For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

റൊണാള്‍ഡോയെ പൂട്ടാന്‍ യുറുഗ്വായ് നിയോഗിച്ചത് ഈ സൂപ്പര്‍ താരത്തെ; പോര്‍ച്ചുഗല്‍ വിയര്‍ക്കും

മോസ്‌കോ: റഷ്യ ലോകകപ്പിലെ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ശനിയാഴ്ച തുടക്കമാവുകയാണ്. ഇന്ത്യന്‍ സമയം രാത്രി 11.30ന് നടക്കുന്ന രണ്ടാം പ്രീക്വാര്‍ട്ടറില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും യുറുഗ്വായും തമ്മിലാണ് മത്സരം. ഇരുടീമുകളും തുല്യ ശക്തികളാണെങ്കിലും റൊണാള്‍ഡോയുടെ സാന്നിധ്യം പോര്‍ച്ചുഗലിന് കരുത്താകും.

അതേസമയം, റൊണാള്‍ഡോയെ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞാല്‍ യുറുഗ്വായ്ക്ക് ജയസാധ്യതയുണ്ട്. അതുകൊണ്ടുതന്നെ പ്രതിരോധത്തിലെ ഏറ്റവും കരുത്തനായ ഡീഗോ ഗോഡിന് ആയിരിക്കും റൊണാള്‍ഡോയെ തടയാനുള്ള ചുമതല. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധനിര താരമെന്ന് മറഡോണ വിശേഷിപ്പിച്ച കളിക്കാരനാണ് ഗോഡിന്‍.

diegogodin

ഗ്രൂപ്പ് സ്റ്റേജിലെ മത്സരങ്ങളില്‍ കളം നിറഞ്ഞു കളിച്ചതും ഗോഡിനാണ്. പ്രതിരോധനിര താരമാണെങ്കിലും ബോക്‌സ് ടു ബോക്‌സ് കളിക്കാനും ഗോഡിന് കഴിയും. അത്‌ലറ്റിക്കോ മാഡ്രിഡന്റെ താരമെന്ന നിലയില്‍ റൊണാള്‍ഡോയുടെ നീക്കങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ ഈ താരത്തിന് കഴിയുമെന്നാണ് ടീമിന്റെ പ്രതീക്ഷ.

2005ല്‍ രാജ്യത്തിനുവേണ്ടി അരങ്ങേറിയ ഗോഡിന്‍ ടീമിലെ സീനിയര്‍ താരങ്ങളിലൊരാളാണ്. സമീപകാലത്ത് യുറുഗ്വായ് നേടിയ വിജയങ്ങളുടെ ചാലകശക്തികളിലൊരാളും ഗോഡിന്‍ തന്നെ. 2011ല്‍ കോപ്പ അമേരിക്ക നേടിയ ടീമിലും കഴിഞ്ഞ ലോകകപ്പില്‍ ഇറ്റലിയെ തോല്‍പ്പിച്ച ടീമിലും താരത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. റഷ്യയില്‍ പോര്‍ച്ചുഗല്‍ യുറുഗ്വായ് പോരാട്ടത്തിന് അരങ്ങുണരുമ്പോള്‍ റൊണാള്‍ഡോ ഗോഡിന്‍ പോരാട്ടമായി അതിനെ വിശേഷിപ്പിക്കുന്നതും മറ്റൊന്നുകൊണ്ടുമല്ല.

Story first published: Friday, June 29, 2018, 12:02 [IST]
Other articles published on Jun 29, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+