Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ലീഗ്; സെല്‍ഫ് ഗോളില്‍ ബാഴ്‌സയോട് തോറ്റ് യുണൈറ്റഡ്; യുവന്റസിന് സമനില

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിലെ ക്ലാസിക് പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരത്തില്‍ ബാഴ്‌സലോണയോട് ഒരു ഗോളിന് തോറ്റ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. സെല്‍ഫ് ഗോളിലാണ് യുണൈറ്റഡ് സ്വന്തം തട്ടകത്തില്‍ മുട്ടുകുത്തിയത്. സൂപ്പര്‍താരം മെസ്സിയുള്‍പ്പെടെ വമ്പന്‍ താരനിരയുമായിറങ്ങിയ ബാഴ്‌സലോണയെ ഗോളടിക്കാന്‍ വിടാതെ തടഞ്ഞുനിര്‍ത്താന്‍ യുണൈറ്റഡിന് കഴിഞ്ഞെങ്കിലും സെല്‍ഫ് ഗോള്‍ തിരിച്ചടിയായി.

barcelona

12-ാം മിനിറ്റില്‍ ലൂക്ക് ഷായാണ് യുണൈറ്റഡിന്റെ വിധിയെഴുതിയ സെല്‍ഫ് ഗോളിന്റെ ഉടമ. സുവാരസിന്റെ ആറ് വാര അകലെ നിന്നുമുള്ള ഹെഡര്‍ ക്ലിയര്‍ ചെയ്യാനുള്ള ഷായുടെ നീക്കം പിഴയ്ക്കുകയായിരുന്നു. മെസ്സിക്കൊപ്പം നിറഞ്ഞുകളിച്ച സുവാരസ് യുണൈറ്റഡിന് പലവട്ടം ഭീഷണിയുയര്‍ത്തി. പതിവുപോലെ പന്ത് കൈവശം വെക്കുന്നതിലും, പാസുകളുടെ കൃത്യതയിലും ബാഴ്സയായിരുന്നു മുന്നില്‍.

മറുവശത്ത് യുണൈറ്റഡ് ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും കൃത്യയില്ലാത്ത പാസുകളും നീക്കങ്ങളും വിനയായി. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളില്‍ കുടീന്യോയുടെ തകര്‍പ്പന്‍ ഷോട്ട് ഡേവിഡ് ഡി ജിയ കഷ്ടിച്ചാണ് രക്ഷിച്ചെടുത്തത്. സമനില നേടാനുള്ള യുണൈറ്റഡിന്റെ ശ്രമങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടാന്‍ മുന്നേറ്റനിരയ്ക്ക് കഴിഞ്ഞില്ല. ഏപ്രില്‍ 17ന് ബാഴ്‌സയുടെ തട്ടകത്തില്‍ നടക്കുന്ന രണ്ടാംപാദ മത്സരത്തിലാണ് ഇനി ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രതീക്ഷ.

മറ്റൊരു മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്റസ് നെതര്‍ലന്‍ഡ്‌സ് ടീം അയാക്‌സിനോട് സമനില വഴങ്ങി. ക്രിസ്റ്റിയാനോ റൊണാള്‍ഡോ 45-ാം മിനിറ്റില്‍ നേടിയ ഗോളില്‍ യുവന്റസ് മുന്നെലെത്തിയെങ്കിലും 46-ാം മിനിറ്റില്‍ ഡേവിഡ് നെരെസ് അയാക്‌സിനെ ഒപ്പമെത്തിച്ചു. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ അയാക്‌സ് ആണ് മികവ് കാട്ടിയതെങ്കിലും കൂടുതല്‍ ഗോള്‍ നേടാനായില്ല. ഏപ്രില്‍ 17ന് യുവന്റസിന്റെ മൈതാനത്താണ് രണ്ടാം പാദ മത്സരം.

Story first published: Thursday, April 11, 2019, 10:57 [IST]
Other articles published on Apr 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+