Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ട്രംപിന്റെ സ്വപ്നസുന്ദരി സെര്‍ബിയക്കാരിയാണ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരത്തിന്റെ ഭാര്യയാണ് ഈ സുന്ദരി!

ന്യൂയോര്‍ക്ക്: അമേരിക്കയുടെ നാല്‍പ്പത്തഞ്ചാമത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിന് സ്ത്രീകളോടുള്ള താത്പര്യം കുപ്രസിദ്ധമാണ്. സൗന്ദര്യമുള്ള സ്ത്രീകള്‍ ട്രംപിന്റെ ദൗര്‍ബല്യമാണ്. ലോകത്തെ ഏറ്റവും സൗന്ദര്യമുള്ള സ്ത്രീ ആരെന്ന് ചോദിച്ചാല്‍ ട്രംപ് ഒരു സെര്‍ബിയക്കാരിയെ ചൂണ്ടിക്കാട്ടും. അത് മറ്റാരുമല്ല, ജര്‍മന്‍ ഫുട്‌ബോളര്‍ ബാസ്റ്റ്യന്‍ഷൈ്വന്‍സ്റ്റിഗറുടെ ഭാര്യയായ അന ഇവാനോവിചാണ്.

സെര്‍ബിയന്‍ ടെന്നീസ് താരമായ അനയാണ് ട്രംപിന്റെ ഉറക്കം കെടുത്തി സുന്ദരിയെന്ന് ലോകം അറിഞ്ഞത് 2013 ലാണ്. മൂന്ന് വര്‍ഷം മുമ്പ് സെര്‍ബിയ വൈസ് പ്രസിഡന്റ് ഇവിക ഡാസിചുമായി വാണിജ്യ നിക്ഷേപ സാധ്യതകളെ കുറിച്ച് കൂടിയാലോചനക്ക് എത്തിയപ്പോഴാണ് ട്രംപ് തന്റെ സ്വപ്നസുന്ദരിയെ കുറിച്ച് പറഞ്ഞത്.

anaivanovic

ഇക്കാര്യം ഇവിക ഡാസിചാണ് ഇപ്പോള്‍ വെളിപ്പെടുത്തിയത്. ഇപ്പോള്‍ സെര്‍ബിയയുടെ വിദേശകാര്യ മന്ത്രിയാണ് ഇവിക ഡാസിച്. മൂന്ന് വര്‍ഷം മുമ്പ് ട്രംപുമായുള്ള പതിനഞ്ച് മിനുട്ട് കൂടിക്കാഴ്ച ഇന്നും ഓര്‍ക്കുന്നു. അന്ന് ഏറെ നേരെ ട്രംപിന് സംസാരിക്കാനുണ്ടായിരുന്നത് അന ഇവാനോവിചിനെ കുറിച്ചായിരുന്നു. അനയുടെ സൗന്ദര്യമാണ് ട്രംപിനെ സെര്‍ബിയയിലേക്ക് ആകര്‍ഷിച്ചതെന്ന് വേണമെങ്കില്‍ പറയാം. അത്രമാത്രം ഭ്രാന്തമാണ് ട്രംപിന് അനയുടെ സൗന്ദര്യത്തോടുള്ള ആസക്തിയെന്ന് ഡാസിച് പറയുന്നു.

കോടീശ്വരനായ തന്റെ ആരാധകനെ കുറിച്ചറിഞ്ഞ അന ഇവാനോവിച് 2014 ല്‍ ട്രംപിന്റെ ക്ഷണം സ്വീകരിച്ച് അദ്ദേഹത്തിന്റെ കൊട്ടാരസദൃശ്യമായ വീട്ടില്‍ എത്തിയിരുന്നു. ആ ഫോട്ടോ കഴിഞ്ഞ ദിവസം അന ഇവാനോവിച് സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇരുപത്തൊമ്പതുകാരിയ അന 2008 ല്‍ ഫ്രഞ്ച് ഓപണ്‍ ജേതാവായി. ടെന്നീസിലെ സൗന്ദര്യറാണിയും ഫുട്‌ബോളിലെ സൂപ്പര്‍ താരമായിരുന്ന ഷൈ്വന്‍സ്റ്റിഗറും തമ്മിലുള്ള പ്രണയം ലോകം ആഘോഷിച്ചിരുന്നു.

Story first published: Wednesday, November 16, 2016, 8:52 [IST]
Other articles published on Nov 16, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+