Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് യോഗ്യതാ റൗണ്ട്: യുഎഇ ജപ്പാനെ അട്ടിമറിച്ചു

ദുബായ്: ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തില്‍ യുഎഇ കരുത്തരായ ജപ്പാനെ 2-1ന് മുട്ടുകുത്തിച്ചു. നാലു തവണ ഏഷ്യന്‍ ചാംപ്യന്മാരും ഫിഫ ലോകറാങ്കിങില്‍ 49ാം സ്ഥാനത്തുമുള്ള ജപ്പാനെതിരേ വിജയം നേടാന്‍ സാധിച്ചത് അറബ് രാജ്യത്തിന്റെ ലോകകപ്പ് സാധ്യത വര്‍ധിപ്പിച്ചിരിക്കുകയാണ്. റാങ്കിങില്‍ 74ാം സ്ഥാനത്താണ് യുഎഇയുടെ സ്ഥാനം.

നായകന്‍ അഹമ്മദ് ഖലില്‍ ആണ് യുഎഇയ്ക്കുവേണ്ടി രണ്ടു ഗോളുകളും നേടിയത്. തുടക്കത്തില്‍ കളിയുടെ പരിപൂര്‍ണ നിയന്ത്രണം ജപ്പാന്‍ കൈയിലായിരുന്നു. അതു ശരിവെയ്ക്കും വിധമായിരുന്നു 11ാം മിനിറ്റില്‍ കെയ്‌സുകെ ഹോണ്ടയിലൂടെ സന്ദര്‍ശകര്‍ ലീഡ് നേടിയത്. എന്നാല്‍ 20ാം മിനിറ്റില്‍ തന്നെ ഖലിലിലൂടെ യുഎഇ തിരിച്ചടിച്ചു. 50ാം മിനിറ്റില്‍ രണ്ടാം ഗോളും നേടിയതോടെ കളിയുടെ നിയന്ത്രണം പരിപൂര്‍ണമായും ആതിഥേയര്‍ സ്വന്തമാക്കി.

ahmed-khalil

1990ല്‍ ഇറ്റലിയില്‍ നടന്ന ലോകകപ്പിലേക്ക് യുഎഇ യോഗ്യത നേടിയിരുന്നു. ജപ്പാന്റെ ബാക്കിയുള്ള മത്സരങ്ങള്‍ തായ്‌ലാന്‍ഡ്, ഇറാഖ്, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളുമായിട്ടാണ്. ആറാം തിയ്യതി യുഎഇ ആസ്‌ത്രേലിയയുമായി ഏറ്റുമുട്ടും. തായ്‌ലന്‍ഡും സൗദിയുമായുള്ള മത്സരങ്ങള്‍ ഒക്ടോബറിലാണ്.

ഗ്രൂപ്പ് ഡിയിലുള്ള ഇന്ത്യക്ക് തുര്‍ക്‌മെനിസ്താന്‍, ഇറാന്‍, ഒമാന്‍, ഗുവാം തുടങ്ങിയ രാജ്യങ്ങളായിരുന്നു എതിരാളികള്‍. ഇതില്‍ ഗുവാമിനെതിരേ രണ്ടാം പാദ മത്സരത്തില്‍ 1-0ന്റെ വിജയം നേടാനായതൊഴിച്ചാല്‍ കാര്യമായൊരു നേട്ടവും ഇന്ത്യക്ക് ഉണ്ടാക്കാനായില്ല. യോഗ്യതാ മത്സരത്തിന്റെ ആദ്യ റൗണ്ടില്‍ ഇന്ത്യ നേപ്പാളിനെ 2-0ന് കീഴടക്കിയിരുന്നു.

Story first published: Friday, September 2, 2016, 16:32 [IST]
Other articles published on Sep 2, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+