For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ പോരാട്ടം; ആദ്യ മത്സരത്തില്‍ പിഎസ്ജി അറ്റ്‌ലാന്റയ്‌ക്കെതിരേ

ലിസ്ബണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. രാത്രി 12.30ന് നടക്കുന്ന മത്സരത്തില്‍ ഫ്രഞ്ച് കരുത്തന്‍മാരായ പിഎസ്ജിയുടെ എതിരാളികള്‍ ഇറ്റാലിയന്‍ ക്ലബ്ബായ അറ്റ്‌ലാന്റെയാണ്. അടുത്തിടെയൊന്നും ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാന്‍ സാധിക്കാത്ത പിഎസ്ജി ഇത്തവണ സജീവ കിരീട പ്രതീക്ഷയോടെയാണ് കളത്തിലിറങ്ങുന്നത്. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നോക്കൗട്ട് രീതിയിലാണ് നടത്തുന്നത്.

കൊറോണയുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം. അതിനാല്‍ത്തന്നെ എവേ, ഹോം ഗ്രൗണ്ട് എന്നിങ്ങനെ രണ്ട് മത്സരങ്ങള്‍ ഉണ്ടാകില്ല. ലിസ്ബണിലാണ് എല്ലാ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളും നടത്തുന്നത്. ജയിക്കുന്ന ടീം നേരിട്ട് സെമി പ്രവേശനം നേടും. ജര്‍മന്‍ കരുത്തരായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ പ്രീ ക്വാര്‍ട്ടറില്‍ തകര്‍ത്താണ് പിഎസ്ജി ക്വാര്‍ട്ടറിലെത്തിയത്. ഇരു പാദങ്ങളിലുമായി 3-2ന്റെ ജയത്തോടെയാണ് പിഎസ്ജിയുടെ വരവ്.

atlantavspsg

സൂപ്പര്‍ താരം നെയ്മറില്‍ പിഎസ്ജി പ്രതീക്ഷ വെക്കുമ്പോഴും സ്റ്റാര്‍ സ്‌ട്രൈക്കര്‍ കെയ്‌ലിയന്‍ എംബാപ്പെയുടെ പരിക്ക് ടീമിന് തലവേദന സൃഷ്ടിക്കുന്നു. കാലിന് പരിക്കേറ്റ എംബാപ്പെ ക്വാര്‍ട്ടറില്‍ കളിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഏഞ്ചല്‍ ഡി മരിയ,വെറാറ്റി,കുര്‍സാവ എന്നിവരും പിഎസ്ജി നിരയില്‍ ഉണ്ടായേക്കില്ല. അവസാനം കളിച്ച അഞ്ച് മത്സരത്തിലും തോല്‍വി അറിയാതെ എത്തിയ പിഎസ്ജിക്ക് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ളവരാണ് അറ്റ്‌ലാന്റ.

വലന്‍സിയയെ ഇരു പാദങ്ങളിലുമായി 8-4ന് തകര്‍ത്താണ് അറ്റ്‌ലാന്റ എത്തുന്നത്. അവസാന അഞ്ച് മത്സരത്തില്‍ രണ്ട് വീതം ജയവും സമനിലയും ഒരു തോല്‍വിയുമാണ് അറ്റ്‌ലാന്റ നേടിയത്. പരിക്കിന്റെ പ്രശ്‌നം കാര്യമായി ബാധിക്കാത്തതിനാല്‍ത്തന്നെ കരുത്തുറ്റ നിരയുമായാണ് ഇറ്റാലിയന്‍ സംഘത്തിന്റെ വരവ്. അടുത്തെങ്ങും ഇരു ടീമും നേര്‍ക്കുനേര്‍ മത്സരിക്കാത്തതിനാല്‍ കണക്കുകളിലെ ആധിപത്യം ഇരു കൂട്ടര്‍ക്കും അവകാശപ്പെടാനാവില്ല.
ക്വാര്‍ട്ടറില്‍ പങ്കെടുക്കുന്ന 8 ടീമുകളും ഇതിനോടകം ലിസ്ബണിലെത്തിയിട്ടുണ്ട്. 14ന് രാത്രി 12.30ന് നടക്കുന്ന മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡിന്റെ എതിരാളികള്‍ ലെയ്പ്‌സിഗാണ്.

ആരാധകര്‍ കാത്തിരിക്കുന്ന പോരാട്ടം 15ന് രാത്രിയാണ്. സ്പാനിഷ് ചാമ്പ്യന്മാരായ ബാഴ്‌സലോണയും ജര്‍മന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കുമാണ് നേര്‍ക്കുനേര്‍ പോരാടിക്കുന്നത്. ലയണല്‍ മെസ്സി ബാഴ്‌സലോണയെ നയിക്കുമ്പോള്‍ ലെവന്‍ഡോസ്‌കിയുടെ മികവിലാണ് ബയേണിന്റെ കുതിപ്പ്. റയല്‍ മാഡ്രിഡ്,യുവന്റസ് ടീമുകളെല്ലാം പ്രീ ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു. ഇത്തവണ കിരീട സാധ്യത കൂടുതല്‍ കല്‍പ്പിക്കുന്ന ടീമും ബയേണാണ്. 16ന് രാത്രി നടക്കുന്ന ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ലിയോണും ഏറ്റുമുട്ടും. ഈ മാസം 19നും 20നുമാണ് സെമി പോരാട്ടം നടക്കുന്നത്. ഫൈനല്‍ 24നും നടക്കും.

Story first published: Wednesday, August 12, 2020, 14:11 [IST]
Other articles published on Aug 12, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+