വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പ്രതീക്ഷകളുമായി ഇംഗ്ലണ്ട് ഇറങ്ങുന്നു; ടുണീഷ്യ പ്രതിരോധിക്കും; ജയം ആര്‍ക്കൊപ്പം?

Fifa World Cup 2018 : England Vs Tunisia Match Preview | Oneindia Malayalam

മോസ്‌കോ: ലോകകപ്പ് ഗ്രൂപ്പ് ജിയിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടും ടുണീഷ്യയും തമ്മിലേറ്റുമുട്ടും. തിങ്കളാഴ്ച രാത്രി 11.30ന് വോള്‍ഗോഗ്രാഡ് അരീനയിലാണ് മത്സരം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ കരുത്തുമായാണ് ഇംഗ്ലണ്ടിന്റെ അരങ്ങേറ്റം. ആഫ്രിക്കന്‍ രാജ്യമായ ടുണീഷ്യ മികച്ച പ്രതിരോധവും മിന്നലാക്രമണവും നടത്തി ആദ്യ മത്സരത്തില്‍ കരുത്തറിയിക്കുമെന്നാണ് പ്രതീക്ഷ.

england

താരപ്രഭയാല്‍ ശക്തരാണ് ഇംഗ്ലണ്ട് ടീം. എന്നാല്‍, ടീമെന്ന നിലയില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ കഴിയാത്തത് പരിശീലകന്‍ സൗത്ത്‌ഗേറ്റിന് തലവേദനയുണ്ടാക്കുന്നു. ടോട്ടന്‍ഹാമിന്റെ സൂപ്പര്‍ താരം ഹാരി കെയ്നാണ് ക്യാപ്റ്റന്‍. ദെലെ അലിയും റാഷ്ഫോര്‍ഡും അടങ്ങുന്ന ആക്രമണ നിരയിലും ലോകോത്തര താരങ്ങള്‍ അണിനിരക്കുന്ന പ്രതിരോധത്തിലും ഇംഗ്ലണ്ടിന് പ്രതീക്ഷയുണ്ട്.

സെയ്ഫ് എഡ്ഡിന്റെ കരുത്തിലാണ് ടുണീഷ്യയുടെ മുന്നേറ്റമുണ്ടാവുക. ഇംഗ്ലഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന താരങ്ങളും ടീമിലുണ്ട്. ആറ് കളിക്കാര്‍ ടുണീഷ്യന്‍ ലീഗില്‍ കളിക്കുന്നവരാണ്. നയിം സ്ലിത്തി ആദ്യ ഇലവനില്‍ ഇടം നേടിയേക്കും. മിന്നലാക്രമണം നയിക്കാന്‍ ശേഷിയുള്ള ടീമിന് മികവുറ്റ പ്രതിരോധ നിരയുമുണ്ട്.

യോഗ്യതാ റൗണ്ടില്‍ പത്തില്‍ എട്ടു കളികളും ജയിച്ചാണ് ഇംഗ്ലണ്ട് വരുന്നത്. സന്നാഹ മത്സരത്തില്‍ നൈജീരിയയെും കോസ്റ്റാറിക്കയെയും തോല്‍പ്പിക്കുകയും ചെയ്തു. കഴിഞ്ഞ 10 മത്സരങ്ങളിലും തോല്‍വി അറിഞ്ഞിട്ടില്ല. ടുണീഷ്യയും സന്നാഹ മത്സരങ്ങളില്‍ വിജയിച്ചാണ് എത്തുന്നത്. കരുത്തരായ പോര്‍ച്ചുഗലിനെതിരെ രണ്ടുഗോളുകള്‍ക്ക് പിന്നിട്ടശേഷം തിരിച്ചടിച്ചത് അവരുടെ ആത്മവിശ്വാസമുയര്‍ത്തും. രണ്ടുഗോള്‍ മാര്‍ജിനില്‍ ഇംഗ്ലണ്ടിന്റെ ജയമാണ് കളിവിദഗ്ധര്‍ പ്രവചിക്കുന്നത്.

Story first published: Monday, June 18, 2018, 11:26 [IST]
Other articles published on Jun 18, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X