Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇനി കാണാം ശരിക്കുള്ള പൂരം... തോറ്റാല്‍ തീര്‍ന്നു, ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ തിങ്കളാഴ്ച മുതല്‍

ദില്ലി: അണ്ടര്‍ 17 ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ ഇനി നടക്കാനിരിക്കുന്നത് നോക്കൗട്ട്‌റൗണ്ട് പോരാട്ടങ്ങള്‍. ഗ്രൂപ്പുതല മല്‍സരങ്ങള്‍ ശനിയാഴ്ച അവസാനിച്ചിരുന്നു. ഞായറാഴ്ച വിശ്രമദിനമാണ്. പ്രീക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍ക്കു തിങ്കളാഴ്ച തുടക്കമാവും. രണ്ടു മല്‍സരങ്ങളാണ് തിങ്കളാഴ്ചയുള്ളത്. ദില്ലിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ പ്രീക്വാര്‍ട്ടറില്‍ ജര്‍മനി കൊളംബിയയെയും ഇതേ സ്റ്റേഡിയത്തില്‍ തന്നെ അമേരിക്ക പരാഗ്വേയെയും എതിരിടും. വൈകീട്ട് അഞ്ചു മണിക്കാണ് ജര്‍മനി കൊളംബിയ മല്‍സരമെങ്കില്‍ അമേരിക്കയുടെ കളി രാത്രി എട്ടിനാണ്.

1

ചൊവ്വാഴ്ച നാലു മല്‍സരങ്ങളുണ്ട്. വൈകീട്ട് അഞ്ചിന് ഇറാന്‍ മെക്‌സിക്കോയെയും ഫ്രാന്‍സ് സ്‌പെയിനിനെയും നേരിടും. രാത്രി എട്ടിന് ഇംഗ്ലണ്ട് ജപ്പാനുമായും ഇറാഖ് മാലിയമായും കൊമ്പുകോര്‍ക്കും. 18ന് രണ്ടു മല്‍സരങ്ങളുണ്ട്. വൈകീട്ട് അഞ്ചിന് ഘാന നൈജറുമായി ഏറ്റുമുട്ടുമ്പോള്‍ രാത്രി എട്ടിനു കൊച്ചിയില്‍ കിരീട ഫേവറിറ്റായ ബ്രസീല്‍ ഹോണ്ടുറാസുമായി മാറ്റുരയ്ക്കും. നോക്കൗട്ട് റൗണ്ടില്‍ നിശ്ചിത സമയത്ത് മല്‍സരം സമനിലയില്‍ പിരിഞ്ഞാല്‍ എക്സ്ട്രാ ടൈം ഉണ്ടാവില്ല. പകരം വിജയികളെ കണ്ടെത്താന്‍ നേരിട്ടു പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങും.

2

തിങ്കളാഴ്ച നടക്കാനിരിക്കുന്ന രണ്ടു മല്‍സരങ്ങളും കാണികളെ ആവേശം കൊള്ളിക്കുന്നതായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഗ്രൂപ്പ് എയില്‍ നിന്നു രണ്ടു ജയവും ഒരു തോല്‍വിയിമടക്കം ആറു പോയിന്റ് നേടിയാണ് കൊളംബിയയുടെ വരവെങ്കില്‍ ഗ്രൂപ്പ് സിയില്‍ നിന്ന് ഇതേ പോയിന്റ് നേടിയാണ് ജര്‍മനിയെത്തുന്നത്. അവസാന കളിയില്‍ കൊളംബിയയോട് തോറ്റെങ്കിലും ഗ്രൂപ്പ് എ ജേതാക്കളായാണ് അമേരിക്ക പ്രീക്വാര്‍ട്ടറില്‍ ഇറങ്ങുക. പരാഗ്വേയാവട്ടെ ഗ്രൂപ്പ് ബിയിലെ മൂന്നു മല്‍സരങ്ങളും ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ്.

പ്രീക്വാര്‍ട്ടര്‍ ലൈനപ്പ്

തിങ്കള്‍: ജര്‍മനി x കൊളംബിയ (വൈകീട്ട് 5)
അമേരിക്ക x പരാഗ്വേ (രാത്രി 8)

ചൊവ്വ: മെക്‌സിക്കോ x ഇറാന്‍ (വൈകീട്ട് 5)
സ്‌പെയിന്‍ x ഫ്രാന്‍സ് (വൈകീട്ട് 5)
ഇംഗ്ലണ്ട് x ജപ്പാന്‍ (രാത്രി 8)
മാലി x ഇറാഖ് (രാത്രി 8)

ബുധന്‍: ഘാന x നൈജര്‍ (വൈകീട്ട് 5)
ബ്രസീല്‍ x ഹോണ്ടുറാസ് (രാത്രി 8)

Story first published: Sunday, October 15, 2017, 15:24 [IST]
Other articles published on Oct 15, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+