Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മികവറിയിച്ച യുവതാരങ്ങള്‍ ആരൊക്കെ ?

2016 വിടപറയാനൊരുങ്ങി നില്‍ക്കുമ്പോള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഗ്രൂപ്പ് റൗണ്ട് പൂര്‍ത്തിയാക്കി നില്‍ക്കുന്നു. അടുത്ത ഘട്ടം പ്രീക്വാര്‍ട്ടര്‍ ഫൈനലാണ്. അതാകട്ടെ പുതുവര്‍ഷത്തിലും. ഫെബ്രുവരി പതിനാലിനാണ് 2016-17 ചാമ്പ്യന്‍സ് ലീഗ് സീസണിലെ ആദ്യ നോക്കൗട്ട് ഘട്ടം ആരംഭിക്കുന്നത്. ബെന്‍ഫിക്ക-ബൊറൂസിയ ഡോട്മുണ്ട്, പി എസ് ജി-ബാഴ്‌സലോണ, ബയേണ്‍ മ്യൂണിക്-ആഴ്‌സണല്‍, റയല്‍മാഡ്രിഡ്-നാപോളി, ബയെര്‍ ലെവര്‍കുസന്‍ - അത്‌ലറ്റിക്കോ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റി-മൊണാക്കോ, എഫ് സി പോര്‍ട്ടോ-യുവെന്റസ്, സെവിയ്യ-ലെസ്റ്റര്‍സിറ്റി എന്നിങ്ങനെയാണ് പ്രീക്വാര്‍ട്ടര്‍ ഫിക്ചര്‍.

ഗ്രൂപ്പ്‌റൗണ്ടില്‍ ഭാവിയുടെ താരങ്ങളായി മാറുമെന്ന് സൂചന നല്‍കിയ കളിക്കാരെ വെച്ച് ചാമ്പ്യന്‍സ് ലീഗിന്റെ ഒരു ഗ്രൂപ്പ് ടീമിനെ തയ്യാറാക്കിയാല്‍ ആരൊക്കെ ഇടം പിടിക്കും..ഈ ടീമിന്റെ പരിശീലക സ്ഥാനത്ത് റയലിന്റെ സിനദിന്‍ സിദാനാണ്.

അല്‍ഫോന്‍സ് റിയോല (പി എസ് ജി, ഗോള്‍ കീപ്പര്‍, വയസ് 23):

അല്‍ഫോന്‍സ് റിയോല (പി എസ് ജി, ഗോള്‍ കീപ്പര്‍, വയസ് 23):

ഈ ഫ്രഞ്ച് ഗോള്‍ കീപ്പര്‍ അതിശയിപ്പിക്കുന്ന ഫോമിലാണ്. ചാമ്പ്യന്‍സ് ലീഗില്‍ പി എസ് ജിയുടെ പ്രതിരോധത്തിലെ ശക്തിദുര്‍ഗം എന്ന് റിയോലയെ വിശേഷിപ്പിക്കാം. 2013 ല്‍ ഫിഫ അണ്ടര്‍ 20 ലോകകപ്പ് നേടിയ ഫ്രാന്‍സ് ടീമില്‍ അംഗമായിരുന്നു. ഗോള്‍ വഴങ്ങാതെ 590 മിനുട്ട് നേരം വല കാത്ത റിയോലയുടെ പേരിലാണ് പി എസ് ജി ക്ലബ്ബ് റെക്കോര്‍ഡ്

സെര്‍ജി റോബര്‍ട്ടോ (ബാഴ്‌സലോണ, ഡിഫന്‍ഡര്‍, വയസ് 24):

സെര്‍ജി റോബര്‍ട്ടോ (ബാഴ്‌സലോണ, ഡിഫന്‍ഡര്‍, വയസ് 24):

സ്പാനിഷ് താരം. സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍, ഡിഫന്‍സീവ് മിഡ്്ഫീല്‍ഡര്‍,ഫുള്‍ ബാക്ക്, വിംഗര്‍ എന്ന്ീ പൊസിഷനുകളിലെല്ലാം ഒരു പോലെ തിളങ്ങുന്ന താരം.

വിക്ടര്‍ യോര്‍ഗെന്‍ നില്‍സന്‍ ലിന്‍ഡെലോഫ് (ബെന്‍ഫിക്ക, സെന്റര്‍ ബാക്ക്, വയസ് 22):

വിക്ടര്‍ യോര്‍ഗെന്‍ നില്‍സന്‍ ലിന്‍ഡെലോഫ് (ബെന്‍ഫിക്ക, സെന്റര്‍ ബാക്ക്, വയസ് 22):

സ്വീഡിഷ് താരം. സെന്റര്‍ ബാക്ക്. 2010 സെപ്തംബറില്‍ സ്വീഡിഷ് ക്ലബ്ബ് വാസ്‌തെറാസ് എസ് കെയിലൂടെ അരങ്ങേറ്റം. 2011 ഡിസംബറില്‍ പോര്‍ച്ചുഗീസ് ക്ലബ്ബിലെത്തി.

സാമുവല്‍ ഉംറ്റിറ്റി (ബാഴ്‌സലോണ, സെന്റര്‍ ബാക്ക്, വയസ്23) :

സാമുവല്‍ ഉംറ്റിറ്റി (ബാഴ്‌സലോണ, സെന്റര്‍ ബാക്ക്, വയസ്23) :

ഫ്രഞ്ച് പ്രൊഫഷണല്‍ ഫുട്‌ബോളര്‍. 2012 ല്‍ ഫ്രഞ്ച് ക്ലബ്ബ് ലിയോണിലൂടെ കരിയര്‍ ആരംഭിച്ചു. 2016 ട്രാന്‍സ്ഫറില്‍ 25 ദശലക്ഷം യൂറോയുടെ കരാറില്‍ ബാഴ്‌സയിലെത്തി.

റാഫേല്‍ ഗുറേറോ (ബൊറുസിയ ഡോട്മുണ്ട്, ലെഫ്റ്റ് ബാക്ക്, വയസ് 23):

റാഫേല്‍ ഗുറേറോ (ബൊറുസിയ ഡോട്മുണ്ട്, ലെഫ്റ്റ് ബാക്ക്, വയസ് 23):

പോര്‍ച്ചുഗീസ് താരം. ഫ്രാന്‍സിലാണ് ജനിച്ചത്. 2013 ലീഗ് വണ്ണില്‍ ലോറിയന്റ് ക്ലബ്ബില്‍ അരങ്ങേറ്റം. ഈ വര്‍ഷം ജൂണില്‍ ബൊറുസിയ ഡോട്മുണ്ടിലെത്തി.

ജോഷ്വ കിമിച് (ബയേണ്‍ മ്യൂണിക്, മിഡ്ഫീല്‍ഡര്‍, വയസ് 21):

ജോഷ്വ കിമിച് (ബയേണ്‍ മ്യൂണിക്, മിഡ്ഫീല്‍ഡര്‍, വയസ് 21):

ജര്‍മന്‍ താരം. സ്റ്റുട്ഗര്‍ടിന്റെ യൂത്ത് ക്ലബ്ബിലൂടെ കരിയര്‍ ആരംഭിച്ചു. 2013 ല്‍ ആര്‍ ബി ലൈപ്ഷിഷില്‍ ചേര്‍ന്നു. പിന്നീട് ബയേണ്‍ മ്യൂണിക് നിരയില്‍. ജര്‍മനിയുടെ സീനിയര്‍ ടീമിനായി പതിനൊന്ന് മത്സരങ്ങള്‍ കളിച്ചു.

റെനാറ്റോ സാഞ്ചസ് (ബയേണ്‍മ്യൂണിക്, മിഡ്ഫീല്‍ഡര്‍, വയസ് 24):

റെനാറ്റോ സാഞ്ചസ് (ബയേണ്‍മ്യൂണിക്, മിഡ്ഫീല്‍ഡര്‍, വയസ് 24):

പോര്‍ച്ചുഗല്‍ ഇന്റര്‍നാഷണല്‍. 2014 ബെന്‍ഫിക്ക ക്ലബ്ബിലൂടെ കരിയര്‍ ആരംഭം. ഈ വര്‍ഷം ബയേണ്‍ മ്യൂണിക്കിലെത്തി. 35 ദശലക്ഷം യൂറോയുടെ ട്രാന്‍സ്ഫര്‍ പോര്‍ച്ചുഗീസ് ലീഗിലെ റെക്കോര്‍ഡായി.

ക്രിസ്റ്റിയന്‍ പുല്‍സിച് (ബൊറൂസിയ ഡോട്മുണ്ട്, മിഡ്ഫീല്‍ഡര്‍, വയസ് 18):

ക്രിസ്റ്റിയന്‍ പുല്‍സിച് (ബൊറൂസിയ ഡോട്മുണ്ട്, മിഡ്ഫീല്‍ഡര്‍, വയസ് 18):

ക്രൊയേഷ്യന്‍ വംശജന്‍. ജനിച്ചതും വളര്‍ന്നതും യുഎസ്എയില്‍. ്അമേരിക്കയുടെ ദേശീയ ടീമില്‍ ഈ വര്‍ഷം അരങ്ങേറി, പതിനൊന്ന് മത്സരം കളിച്ചു. ഈ വര്‍ഷം ബൊറുസിയക്കായും അരങ്ങേറി.

ഉസ്മാന്‍ ഡെംബെലെ (ബൊറുസിയ ഡോട്മുണ്ട്, സ്‌ട്രൈക്കര്‍, വയസ് 19)

ഉസ്മാന്‍ ഡെംബെലെ (ബൊറുസിയ ഡോട്മുണ്ട്, സ്‌ട്രൈക്കര്‍, വയസ് 19)

ഫ്രഞ്ച് താരം. 2014 ല്‍ ഫ്രഞ്ച് ക്ലബ്ബ് റെന്നെസിന്റെ റിസര്‍വ് ടീമില്‍ കരിയര്‍ ആരംഭിച്ച ഡെംബെലെ അടുത്ത സീസണില്‍ റെന്നെസിന്റെ സീനിയര്‍ ടീമിലെത്തി. തൊട്ടടുത്ത വര്‍ഷം ബൊറുസിയ ഡോട്മുണ്ടിലും. ഈ വര്‍ഷം ജര്‍മനിയിലെത്തിയ യുവസ്‌ട്രൈക്കര്‍ 15 മത്സരങ്ങളില്‍ നാല് ഗോളുകള്‍ നേടിക്കഴിഞ്ഞു.

തോമസ് ലെമാര്‍ (മൊണാക്കോ, സെന്റര്‍ മിഡ്ഫീല്‍ഡര്‍, വയസ് 21):

തോമസ് ലെമാര്‍ (മൊണാക്കോ, സെന്റര്‍ മിഡ്ഫീല്‍ഡര്‍, വയസ് 21):

ഫ്രഞ്ച് താരം. മൂന്ന് വര്‍ഷം മുമ്പ് ഫ്രഞ്ച് ക്ലബ്ബ് സിയെനില്‍ അരങ്ങേറ്റം. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മൊണാക്കോയിലെത്തി. ഫ്രാന്‍സിന്റെ യൂത്ത് ടീമുകളിലൂടെ ഈ വര്‍ഷം സീനിയര്‍ ടീമിലെത്തി, അരങ്ങേറി.

ആന്ദ്രെ സില്‍വ (എഫ് സി പോര്‍ട്ടോ, സ്‌ട്രൈക്കര്‍, വയസ് 21):

ആന്ദ്രെ സില്‍വ (എഫ് സി പോര്‍ട്ടോ, സ്‌ട്രൈക്കര്‍, വയസ് 21):

പോര്‍ച്ചുഗല്‍ താരം. മൂന്ന് വര്‍ഷം മുമ്പ് എഫ് സി പോര്‍ട്ടോയുടെ ബി ടീമില്‍ അരങ്ങേറ്റം. കഴിഞ്ഞ വര്‍ഷം സീനിയര്‍ ടീമിലെത്തി. പോര്‍ച്ചുഗലിനായി ഈവര്‍ഷം അരങ്ങേറിയ സില്‍വ അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് ഗോളുകള്‍ നേടി.

സിനദിന്‍ സിദാന്‍ (റയല്‍മാഡ്രിഡ്, കോച്ച്, വയസ്44):

സിനദിന്‍ സിദാന്‍ (റയല്‍മാഡ്രിഡ്, കോച്ച്, വയസ്44):

മുന്‍ ഫ്രഞ്ച് താരം. ഫുട്‌ബോള്‍ ഇതിഹാസം. പരിശീലകന്റെ റോളില്‍ തിളങ്ങുന്നു. റയല്‍മാഡ്രിഡിന് ആദ്യ അവസരത്തില്‍തന്നെ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്തു.

Story first published: Tuesday, December 27, 2016, 17:52 [IST]
Other articles published on Dec 27, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+