Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടോട്ടനത്തിന് ഞെട്ടിക്കുന്ന തോല്‍വി, ജയം തുടര്‍ന്ന് ലെസ്റ്റര്‍, ചെല്‍സിക്ക് സമനില

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിന് ഞെട്ടിക്കുന്ന തോല്‍വി. 11ാം സ്ഥാനക്കാരായ സതാംപ്റ്റനാണ് ജോസ് മൗറീഞ്ഞോയുടെ ടോട്ടനത്തെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചത്. സന്ദര്‍ശകരായെത്തിയായിരുന്നു ടോട്ടനത്തിന്റെ തോല്‍വി. 17ാം മി്‌നുട്ടില്‍ ഡാനി ഇന്‍ഗസാണ് സതാംപ്റ്റണിന്റെ വിജയഗോള്‍ നേടിയത്. ഈ സീസണിന്റെ തുടക്കം മുതല്‍ മോശം ഫോമിലുള്ള ടോട്ടനം മൗറീസ്യോ പൊച്ചറ്റീനോയെ മാറ്റി പകരം മൗറീഞ്ഞോയെ എത്തിച്ചെങ്കിലും ടീമിന്റെ പ്രകടനത്തില്‍ മാറ്റംവരുന്നില്ല. 30 പോയിന്റുള്ള ടോട്ടനം നിലവില്‍ ആറാം സ്ഥാനത്താണ്.

അതേ സമയം ലെസ്റ്റര്‍ സിറ്റി തങ്ങളുടെ ഉജ്ജ്വല ഫോം തുടരുകയാണ്. ന്യൂകാസിലിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ലെസ്റ്റര്‍ പരാജയപ്പെടുത്തിയത്. 36ാം മിനുട്ടില്‍ ആയോസി പെരേസ് ലെസ്റ്ററിനെ മുന്നിലെത്തിച്ചപ്പോള്‍ 39ാം മിനുട്ടില്‍ ജെയിംസ് മാഡിസണ്‍ ലെസ്റ്ററിന്റെ ലീഡുയര്‍ത്തി. 87ാം മിനുട്ടില്‍ ഹന്‍സ ചൗധരിയാണ് ലെസ്റ്ററിന്റെ മൂന്നാം ഗോള്‍ നേടിയത്. 45 പോയിന്റുള്ള ലെസ്റ്റര്‍ പട്ടികയില്‍ രണ്ടാമതാണ്. 10 പോയിന്റ് വ്യത്യാസത്തില്‍ ലിവര്‍പൂളാണ് തലപ്പത്ത്.

sathamptonvstottenham

മറ്റൊരു മത്സരത്തില്‍ ചെല്‍സിക്ക് അപ്രതീക്ഷിത സമനില നേരിട്ടു.ബ്രൈറ്റനാണ് ചെല്‍സിയെ 1-1 എന്ന നിലയില്‍ തളച്ചത്. 10ാം മിനുട്ടില്‍ ആസ്പലിക്യൂറ്റയുടെ ഗോളില്‍ ചെല്‍സി മുന്നിലെത്തിയെങ്കിലും 84ാം മിനുട്ടില്‍ ജഹന്‍ബാഗ്ഷിന്റെ ഗോളില്‍ ബ്രൈറ്റണ്‍ സമനില പിടിക്കുകയായിരുന്നു. 36 പോയിന്റുള്ള ചെല്‍സി നാലാം സ്ഥാനത്തും 24 പോയിന്റുള്ള ബ്രൈറ്റണ്‍ 14ാം സ്ഥാനത്തുമാണ്. മറ്റ് മത്സരങ്ങളില്‍ ആസ്റ്റണ്‍ വില്ല ബേണ്‍ലിയെ 2-1നും വാറ്റ്‌ഫോര്‍ഡ് വോള്‍വ്‌സിനെ 2-1നും പരാജയപ്പെടുത്തി.

Story first published: Thursday, January 2, 2020, 9:20 [IST]
Other articles published on Jan 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+