യൂറോപ്പിലെ മികച്ച ഫുട്‌ബോളര്‍: ജേതാവിനെ ഇന്നറിയാം...മെസ്സി, ക്രിസ്റ്റ്യാനോ ? അതോ...
മൊണാക്കോ: യൂറോപ്യന്‍ ഫുട്‌ബോളിലെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ ആരെന്ന കാല്‍പ്പന്തുകളി ആരാധകരുടെ ചോദ്യത്തിന് ഇന്നു ഉത്തരം ലഭിക്കും. യുവേഫയുടെ യൂറോപ്യന്‍ പ്ലെയര്‍ ഓഫ് ദി ഇയറിനെ മൊണാക്കോയില്‍ നടക്കുന്ന യുവേറയുടെ ചടങ്ങിലാണ് പ്രഖ്യാുപിക്കുന്നത്. അതോടൊപ്പം ഈ സീസണിലെ യുവേഫ ചാംപ്യന്‍സ് ലീഗ്, യൂറോപ ലീഗ് എന്നിവയുടെ ഗ്രൂപ്പുകളും ഫിക്‌സ്ചറും പ്രഖ്യാപിക്കും. പുരുഷ, വനിതാ വിഭാഗങ്ങളിലായി മൂന്നു വീതം താരങ്ങളാണ് പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്യപ്പട്ടിട്ടുള്ളത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് സ്റ്റാര്‍ ക്രിസ്റ്റിയാനോ റെണാള്‍ഡോ പതിവുപോലെ ലിസ്റ്റിലുണ്ട്. കഴിഞ്ഞ സീസില്‍ റയലിനായി കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം ക്രിസ്റ്റി കാഴ്ചവച്ചിരുന്നു. ടീമിനെ സ്പാനിഷ് ലീഗ്, യുവേഫ ചാംപ്യന്‍സ് ലീഗ്, യുവേഫ സൂപ്പര്‍ കപ്പ് കിരീടനേട്ടങ്ങളിലേക്ക് നയിച്ചത് താരത്തിന്റെ അവാര്‍ഡ് സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. മുമ്പ് 2013, 16 വര്‍ഷങ്ങളില്‍ ക്രിസ്റ്റിക്കായിരുന്നു പുരസ്‌കാരം.

ലയണല്‍ മെസ്സി
നിലവില്‍ ലോകത്തെ ഏറ്റവും മികച്ച താരം ആരെന്ന പോരാട്ടത്തില്‍ ക്രിസ്റ്റിയുടെ എതിരാളിയായ അര്‍ജന്റീനയുടെ ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസ്സി പട്ടികയിലുണ്ട്. ഇതിനു മുമ്പ് 2011, 15 വര്‍ഷങ്ങളില്‍ മെസ്സി ഈ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. ബാഴ്‌സയ്‌ക്കൊപ്പം മറ്റൊരു മികച്ച സീസണായിരുന്നു മെസ്സിക്ക് കഴിഞ്ഞ തവണത്തേത്. എന്നാല്‍ ടീമിനു കിരീടങ്ങള്‍ നേടിക്കൊടുക്കാനായിട്ടില്ലെന്നത് മെസ്സിക്ക് തിരിച്ചടിയാണ്.

ജിയാന്‍ ലുയിജി ബഫണ്‍
ഇറ്റലിയുടെയും യുവന്റസിന്റെയും ഇതിഹാസ ഗോള്‍കീപ്പര്‍ ജിയാന്‍ ലൂയിജി ബഫണാണ് പട്ടികയിലുള്ള മൂന്നാമത്തെയും അവസാനത്തെയും താരം. ക്രിസ്റ്റിയുടെയും മെസ്സിയുടെയും താരപ്പകിട്ടിനെ അതിജീവിച്ച് ബഫണ്‍ പുരസ്‌കാരം നേടുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ സീസണില്‍ യുവന്റസിനൊപ്പം ഇറ്റാലിയന്‍ ലീഗും ഇറ്റാലിയന്‍ കപ്പും സ്വന്തമാക്കിയ ബഫണ്‍ ചാംപ്യന്‍സ് ലീഗിന്റെ ഫൈനലിലും കളിച്ചു.

പെര്‍നില്ലെ ഹാര്‍ഡര്‍
വനിതകളുട മൂന്നംഗ പട്ടികയിലുള്ള താരമാണ് 24 കാരിയായ ഡെന്‍മാര്‍ക്കിന്റെ പെര്‍നില്ലെ ഹാര്‍ഡര്‍. ജര്‍മന്‍ ക്ലബ്ബായ വോള്‍ഫ്‌സ്ബര്‍ഗിന്റെ താരമാണ് ഇവര്‍. കഴിഞ്ഞ സീസണില്‍ വോള്‍ഫ്‌സ്ബര്‍ഗിനെ ജര്‍മന്‍ ലീഗ്, ജര്‍മന്‍ കപ്പ് എന്നിവയില്‍ ചാംപ്യന്‍മാരാക്കിയതാണ് താരത്തിനു പ്ലസ് പോയിന്റായത്. മാത്രമല്ല വനിതകളുടെ യൂറോ ചാംപ്യന്‍ഷിപ്പില്‍ ഡെന്‍മാര്‍ക്കിനെ ഫൈനലിലെത്തിക്കാനും ഹാര്‍ഡര്‍ക്കു സാധിച്ചു.

സെനിഫര്‍ മറോസാന്‍
ജര്‍മന്‍ ടീമിന്റെ ക്യാപ്റ്റനും ഫ്രഞ്ച് ക്ലബ്ബായ ഒളിംപിക് ലിയയോണിന്റെ താരവായ സെനിഫര്‍ മറോസാനും പട്ടികയിലുണ്ട്. കഴിഞ്ഞ സീസണില്‍ താരം ഉജ്ജ്വല പ്രകടനം നടത്തിയിരുന്നു. ലിയോണിനെ വനിതാ ചാംപ്യന്‍സ് ലീഗ് കിരീടത്തിലേക്കും ഫ്രഞ്ച് ലീഗ് കിരീടത്തിലും നയിക്കാന്‍ താരത്തിനു കഴിഞ്ഞു.

ലിക്കെ മാര്‍ട്ടന്‍സ്
ഹോളണ്ടിന്റെ 24 കാരിയായ ലിക്കെ മാര്‍ട്ടന്‍സനാണ് പട്ടികയിലെ മൂന്നാമത്തെ താരം. വനിതകളുടെ യൂറോ ചാംപ്യന്‍ഷിപ്പില്‍ ഡെന്‍മാര്‍ക്കെതിരേ ഡച്ച് ടീമിനെ കിരീടത്തിലേക്ക് നയിക്കാന്‍ മാര്‍ട്ടന്‍സിനു സാധിച്ചു. ഫൈനലില്‍ താരം ഗോള്‍ നേടുകയും ചെയ്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications