Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ടിന് ഇന്ന് തുടക്കം; ലിവര്‍പൂള്‍ മാഡ്രിഡില്‍

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് 2014ഫുട്‌ബോള്‍ നോക്കൗട്ട് റൗണ്ടിന് തുടക്കമാകുന്നു. ചൊവ്വാഴ്ച നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളും സ്പാനിഷ് വമ്പന്മാരായ അത്‌ലറ്റിക്കോ മാഡ്രിഡും തമ്മിലാണ് ആദ്യ മത്സരം. അത്‌ലറ്റിക്കോയുടെ മൈതാനത്ത് നടക്കുന്ന ആദ്യപാദ മത്സരം ലിവര്‍പൂളിന് നിര്‍ണായകമാണ്. പ്രീമിയര്‍ ലീഗില്‍ അത്ഭുതക്കുതിപ്പ് നടത്തുന്ന ലിവര്‍പൂളിന് മത്സരം അനായാസമാകുമെന്നാണ് പ്രതീക്ഷ.

ലിവര്‍പൂളിന്റെ ആക്രമണവും അത്‌ലറ്റിക്കോയുടെ പ്രതിരോധവും തമ്മിലാകും പ്രധാന പോരാട്ടം. സാദിയോ മാനെ, മുഹമ്മദ് സല, റോബര്‍ട്ടോ ഫിര്‍മിനോ എന്നിവര്‍ കളിക്കുന്ന മുന്നേറ്റനിയെ പ്രതിരോധിക്കാന്‍ അത്‌ലറ്റിക്കോ പാടുപെടും. വിര്‍ജില്‍ വാന്‍ ഡെയ്ക്ക് നേതൃത്വം നല്‍കുന്ന പ്രതിരോധവും ഹെന്‍ഡേഴ്‌സന്റെ കീഴിലുള്ള മധ്യനിരയും ലിവര്‍പൂളിനെ ലോകോത്തര ടീമാക്കി മാറ്റുന്നു.

uefachampionsleague

സ്പാനിഷ് ലീഗില്‍ കിതയ്ക്കുന്ന അത്‌ലറ്റിക്കോയ്ക്ക് ജീവന്മരണ പോരാട്ടം നടത്തിയാല്‍ മാത്രമേ പ്രതീക്ഷയ്ക്ക് വകയുള്ളൂ. ജാവോ ഫെലിക്സ്, ഡീഗോ കോസ്റ്റ, അല്‍വാരോ മൊറാട്ട എന്നിവര്‍ കളിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. മുന്നേറ്റം ദുര്‍ബലമായൊരു ടീമുമായി ലിവര്‍പൂളിനെ നേരിടുന്ന പരിശീലകന്‍ ഡീഗോ സിമിയോണിയെ കനത്ത വെല്ലുവിളിയാണ് കാത്തിരിക്കുന്നത്.

ഫ്രഞ്ച് കരുത്തരായ പി.എസ്.ജി.യും ജര്‍മന്‍ ടീം ബൊറൂസ്സിയ ഡോര്‍ട്മുണ്ടും തമ്മിലുള്ള പോരാട്ടവും കനക്കും. ഇരു ടീമുകളും ലീഗുകളില്‍ മിന്നുന്ന പ്രകടനം കാഴ്ചവെക്കുന്നവരാണ്. നെയ്മര്‍ പിഎസ്ജി നിരയിലുണ്ടാകില്ല. കിലിയന്‍ എംബാപ്പെയും മൗറോ ഇക്കാര്‍ഡിയും എയ്ഞ്ചല്‍ ഡി മരിയയും അടങ്ങുന്ന പിഎസ്ജിക്കാണ് ജയസാധ്യതയേറെ. അതേസമയം, സ്വന്തം മൈതാനത്ത് കളിക്കുന്നതിന്റെ ആനുകൂല്യം ജര്‍മന്‍ ടീമിന് ലഭിക്കും. ഇന്ത്യന്‍ സമയം രാത്രി 1.30നാണ് മത്സരങ്ങള്‍ ആരംഭിക്കുക.

Story first published: Tuesday, February 18, 2020, 11:45 [IST]
Other articles published on Feb 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+