സ്പര്‍സിനെ കുരുക്കി വെസ്റ്റ്ഹാം, മൂന്നടിച്ച് റയല്‍ ക്വാര്‍ട്ടറിനരികെ... ബാഴ്‌സയ്ക്ക് ബ്രേക്ക്
ലണ്ടന്‍/മാഡ്രിഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന ഏക മല്‍സരത്തില്‍ ടോട്ടനം ഹോട്‌സ്പറിനു സമനില. സ്വന്തം മൈതാനത്ത് വെസ്റ്റ്ഹാം യുനൈറ്റഡുമായാണ് സ്പര്‍സ് 1-1ന്റെ സമനില കൊണ്ടു തൃപ്തിപ്പെട്ടത്. പോയിന്റ് പട്ടികയിലെ നാലാംസ്ഥാനക്കാരായ ലിവര്‍പൂളുമായുള്ള അകലം കുറയ്ക്കാനുള്ള സുവര്‍ണാവസരമാണ് ഈ സമനിലയോടെ ടോട്ടനം നഷ്ടപ്പെടുത്തിയത്.
അതേസമയം, സ്‌പെയിനില്‍ നടന്ന കിങ്‌സ് കപ്പിന്റെ (കോപ്പ ഡെല്‍ റേ) ആദ്യപാദ പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ജേതാക്കളായ ബാഴ്‌സലോണ സമനിലയില്‍ കുരുങ്ങി. എന്നാല്‍ ബാഴ്‌സയുട മുഖ്യ എതിരാളികളും മുന്‍ ചാംപ്യന്‍മാരുമായ റയല്‍ മാഡ്രിഡ് തകര്‍പ്പന്‍ ജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനലിന് തൊട്ടരികിലെത്തി.

സ്പര്‍സിനെ രക്ഷിച്ച് സണ്‍
ഗോള്‍രഹിതമായ ഒന്നാംപകുതിക്കു ശേഷമായിരുന്നു ടോട്ടനം-വെസ്റ്റ്ഹാം കളിയില്‍ രണ്ടു ഗോളും പിറന്നത്. 70ാം മിനിറ്റില്‍ പെഡ്രോ ഒബിയാങ് നേടിയ ഗോളില്‍ വെസ്റ്റ്ഹാം ടോട്ടനത്തെ ഞെട്ടിച്ചിരുന്നു. 35 വാര അകലെ നിന്നായിരുന്നു താരത്തിന്റെ ബുള്ളറ്റ് ഷോട്ട്. ഇതോടെ സ്പര്‍സ് അട്ടിമറി തോല്‍വി മുന്നില്‍ കണ്ടെങ്കിലും സണ്‍ ഹ്യുങ് മിന്‍ രക്ഷകനായി.
ഫൈനല്‍ വിസിലിന് ആറു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ സണിന്റെ തകര്‍പ്പന്‍ ഗോളില്‍ ടോട്ടനത്തെ പരാജയത്തിനരികില്‍ നിന്നും കരകയറ്റുകയായിരുന്നു. 30 വാര അകലെ നിന്നാണ് സണ്‍ ഷോട്ടുതിര്‍ത്തത്.
41 പോയിന്റുമായി ടോട്ടനം ലീഗില്‍ അഞ്ചാംസ്ഥാനത്തു തന്നെ തുടരുകയാണ്. രണ്ടു പോയിന്റിന് പിന്നിലായി ആഴ്‌സനല്‍ അവര്‍ക്കു തൊട്ടു പിറകിലുണ്ട്.

പ്രമുഖരില്ലാതെ ബാഴ്‌സ
സൂപ്പര്‍ താരം ലയണല്‍ മെസ്സി, ഉറുഗ്വേ ഗോളടിവീരന്‍ ലൂയിസ് സുവാരസ് എന്നിവരില്ലാതെ കിങ്‌സ് കപ്പിന്റെ ഒന്നാം പാദ പ്രീക്വാര്‍ട്ടറില്‍ ഇറങ്ങിയ ബാഴ്‌സയെ ലാ ലിഗയിലെ തന്നെ സെല്‍റ്റാ വിഗോയാണ് 1-1നു സമനിലയില്‍ കുരുക്കിയത്.
എവേ മല്‍സരത്തില്‍ ബാഴ്‌സയാണ് ആദ്യം അക്കൗണ്ട് തുറന്നത്. 15ാം മിനിറ്റില്‍ ജോസ് അര്‍നെയെയ്‌സിന്റെ വകയായിരുന്നു ഗോള്‍.
31ാം മിനിറ്റില്‍ പിയോണ്‍ സിസ്‌റ്റോയിലൂടെ സെല്‍റ്റ സമനില ഗോള്‍ പിടിച്ചുവാങ്ങുകയായിരുന്നു.

ഡെംബെലെയുടെ തിരിച്ചുവരവ്
പിഎസ്ജിയിലേക്കു ലോക റെക്കോര്‍ഡ് തുകയ്ക്കു കൂടുമാറിയ ബ്രസീലിയന്‍ സ്റ്റാര്‍ നെയ്മര്‍ക്കു പകരമെത്തിയ ഫ്രഞ്ച് സെന്‍സേഷന്‍ ഉസ്മാന്‍ ഡെംബെലെ ബാഴ്‌സ നിരയില്‍ തിരിച്ചെത്തിയ മല്‍സരം കൂടിയായിരുന്നു ഇത്. പരിക്കു മൂലം നാലു മാസത്തോളം വിശ്രമത്തിലായിരുന്ന ഡെംബെലെ രണ്ടാംപകുതിയില്‍ പകരക്കാരനായാണ് ഇറങ്ങിയത്.
അവസാന 20 മിനിറ്റ് താരം കളിച്ചെങ്കിലും നിരാശപ്പെടുതത്ുന്ന പ്രകടനമാണ് കാഴ്ചവച്ചത്. 2017 സപ്തംബറില്‍ 97 മില്ല്യണ്‍ യൂറോയ്ക്കാണ് ഡെംബെലെ ബാഴ്‌സയിലെത്തിയത്.

റയല്‍ വിജയവഴിയില്‍
2017ലെ അവസാന മല്‍സരമായിരുന്ന എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സയോട് തകര്‍ന്ന റയല്‍ 2018ല്‍ ജയത്തോടെ തന്നെ തുടങ്ങി. രണ്ടാം ഡിവിഷന്‍ ടീമായ ന്യുമാന്‍ഷ്യയെയെയാണ് എവേ മല്‍സരത്തില്‍ റയല്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കു മുക്കിയത്.
റയല്‍ നേടിയ മൂന്നു ഗോളുകളില്‍ രണ്ടും പെനല്‍റ്റിയില്‍ നിന്നായിരുന്നു.
35ാം മിനിറ്റില്‍ സൂപ്പര്‍ താരം ഗരെത് ബേലാണ് റയലിന്റെ അക്കൗണ്ട് തുറന്നത്. 89ാ മിനിറ്റില്‍ ഇസ്‌കോയുടെ പെനല്‍റ്റിയില്‍ ലീഡുയര്‍ത്തിയ റയല്‍ ഇഞ്ചുറിടൈമില്‍ ബോര്‍യ മയോറലിലൂടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications