Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ തീപാറും, റയലിനെ വെല്ലുവിളിച്ച് അത്‌ലറ്റിക്കോ

യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലിന്റെ രണ്ടാം പാദം ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടക്കും. ആദ്യ ദിനം യുവെന്റസും മൊണാക്കോയും തമ്മിലാണ് പോരാട്ടം. രണ്ടാം ദിനം അത്‌ലറ്റിക്കോ മാഡ്രിഡും റയല്‍ മാഡ്രിഡും തമ്മില്‍.

മുന്‍തൂക്കം നേടിയത്...

മുന്‍തൂക്കം നേടിയത്...

ആദ്യ പാദ സെമിയില്‍ യുവെന്റസും റയല്‍ മാഡ്രിഡും ജയിച്ചു. യുവെന്റസ് എവേ മാച്ചില്‍ 2-0ന് ജയിച്ചപ്പോള്‍ റയല്‍ ഹോം മാച്ചില്‍ 3-0ന് അത്‌ലറ്റിക്കോ മാഡ്രിഡിനെ കീഴടക്കി.

മൊണാക്കോയുടെ സാധ്യത...

മൊണാക്കോയുടെ സാധ്യത...

മൊണാക്കോക്ക് മുന്നില്‍ വലിയ വെല്ലുവിളിയാണുള്ളത്. റിട്ടേണ്‍ ലെഗില്‍ 3-0ന് ജയിച്ചാലേ മൊണാക്കോക്ക് ഫൈനല്‍ ഉറപ്പിക്കാന്‍ സാധിക്കൂ. സ്റ്റാര്‍ സ്‌ട്രൈക്കര്‍മാരായ റഡാമെല്‍ ഫാല്‍കോയും എംബാപെയും ആദ്യ പാദ സെമിയില്‍ നിരവധി അവസരങ്ങള്‍ പാഴാക്കിയിരുന്നു. അതിനുള്ള പ്രായച്ഛിത്തം നടത്തിയാല്‍ ഫ്രഞ്ച് ടീമിന് തിരിച്ചുവരാം.

യുവെന്റസ് കരുത്തര്‍..

യുവെന്റസ് കരുത്തര്‍..

പ്രതിരോധ മികവില്‍ യുവെന്റസിനെ മറികടക്കാന്‍ ഇന്ന് യൂറോപ്പില്‍ മറ്റൊരു ടീമില്ല. ബാഴ്‌സലോണയെ കെട്ടുകെട്ടിച്ച യുവെന്റസിനെ വീഴ്ത്തണമെങ്കില്‍ മൊണാക്കോ കണ്ണഞ്ചിപ്പിക്കുന്ന വേഗത്തില്‍ അറ്റാക്കിംഗ് നടത്തേണ്ടി വരും..

അത്‌ലറ്റിക്കോയുടെ സാധ്യത..

അത്‌ലറ്റിക്കോയുടെ സാധ്യത..

ഹോം ഗ്രൗണ്ടിലാണ് രണ്ടാം പാദം എന്നത് പ്രതീക്ഷ നല്‍കുന്നു. റയലിനെതിരെ ചാമ്പ്യന്‍സ് ലീഗില്‍ തോറ്റ ചരിത്രമാണ് അത്‌ലറ്റിക്കോയെ വേട്ടയാടുന്നത്. അത് മറികടക്കാന്‍ സിമിയോണിയുടെ പടക്ക് സാധിച്ചാല്‍ മാത്രം ഫൈനല്‍ കാണാം.

റയലിന്റെ ശരീരഭാഷ...

റയലിന്റെ ശരീരഭാഷ...

ചാമ്പ്യന്‍മാരുടെ ശരീരഭാഷ റയല്‍ മാഡ്രിഡില്‍ ദര്‍ശിക്കാം. സിനദിന്‍ സിദാന്‍ എന്ന പരിശീലകന്റെ പോസിറ്റീവ് ചിന്താഗതിയെല്ലാം റയല്‍ നിരയില്‍ കാണാം. ക്രിസ്റ്റിയാനോയുടെ തകര്‍പ്പന്‍ ഫോമും ടീമിന് ഗുണം ചെയ്യു.

ക്രിസ്റ്റിയാനോ ഹിസ്‌റ്റോറിക്..

ക്രിസ്റ്റിയാനോ ഹിസ്‌റ്റോറിക്..

തുടരെ രണ്ട് ഹാട്രിക്കുമായി ചാമ്പ്യന്‍സ് ലീഗിലെ എക്കാലത്തേയും ടോപ് സ്‌കോറര്‍ സ്ഥാനത്തേക്കാണ് സീസണില്‍ ക്രിസ്റ്റിയാനോ കുതിച്ചിരിക്കുന്നത്. ഗോളടി തുടര്‍ന്നാല്‍ റയല്‍ ഫൈനലിലെത്തും കപ്പുയര്‍ത്തും.

 റയലിനെ കാത്തിരിക്കുന്നത്...

റയലിനെ കാത്തിരിക്കുന്നത്...

പതിനൊന്ന്് തവണ ചാമ്പ്യന്‍സ് ലീഗ് നേടിയ റയല്‍ മാഡ്രിഡ് കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമാകാനുള്ള ചരിത്രപരമായ തയ്യാറെടുപ്പിലാണ്.

സിദാന്‍ വീണ്ടും ഇതിഹാസമാകും...

സിദാന്‍ വീണ്ടും ഇതിഹാസമാകും...

താരമെന്ന നിലക്ക് സിദാന്‍ കീഴടക്കാത്ത ഉയരങ്ങളില്ല. കോച്ചെന്ന നിലയില്‍ ആദ്യ സീസണില്‍ തന്നെ റയലിന് ചാമ്പ്യന്‍സ് ലീഗ് നേടിക്കൊടുത്ത സിദാന്‍ ഇത്തവണ കിരീടം നിലനിര്‍ത്തിയാല്‍ സമാനതകളില്ലാത്ത നേട്ടമാകും അത്.

ഫിക്‌സ്ചര്‍ ഇങ്ങനെ...

ഫിക്‌സ്ചര്‍ ഇങ്ങനെ...

യുവെന്റസ് - മൊണാക്കോ

മെയ് ഒമ്പത് ചൊവ്വ

അത്‌ലറ്റിക്കോ മാഡ്രിഡ്- റയല്‍ മാഡ്രിഡ്

മെയ് പത്ത് ബുധന്‍


ലൈവ്...

ടെന്‍ ചാനലില്‍ ഇന്ത്യന്‍ സമയം രാത്രി 12.00 മുതല്‍ തത് സമയം

Story first published: Monday, May 8, 2017, 11:30 [IST]
Other articles published on May 8, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+