Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ലീഗ്: തിരിച്ചടിക്കാന്‍ ടോട്ടനം ഇന്ന് അയാക്‌സ് മടയില്‍

ആംസ്റ്റര്‍ഡാം: യുവേഫ ചാമ്പ്യന്‍സ് ലീഗിലെ രണ്ടാം സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരത്തില്‍ ടോട്ടനവും അയാക്‌സും വീണ്ടും മുഖാമുഖം. ആദ്യ പാദത്തില്‍ ഇംഗ്ലീഷ് കരുത്തരായ ടോട്ടനത്തെ അവരുടെ തട്ടകത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് അയാക്‌സ് സ്വന്തം മൈതാനത്തിറങ്ങുന്നത്. ഹോളണ്ടിലെ കളിവീര്യത്തോടെയെത്തി പ്രമുഖര്‍ക്കെല്ലാം പുറത്തേക്ക് വഴിതുറന്ന അയാക്‌സ് ടോട്ടനത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പ്. നിലവിലെ ഫോം ടോട്ടനത്തിന് എതിരാണെങ്കിലും ടോട്ടനത്തിന്റെ സാധ്യതകളെയും തള്ളിക്കളയാനാവില്ല. മൗറീസ്യോ പൊച്ചറ്റീനോയെന്ന സൂപ്പര്‍ പരിശീലകന്റെ തന്ത്രങ്ങളാണ് സ്പര്‍സ് നിരയുടെ ശക്തി. സ്വന്തം തട്ടകത്തില്‍ അപ്രതീക്ഷിതമായി തോല്‍വി വഴങ്ങേണ്ടി വന്നെങ്കിലും തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ് ടോട്ടനമുള്ളത്. ഒരു ഗോളിന് മാത്രമാണ് തോറ്റതെന്നത് ടോട്ടനത്തിന്റെ തിരിച്ചുവരവ് സാധ്യതകള്‍ക്ക് ശക്തിപകരുന്നു. മികച്ച അറ്റാക്കിങ് നിരയുള്ള അയാക്‌സിനെ അവരുടെ തട്ടകത്തില്‍ തളിച്ചിടുകയെന്നത് ടോട്ടനത്തിന്് കടുപ്പമേറിയ ജോലിയാണ്.

അതു സംഭവിച്ചിരിക്കുന്നു; ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സയെ ഞെട്ടിച്ച് ലിവര്‍പൂള്‍ ഫൈനലില്‍
പരിക്ക് ടോട്ടനത്തിന്റെ തിരിച്ചടി

ഈ സീസണില്‍ മികച്ച പ്രകടനമാണ് ടോട്ടനം പുറത്തെടുത്തത്. പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും ഒത്തിണക്കത്തോടെ പന്തു തട്ടിയ ടോട്ടനത്തിന് കിരീട പ്രതീക്ഷകള്‍ ഏറെയായിരുന്നെങ്കിലും പരിക്ക് ടീമിന് വെല്ലുവിളിയായി. ടീമിന്റെ വജ്രായുധമായി ഇംഗ്ലണ്ട് സ്‌ട്രൈക്കര്‍ ഹാരി കെയ്‌നാണ് ആദ്യം പരിക്കേറ്റ് ടീം വിടേണ്ടി വന്നത്. പ്രീമിയര്‍ ലീഗിനിടെ പരിക്കേറ്റ താരത്തിന് ഈ സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമായത് ടീമിനെ കാര്യമായി ബാധിച്ചു. ചാമ്പ്യന്‍സ് ലീഗിലും ഇതിന്റെ പ്രതിഫലനമുണ്ടായി. ചാമ്പ്യന്‍സ് ലീഗില്‍ അഞ്ച് ഗോളും ഒരു അസിസ്റ്റുമായി തകര്‍പ്പന്‍ പ്രകടനവുമായി മുന്നേറവെയാണ് പരിക്ക് കെയ്‌നെയും ടോട്ടനത്തെയും ചതിച്ചത്. ടീമിലെ പ്രതീക്ഷാ താരമായ സണ്‍ഹ്യൂങ് മിന്നും പരിക്കിന്റെ പിടിയിലായത് ടോട്ടനത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. നാല് ഗോളും ഒരു അസിസ്റ്റും നേടിയ മിന്നിന് അയാക്‌സിനെതിരായ ആദ്യ പാദ മത്സരവും നഷ്ടമായിരുന്നു. എന്നാല്‍ നിര്‍ണ്ണായകമായ രണ്ടാം പാദത്തില്‍ മിന്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് വിവരം. എറിക് ലെമീല,ഡേവിന്‍സണ്‍ സാഞ്ചസ്,ജാന്‍ വെര്‍ട്ടോഗന്‍ എന്നിവരും പരിക്കുമൂലം കളിക്കുന്ന കാര്യം സംശയമാണ്. ഡെലെ അലി,ക്രിസ്റ്റ്യന്‍ എറിക്‌സണ്‍,ലോറന്റി എന്നിവരിലാണ് ടോട്ടനത്തിന്റെ ഇനിയുള്ള പ്രധാന പ്രതീക്ഷ. അവസാന അഞ്ച് മത്സരത്തില്‍ നാലിലും തോറ്റ ടോട്ടനം അത്ഭുതം പ്രതീക്ഷിച്ചാണിറങ്ങുന്നത്.

ajax

അയാക്‌സ് ചെറിയ മീനല്ല

റയല്‍ മാഡ്രിഡ്,യുവന്റസ് എന്നീ രണ്ട് ചാമ്പ്യന്‍ ടീമുകളെ പുറത്താക്കി സെമി ടിക്കറ്റെടുത്ത അയാക്‌സ് ശക്തരായ നിരയാണ്. മികച്ച യുവതാരങ്ങളുമായി ആക്രമിച്ച് കളിക്കുന്ന അയാക്‌സ് ഇത്തവണ ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ടാലും അത്ഭുതപ്പെടാനില്ല. കാരണം ഏതു കൊമ്പന്മാരെയും അട്ടിമറിക്കാനുള്ള കെല്‍പ്പുള്ള നിരയാണ് ഈ ഹോളണ്ട് ക്ലബ്ബ്. ആറ് ഗോളും നാല് അസിസ്റ്റും നേടിയ ഡുസാന്‍ ടാഡിക്കിലാണ് ടീമിന്റെ മുഖ്യ പ്രതീക്ഷ. ഡോണി വാന്‍ ഡി ബീക്ക്,നിക്കോളാസ് ടാഗ്ലിഫിക്കോ,ഹക്കിം സിയീച്ച് എന്നിവരും അയാക്‌സിന്റെ പ്രതീക്ഷകളെ സജീവമാക്കുന്നു. ഹോളണ്ടില്‍ കിരീടം നേടിയാണ് അയാക്‌സിന്റെ വരവെന്നത് ടീമിന്റ ആത്മവിശ്വാസം ഉയര്‍ത്തും. അവസാന 11 മത്സരത്തിലും അയാക്‌സ് തോറ്റിട്ടില്ല.

Story first published: Wednesday, May 8, 2019, 9:22 [IST]
Other articles published on May 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+