For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കൊവിഡ്-19: കൗമാര പെണ്‍പൂരം ഇന്ത്യയില്‍ ഈ വര്‍ഷമില്ല.. അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പ് മാറ്റിവച്ചു

നവംബറിലായിരുന്നു ടൂര്‍ണമെന്റ് നടക്കേണ്ടിയിരുന്നത്

മുംബൈ: ഇന്ത്യയില്‍ ഈ വര്‍ഷം നടക്കാനിരുന്ന ഫിഫയുടെ അണ്ടര്‍ 17 വനിതാ ലോകകപ്പ് ഫുട്‌ബോള്‍ കൊറോണ വൈറസ് ഭീഷണി കാരണം മാറ്റി വച്ചു. നവംബറിലായിരുന്നു ടൂര്‍ണമെന്റ് നടക്കേണ്ടിയിരുന്നത്. കൊല്‍ക്കത്ത, ഗുവാഹത്തി, ഭുവനേശ്വര്‍, അഹമ്മദാബാദ്, നവി മുംബൈ തുടങ്ങിയ അഞ്ചു വേദികളിലായി നവംബര്‍ രണ്ടു മുതല്‍ 21 വരെയായിരുന്നു ടൂര്‍ണമെന്റ്. എന്നാല്‍ ഇന്ത്യയിലും ലോകത്തും വൈറസ് ബാധ കൂടുതല്‍ രൂക്ഷമായതോടെ ടൂര്‍ണമെന്റ് നീട്ടി വയ്ക്കാന്‍ ഫിഫ തീരുമാനിക്കുകയായിരുന്നു.

1

16 ടീമുകളാണ് അണ്ടര്‍ 17 ലോകകപ്പില്‍ മാറ്റുരയ്ക്കുന്നത്. ആതിഥേയരെന്ന നിലയില്‍ ഇന്ത്യ നേരിട്ടു ടൂര്‍ണമെന്റിലേക്കു യോഗ്യത നേടിയിരുന്നു. കൗമാര ലോകകപ്പില്‍ ഇന്ത്യയുടെ അരങ്ങേറ്റം കൂടിയാണ് ഈ ടൂര്‍ണമെന്റ്. ഫിഫ കോണ്‍ഫെഡറേഷന്‍സ് പ്രവര്‍ത്തക സമിതിയാണ് ഈ വര്‍ഷത്തെ അണ്ടര്‍ 17 ലോകകപ്പ് നീട്ടി വയ്ക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. കൊവിഡ്-19 മൂലമുണ്ടാവുന്ന അനന്തരഫലങ്ങളെ അഭിമുഖീകരിക്കുന്നതിനായി ഫിഫ കൗണ്‍സില്‍ ബ്യൂറോയാണ് അടുത്തിടെ ഒരു പ്രവര്‍ത്തക സമിതിയെ നിയമിച്ചത്. ഈ വര്‍ഷം ആഗസ്റ്റ്, സപത്ംബര്‍ മാസങ്ങളില്‍ പാനമ/ കോസ്റ്ററിക്ക എന്നിവിടങ്ങളിലായി നടക്കാനിരുന്ന അണ്ടര്‍ 20 വനിതാ ലോകകപ്പ്, ഇന്ത്യ വേദിയാവുന്ന അണ്ടര്‍ 17 ലോകകപ്പ് എന്നിവ മാറ്റി വയ്ക്കാന്‍ പ്രത്യേക പ്രവര്‍ത്തക സമിതി ഫിഫ കൗണ്‍സില്‍ ബ്യൂറോയോട് ശുപാര്‍ശ ചെയ്യുകയായിരുന്നു. പുതുക്കിയ തിയ്യതി പിന്നീട് പ്രഖ്യാപിക്കുമെന്ന് ഫിഫ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

വനിതകളുടെ അന്താരാഷ്ട്ര ഫുട്‌ബോള്‍ മല്‍സരങ്ങളുടെ പുതിയ കലണ്ടര്‍ തയ്യാറാക്കുന്നതിനും മാറ്റി വച്ച ഫിഫ ടൂര്‍ണമെന്റുകള്‍ക്കു പുതിയ തിയ്യതികള്‍ കണ്ടെത്താനും പ്രവര്‍ത്തക സമിതിക്കു കീഴില്‍ മറ്റൊരു ഗ്രൂപ്പ് രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഫിഫ ഭരണസമിതി, ജനറല്‍ സെക്രട്ടറിമാര്‍, എല്ലാ കോണ്‍ഫെഡറേഷനുകൡ നിന്നുമുള്ള ഉന്നത എക്‌സിക്യൂട്ടിവുമാര്‍ എന്നിവരെല്ലാം ഉള്‍പ്പെട്ടതാണ് ഫിഫയുടെ പ്രവര്‍ത്തക സമിതി.

അണ്ടര്‍ 17 വനിതാ ലോകകപ്പിലേക്ക് ഏഷ്യയിലെ യോഗ്യതാ ടൂര്‍ണമെന്റുകള്‍ മാത്രമേ ഇതുവരെ ആരംഭിച്ചിട്ടുള്ളൂ. ജപ്പാന്‍, ഉത്തര കൊറിയ എന്നിവരാണ് ഏഷ്യയില്‍ നിന്നും ടൂര്‍ണമെന്റിലേക്കു യോഗ്യത നേടിയത്. ആഫ്രിക്ക, യൂറോപ്പ്, ഓഷ്യാനിയ, ലാറ്റിനമേരിക്ക, മധ്യ അമേരിക്ക, കരീബിയന്‍ മേഖലഎന്നീവിടങ്ങളിലെ യോഗ്യതാ ടൂര്‍ണമെന്റുകള്‍ ഇനിയും ആരംഭിച്ചിട്ടില്ല. കൊറോണ വൈറസ് ലോകത്താകെ പടര്‍ന്നുപിടിച്ചതോടെയാണ് യോഗ്യതാ ടൂര്‍ണമെന്റുകള്‍ അനിശ്ചിതത്വത്തിലായത്. വൈറസ് ബാധയെ തുടര്‍ന്നു 50,000ത്തിനു മുകളില്‍ പേരാണ് ഇതുവരെ ലോകത്താകെ മരിച്ചത്.

Story first published: Saturday, April 4, 2020, 10:15 [IST]
Other articles published on Apr 4, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+