ഏഷ്യൻ കപ്പ്: ആതിഥേയർക്ക് ആവേശ ജയം, ക്വാർട്ടർ ടിക്കറ്റ്... ത്രില്ലറിൽ യുഎഇ കിർഗിസ്താനെ വീഴ്ത്തി
അബുദാബി: ആവേശ ജയത്തോടെ ആതിഥേയരായ യുഎഇ ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെൻറിന്റെ ക്വാർട്ടർ ഫൈനലിൽ കടന്നു. പ്രീ ക്വാർട്ടറിൽ അധിക സമയത്തേക്ക് നീണ്ട ആവേശപ്പോരിൽ അരങ്ങേറ്റക്കാരായ കിർഗിസ്താനെ 2-3 ന് വീഴ്ത്തിയാണ് യുഎഇ അവസാന എട്ടിലേക്ക് മുന്നേറിയത്. ക്വാർട്ടറിൽ നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയയാണ് യുഎഇയുടെ എതിരാളികൾ. നിശ്ചിത സമയത്ത് ഇരുടീമും രണ്ട് ഗോൾ വീതം നേടി ഒപ്പത്തിനൊപ്പം നിന്നതോടെയാണ് മൽസരം അധിക സമയത്തേക്ക് നീണ്ടത്.

അധിക സമയത്തെ 103ാം മിനിറ്റിൽ പെനാൽറ്റി കിക്കിലൂടെ അഹ്മദ് ഖലീൽ സ്വന്തം കാണികൾക്കു മുന്നിൽ വിജയ ഗോളും ഒപ്പം ക്വാർട്ടർ ടിക്കറ്റും സമ്മാനിക്കുകയായിരുന്നു. നേരത്തെ, 90 മിനിറ്റ് വരെ 2-1 ന് മുന്നിൽ നിന്ന യുഎഇ യെ ഇഞ്ചുറി ടൈമിലെ ആദ്യ മിനിറ്റിലെ ഗോളിലൂടെ റുസ്റ്റമോവ് ഒപ്പമെത്തിക്കുകയായിരുന്നു. പന്തടക്കത്തിലും ആക്രമിച്ചു കളിക്കുന്നതിലു ഇരു ടീമും ഏതാണ്ട് ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനമാണ് മൽസരത്തിൽ കാഴ്ചവച്ചത്.
പതിനാലാം മിനിറ്റിൽ ഖാമിസ് ഇസ്മായിലൂടെ യുഎഇയാണ് ആദ്യം മുന്നിലെത്തിയത്. ഇരുപത്തി ആറാം മിനിറ്റിൽ മിർലാൻ മുർസാവിലൂടെ കിർഗിസ്താൻ തിരിച്ചടിച്ചു. 64->o മിനിറ്റിൽ അലി മബ് കോട്ടിലൂടെ രണ്ടാം ഗോൾ നേടി യുഎഇ വീണ്ടും ലീഡ് നേടിയെങ്കിലും ഇഞ്ചുറിടൈം ഗോൾ മൽസരം എക്സ്ട്രാ ടൈമിലേക്ക് കൊണ്ടുപോവുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications