മറഡോണയുടെ ഒന്‍പതാം നമ്പര്‍ ജഴ്‌സി വിറ്റു പോയത് 10 ലക്ഷം രൂപയ്ക്ക്
ടൂറിന്‍: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ ഒരു ഫുട്‌ബോള്‍ ജഴ്‌സി ലേലത്തില്‍ വിറ്റുപോയത് 12,000 യൂറോയ്ക്ക്(ഏകദേശം 10 ലക്ഷം രൂപ). കഴിഞ്ഞദിവസം ഇറ്റലിയെ ടൂറിനില്‍ നടന്ന ലേലത്തിലാണ് ഇത്രയും തുക ലഭിച്ചത്. 1990-91 സീസണില്‍ നാപ്പോളിക്കുവേണ്ടി കളിക്കുമ്പോള്‍ മറഡോണ അണിഞ്ഞ ജഴ്‌സിക്ക് പ്രതീക്ഷിച്ചതിലും കൂടുതല്‍ തുക ലഭിച്ചു.
ഐപിഎല്‍: ഇവരെ തൊട്ടാല്‍ പോക്കറ്റ് കീറും!! ഈ വിലയ്ക്ക് ആരു വാങ്ങാന്‍? ഫ്രാഞ്ചൈസികള്‍ തഴഞ്ഞേക്കും...
മറഡോണ സ്ഥിരമായി അണിയാറുള്ളത് 10-ാം നമ്പര്‍ ജഴ്‌സിയാണ്. എന്നാല്‍ ഇറ്റാലിയന്‍ സീരി എയിലെ പിസയ്‌ക്കെതിരായ ഒരു മത്സരത്തില്‍ മറഡോണ ഒന്‍പതാം നമ്പര്‍ ജഴ്‌സിയാണ് അണിഞ്ഞത്. അന്ന് തന്റെ ഇഷ്ടനമ്പറായ പത്താം നമ്പര്‍ സഹതാരം ജിയാന്‍ഫ്രാങ്കോ സോളയ്ക്കാണ് നല്‍കിയത്. മറഡോണ അത്യപൂര്‍വമായി ധരിച്ച നമ്പര്‍ ആയതുകൊണ്ടുതന്നെ ജഴ്‌സിക്ക് ഡിമാന്റും വര്‍ധിച്ചു.

ഇതേ ലേലത്തില്‍ തന്നെ മറഡോണയുടെ ഒരു 10-ാം നമ്പര്‍ ജഴ്‌സിക്ക് ലഭിച്ചത് 6,500 യൂറോ(5 ലക്ഷത്തോളം രൂപ)യാണ്. ഇവ കൂടാതെ 200ല്‍ അധികം വസ്തുക്കള്‍ പരിപാടിയില്‍ ലേലം ചെയ്തു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി, സിനദിന്‍ സിദാനെ ഉള്‍പ്പെടെ പ്രമുഖ ഫുട്‌ബോള്‍ താരങ്ങളുടെയും മറ്റു കായിക ഇനങ്ങളില്‍ പ്രശസ്തരായവരുടെയും ജഴ്‌സികളും മറ്റുമാണ് ലേലം ചെയ്തത്.
Story first published: Saturday, December 15, 2018, 17:44 [IST]
Other articles published on Dec 15, 2018
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications