Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അതു സംഭവിച്ചിരിക്കുന്നു; ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സയെ ഞെട്ടിച്ച് ലിവര്‍പൂള്‍ ഫൈനലില്‍

ബാഴ്‌സയെ തരിപ്പണമാക്കി ലിവര്‍പൂള്‍

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ രണ്ടാംപാദ സെമിഫൈനലില്‍ ബാഴ്‌സലോണയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്ത് ലിവര്‍പൂള്‍ ഫൈനലില്‍ പ്രവേശിച്ചു. ആദ്യപാദത്തിലെ മൂന്ന് ഗോള്‍ കടവുമായി രണ്ടാം പാദത്തില്‍ സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡിലിറങ്ങിയ ലിവര്‍പൂള്‍ അത്ഭുത പ്രകടനമാണ് പുറത്തെടുത്തത്. ഇതോടെ ഇരുപാദങ്ങളിലുമായി 4-3 എന്ന ഗോള്‍ ശരാശരിയില്‍ ലിവര്‍പൂള്‍ ഫൈനലിലെത്തി.

തോല്‍വി മുന്നില്‍ക്കണ്ടു കളിക്കിറങ്ങിയ ലിവര്‍പൂള്‍ ഉശിരന്‍ പോരാട്ടമാണ് പുറത്തെടുത്തത്. മത്സരം തുടങ്ങി ഏഴാം മിനിറ്റില്‍തന്നെ ലിവര്‍പൂള്‍ മുന്നിലെത്തി. ഡിവോക് ഒറിജി ആണ് ഗോള്‍ സ്‌കോറര്‍. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിലായ ആതിഥേയര്‍ രണ്ടാം പകുതിയില്‍ തുടരെ രണ്ടുഗോളടിച്ച് ബാഴ്‌സയുമായി സമനിലപാലിച്ചു. ജെറമി വിനാല്‍ഡം(54, 56) ആണ് ഗോള്‍ സ്‌കോറര്‍. 79-ാം മിനിറ്റില്‍ ഒറിജി രണ്ടാംഗോള്‍ കൂടി നേടിയതോടെ ബാഴ്‌സലോണയ്‌ക്കെതിരെ ജയവും ഉറപ്പിച്ചു.

liverpool

ബാഴ്‌സലോണയുടെ പ്രതിരോധത്തിലെ പിഴവുകളാണ് ഗോളുകള്‍ക്കിടയാക്കിയത്. അമിത ആത്മവിശ്വാസത്തിലിറങ്ങിയ ടീം എതിരാളികളെ തടുത്തിടുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ടു. ലയണല്‍ മെസ്സിയും ലൂയി സുവാരസും അടങ്ങിയ ബാഴ്‌സയുടെ മുന്നേറ്റത്തെ സമര്‍ഥമായി പൂട്ടിയിടാന്‍ ലിവര്‍പൂളിന് കഴിഞ്ഞു. യുര്‍ഗന്‍ ക്ലോപ്പിന്റെ തന്ത്രങ്ങള്‍ കളിക്കളത്തില്‍ നടപ്പാക്കുന്നതില്‍ കളിക്കാര്‍ വിജയിച്ചുവെന്നുപറയാം.

സൂപ്പര്‍ താരങ്ങളായ മുഹമ്മദ് സലയും റോബര്‍ട്ടോ ഫിര്‍മിനോയും ഇല്ലാതെയാണ് ലിവര്‍പൂളിന്റെ ത്രസിപ്പിക്കുന്ന വിജയം. തുടര്‍ച്ചയായ രണ്ടാം വര്‍ഷത്തിലാണ് ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പ്രവേശിക്കുന്നത്. ടോട്ടനം അയാക്‌സ് സെമി വിജയികളെയാണ് ലിവര്‍പൂള്‍ ഫൈനലില്‍ നേരിടുക. പ്രീമിയര്‍ ലീഗില്‍ അവസാന മത്സരത്തില്‍ അട്ടിമറികള്‍ നടന്നാല്‍ ലിവര്‍പൂളിന് കിരീട സാധ്യതയുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റി അവസാന മത്സരത്തില്‍ തോല്‍ക്കുകയോ സമനില പാലിക്കുകയോ ചെയ്താല്‍ വോള്‍വസിനെതിരെ ജയിച്ച് ലിവര്‍പൂളിന് കിരീടം നേടാം.

Story first published: Wednesday, May 8, 2019, 8:59 [IST]
Other articles published on May 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+