20, 2018, 9:46 pm IST

കളി 60ാം മിനിറ്റിലേക്ക് നീങ്ങവെ രണ്ടാംപകുതിയില്‍ ഉറച്ച ഗോളവസരങ്ങളൊന്നും സൃഷ്ടിക്കാന്‍ ഇരുടീമിനുമായില്ല

Jun 20, 2018, 9:35 pm IST

രണ്ടാംപകുതിക്ക് തുടക്കം

Jun 20, 2018, 9:30 pm IST

ബോള്‍ പൊസെഷനില്‍ സൗദിയുടെ ആധിപത്യം

Jun 20, 2018, 9:20 pm IST

ഒന്നാംപകുതി അവസാനിച്ചു. സുവാരസിന്റെ ഗോളില്‍ ഉറുഗ്വേ 1-0ന് മുന്നിട്ടുനില്‍ക്കുന്നു

Jun 20, 2018, 9:04 pm IST

പോരാട്ടം ഇഞ്ചോടിഞ്ച്‌

Jun 20, 2018, 8:56 pm IST

26ാം മിനിറ്റില്‍ ഉറുഗ്വേ ഗോള്‍കീപ്പര്‍ മസ്ലേരയുടെ തകര്‍പ്പന്‍ സേവ് സൗദിക്ക് സമനില നിഷേധിച്ചു.

Jun 20, 2018, 8:55 pm IST

23ാം മിനിറ്റിലാണ് സുവാരസ് വലകുലുക്കിയത്. ഇടതുമൂലയില്‍ നിന്നുള്ള ഉറുഗ്വേയുടെ കോര്‍ണര്‍ ക്ലിയര്‍ ചെയ്യുന്നതില്‍ സൗദിക്കു പിഴച്ചു. ബോക്‌സിനുള്ളില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന സുവാരസിന് പന്ത് വലയിലേക്ക് വഴി കാണിക്കേണ്ട ചുമതല മാത്രമേ ഉണ്ടായിരുന്നുള്ളൂ

Jun 20, 2018, 8:54 pm IST

കരിയറിലെ 100ാം മല്‍സരത്തില്‍ ഉറുഗ്വേ സൂപ്പര്‍ താരം ലൂയിസ് സുവാരസിന് ഗോള്‍

Jun 20, 2018, 8:54 pm IST

ഗോള്‍... ഉറുഗ്വേ 1-0ന് മുന്നില്‍

Jun 20, 2018, 8:51 pm IST

സൗദിയെ പ്രതിരോധത്തിലാക്കി ഉറുഗ്വേയുടെ മികച്ച ചില മുന്നേറ്റങ്ങള്‍. പക്ഷെ ഗോളിക്കു ഭീഷണിയുയര്‍ത്തുന്ന ഷോട്ടുകളൊന്നും ഉറുഗ്വേ പരീക്ഷിച്ചിട്ടില്ല

Jun 20, 2018, 8:42 pm IST

ആദ്യ കളിയില്‍ റഷ്യയോട് തകര്‍ന്നടിഞ്ഞ സൗദിയെയല്ല മല്‍സരത്തില്‍ കാണുന്നത്. ആദ്യ 10 മിനിറ്റില്‍ ഉറുഗ്വേയ്‌ക്കൊപ്പം നില്‍ക്കുന്ന പ്രകടനമാണ് സൗദി നടത്തുന്നത്‌

Jun 20, 2018, 8:30 pm IST

വിസില്‍ മുഴങ്ങി, ഉറുഗ്വേ- സൗദി അറേബ്യ പോരാട്ടത്തിന് തുടക്കം

Jun 20, 2018, 8:14 pm IST

ആവേശത്തില്‍ ഉറുഗ്വേ ആരാധകര്‍

Jun 20, 2018, 8:09 pm IST

ഇരുടീമിന്റെയും പ്ലെയിങ് ഇലവന്‍

Jun 20, 2018, 8:07 pm IST

പ്രീക്വാര്‍ട്ടര്‍ മോഹവുമായാണ് ഉറുഗ്വേ ഇറങ്ങുന്നത്. ഉറുഗ്വേ സ്റ്റാര്‍ ലൂയിസ് സുവാരസിന്റെ 100ാമത്തെ മല്‍സരമെന്ന പ്രത്യേകത കൂടി കളിക്കുണ്ട്

Story first published: Wednesday, June 20, 2018, 22:51 [IST]
Other articles published on Jun 20, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X