Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ കളിക്കുന്നത് ആരൊക്കെ? റയലും ബയേണും നോക്കൗട്ട് യോഗ്യത നേടിയത് രണ്ടാം നിരക്കാരായിട്ട്!

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗിലെ അവസാന ഗ്രൂപ്പ് മത്സരങ്ങളില്‍ എഫ് സി പോര്‍ട്ടോ, യുവെന്റസ്, ടോട്ടനം ഹോസ്പര്‍, എഫ് സി കോപന്‍ഹേഗന്‍, ബയെര്‍ ലെവര്‍കൂസന്‍ ക്ലബ്ബുകള്‍ക്ക് ജയം. അപരാജിതരായി കുതിച്ച ലെസ്റ്റര്‍ സിറ്റി കനത്ത തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ റയല്‍മാഡ്രിഡ് സമനിലയില്‍ കുരുങ്ങി.

ഇതോടെ, 2016-17 സീസണിലെ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ലൈനപ്പ് പൂര്‍ത്തിയായി. ഫെബ്രുവരി 14,15,21,22 തീയതികളില്‍ ആദ്യപാദവും മാര്‍ച്ച് 7,8,14,15 ന് രണ്ടാം പാദവും നടക്കും.

realmadrid

പ്രീക്വാര്‍ട്ടറിലെത്തിയ പതിനാറ് ടീമുകള്‍ ഏതൊക്കെ ?

ഗ്രൂപ്പ് എയില്‍ നിന്ന് ആഴ്‌സണല്‍, പി എസ് ജി.

ഗ്രൂപ്പ് ബിയില്‍ നിന്ന് നാപോളി, ബെന്‍ഫിക്ക

ഗ്രൂപ്പ് സിയില്‍ നിന്ന് ബാഴ്‌സലോണ, മാഞ്ചസ്റ്റര്‍ സിറ്റി

ഗ്രൂപ്പ് ഡിയില്‍ നിന്ന് അത്‌ലറ്റിക്കോ മാഡ്രിഡ്, ബയേണ്‍ മ്യൂണിക്

ഗ്രൂപ്പ് ഇയില്‍ നിന്ന് മൊണാക്കോ ബയെര്‍ലെവര്‍കുസന്‍

ഗ്രൂപ്പ് എഫില്‍ നിന്ന് ബൊറുസിയ ഡോട്മുണ്ട്, റയല്‍മാഡ്രിഡ്

ഗ്രൂപ്പ് ജിയില്‍ നിന്ന് ലെസ്റ്റര്‍ സിറ്റി, എഫ് സി പോര്‍ട്ടോ

ഗ്രൂപ്പ് എച്ചില്‍ നിന്ന് യുവെന്റസ്, സെവിയ്യ

പോര്‍ട്ടോയുടെ ശൗര്യം

ലെസ്റ്റര്‍സിറ്റി ആദ്യ അഞ്ച് കളികളില്‍ തോല്‍വിയറിയാതെ നോക്കൗട്ട് യോഗ്യത ഉറപ്പിച്ചിരുന്നു. എന്നാല്‍,എഫ് സി പോര്‍ട്ടോക്ക് ലെസ്റ്ററിനെതിരായ അവസാന ഗ്രൂപ്പ് മത്സരം ജയിച്ചേ തീരൂ എന്ന അവസ്ഥ. ഹോം ഗ്രൗണ്ടില്‍ 5-0ന് അവര്‍ തകര്‍പ്പന്‍ ജയവുമായി നോക്കൗട്ടിലേക്ക് കുതിച്ചപ്പോള്‍ ലെസ്റ്ററിന്റെ ആത്മവിശ്വാസത്തിനേറ്റ വലിയ അടിയായി ഇത്. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഒരു ഇംഗ്ലീഷ് ക്ലബ്ബിന്റെ വലിയ തോല്‍വിയായി ഇത്.

ടോട്ടനം യൂറോപ ലീഗ ബെര്‍ത് നേടി

ഗ്രൂപ്പ് ഇയില്‍ റഷ്യന്‍ ടീം സി എസ് കെ എ മോസ്‌കോയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച ടോട്ടനം ഹോസ്പര്‍ യൂറോപ ലീഗ് ബെര്‍ത് സ്വന്തമാക്കി. ഗ്രൂപ്പ് റൗണ്ടിലെ മികച്ച നാല് മൂന്നാം സ്ഥാനക്കാര്‍ക്കുള്ള സമ്മാനമാണ് ചാമ്പ്യന്‍സ് ലീഗ് കഴിഞ്ഞാല്‍ യൂറോപ്പില്‍ രണ്ടാമത്തെ പ്രധാന ചാമ്പ്യന്‍ഷിപ്പായ യൂറോപലീഗയിലേക്കുള്ള ഈ ഡയറക്ട് എന്‍ട്രി. തുടരെ ആറാം സീസണിലാണ് ടോട്ടനം യൂറോപ ലീഗ് കളിക്കുന്നത്. അതേ സമയം അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം ചാമ്പ്യന്‍സ് ലീഗ് കളിച്ച ടോട്ടനമിന് നോക്കൗട്ട് കാണാതെയുള്ള പുറത്താകല്‍ നിരാശയേകുന്നു.

ഗോള്‍ നില

ബയെര്‍ ലെവര്‍കൂസന്‍ 3-0 മൊണാക്കോ

ടോട്ടനം ഹോസ്പര്‍ 3-1 സി എസ് കെ എ

ലെഗിയ വാര്‍സ 1-0 സ്‌പോര്‍ട്ടിംഗ്

റയല്‍മാഡ്രിഡ് 2-2 ബൊറൂസിയ ഡോട്മുണ്ട്

ക്ലബ്ബ് ബ്രുഗി 0-2 എഫ് സി കോപന്‍ഹേഗന്‍

എഫ് സി പോര്‍ട്ടോ 5-0 ലെസ്റ്റര്‍ സിറ്റി

യുവെന്റസ് 2-0 ഡിനാമോ സാഗ്രെബ്

ലിയോണ്‍ 0-0 സെവിയ്യ

Story first published: Thursday, December 8, 2016, 10:51 [IST]
Other articles published on Dec 8, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+