Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍; മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഞെട്ടിക്കുന്ന തോല്‍വി, ലിവര്‍പൂളിന് ജയം

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ആദ്യപാദ ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഞെട്ടിക്കുന്ന തോല്‍വി. ഇംഗ്ലീഷ് ക്ലബ്ബുകളുടെ മത്സരത്തില്‍ ടോട്ടനമാണ് സിറ്റിയെ അട്ടിമറിച്ചത്. മറ്റൊരു മത്സരത്തില്‍ ലിവര്‍പൂള്‍ പോര്‍ട്ടോയ്‌ക്കെതിരെ ജയം കണ്ടെത്തി. സ്വന്തം തട്ടകത്തില്‍ ഒരു ഗോളിനാണ് ടോട്ടനം സിറ്റിയെ മറികടന്നത്. പോര്‍ട്ടെയ്‌ക്കെതിരെ ലിവര്‍പൂള്‍ രണ്ടുഗോളുകള്‍ക്ക് ജയം കണ്ടെത്തി.

tottenham

വിജയമുറപ്പിച്ചാണ് സിറ്റി ടോട്ടനത്തിനെതിരെ കളിക്കാനിറങ്ങിയതെങ്കിലും പ്രീമിയര്‍ ലീഗിലെ ആധിപത്യം ചാമ്പ്യന്‍സ് ലീഗില്‍ പുറത്തെടുക്കാന്‍ സിറ്റിക്ക് കഴിഞ്ഞില്ല. ബെര്‍ണാഡോ സില്‍വയെയും കെവിന്‍ ഡി ബ്രൂയിനെയും കൂടാതെ ഇറങ്ങിയ സിറ്റിക്ക് തുടക്കംമുതല്‍ പിഴച്ചു. ഗോളടിവീരന്മാരായ അഗ്യൂറോയെയും സ്റ്റര്‍ലിങ്ങിനെയും ടോട്ടനം പൂട്ടിയിട്ടതോടെ സിറ്റിയുടെ ഗോള്‍മാര്‍ഗങ്ങള്‍ അടയുകയും ചെയ്തു.

ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം എഴുപതാം മിനിറ്റില്‍ സോ ഹ്യുങ് മിന്‍ ആണ് ടോട്ടനത്തിന്റെ വിജയഗോള്‍ നേടിയത്. അതേസമയം, തങ്ങള്‍ക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി പാഴാക്കി സിറ്റി തോല്‍വി ചോദിച്ചുവാങ്ങുകയായിരുന്നു. അഗ്യുറോ എടുത്ത പെനാല്‍റ്റി ടോട്ടനം ഗോളി ഹ്യുഗോ ലോറിസ് തട്ടികയറ്റി. ഏപ്രില്‍ 18ന് സിറ്റിയുടെ തട്ടകത്തില്‍ രണ്ടാംപാദ മത്സരം നടക്കും.

പോര്‍ട്ടോയ്‌ക്കെതിരെ മികച്ച കളിയാണ് ലിവര്‍പൂള്‍ പുറത്തെടുത്തത്. അഞ്ചാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ ഗിനിയന്‍ നായകന്‍ കെയ്റ്റയിലൂടെ ലീഡെടുത്ത ലിവര്‍പൂള്‍ ഇരുപത്തിയാറാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിന്യോയുടെ ഗോളിലൂടെ പട്ടിക തികച്ചു. പോര്‍ട്ടോയ്ക്ക് നല്ല ചില അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. ഏപ്രില്‍ പതിനെട്ടിന് പോര്‍ട്ടോയുടെ ഹോം ഗ്രൗണ്ടായ എസ്റ്റാഡിയോ ഡോ ഡ്രാഗോയിലാണ് രണ്ടാംപാദ ക്വാര്‍ട്ടര്‍.

Story first published: Wednesday, April 10, 2019, 10:47 [IST]
Other articles published on Apr 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+