Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുണൈറ്റഡിനും ടോട്ടനത്തിനും ജയം; ബാഴ്‌സയ്ക്ക് സമനില, യുവന്റസിന് തോല്‍വി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ടോട്ടനത്തിനും ജയം. യുണൈറ്റഡ് 2-1ന് വെസ്റ്റ് ഹാം യുണൈറ്റഡിനെയാണ് തോല്‍പ്പിച്ചത്. പോള്‍ പോഗ്ബയുടെ ഇരട്ട ഗോളുകള്‍ യുണൈറ്റഡിന് തുണയായി. 19, 80 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. രണ്ട് ഗോളും പെനാല്‍റ്റിയില്‍നിന്നായിരുന്നു. ഫിലിപ്പ് ആന്‍ഡേഴ്‌സണ്‍(49) വെസ്റ്റ് ഹാമിനായി സ്‌കോര്‍ ചെയ്തു.

കോലിയുടെ പുറത്താകലില്‍ അര്‍മാദിച്ച് അശ്വിന്‍; തെറിവിളിച്ച് കലിപ്പ് തീര്‍ത്ത് കോലി
ഹണ്ടേഴ്‌സ്ഫീല്‍ഡിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ടോട്ടനവും തോല്‍പ്പിച്ചു. ലൂക്കാസ് മൗറയുടെ ഹാട്രിക് ആണ് കളിയുടെ സവിശേഷത. 27, 87, 90+3 മിനിറ്റുകളിലായിരുന്നു മൗറയുടെ ഗോളുകള്‍. വിക്ടര്‍ വന്യാമ(24) മറ്റൊരുഗോള്‍ നേടി. മറ്റു മത്സരങ്ങളില്‍ ന്യൂകാസില്‍ 2-1ന് ലെസ്റ്റര്‍ സിറ്റിയേയും ഫുള്‍ഹാം 2-0ന് എവര്‍ട്ടനെയും ബേണ്‍ലി 2-0ത്തിന് കാര്‍ഡിഫ് സിറ്റിയേയും സതാംപ്ടണ്‍ 3-1ന് വോള്‍വസിനേയും ബോണിമൗത്ത്5-0ത്തിന് ബ്രൈറ്റനേയും തോല്‍പ്പിച്ചു.

manchesterunited

ലാ ലീഗയില്‍ ഒന്നാം സ്ഥാനത്ത് കുതിക്കുന്ന ബാഴ്‌സലോണ അപ്രതീക്ഷിത സമനില വഴങ്ങി. ഹസ്‌കയാണ് ബാഴ്‌സയെ ഗോള്‍രഹിതസമനിലയില്‍ തളിച്ചത്. അത്‌ലറ്റിക്കോ മാഡ്രിഡ് സെല്‍റ്റ വിഗോയെ 2-0ത്തിന് തോല്‍പ്പിച്ചു. ഇതോടെ ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ബാഴ്‌സയുമായുള്ള അകലം രണ്ട് പോയന്റ് കുറയ്ക്കാന്‍ അത്‌ലറ്റിക്കോയ്ക്ക് കഴിഞ്ഞു. 32 കളികളില്‍നിന്നും ബാഴ്‌സയ്ക്ക് 74 പോയന്റും അത്രയും കളികളില്‍നിന്നും അത്‌ലറ്റിക്കോയ്ക്ക് 65ഉം പോയന്റുണ്ട്.

tottenham

ഇറ്റാലിയന്‍ ലീഗില്‍ കരുത്തരായ യുവന്റസിന് കാലിടറി. ദുര്‍ബലരായ സ്പാള്‍ 2-1നാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കരുത്തിലിറങ്ങിയ യുവന്റസിനെ തോല്‍പ്പിച്ചത്. മറ്റു മത്സരങ്ങളില്‍ റോമ(1-0) ഉദിനെസിനെയും മിലാന്‍(1-0)ലാസിയോയെയും തോല്‍പ്പിച്ചു. തോറ്റെങ്കിലും ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള നാപ്പോളിയേക്കാള്‍ 20 പോയന്റ് മുന്നിലാണ് യുവന്റസ്.

Story first published: Sunday, April 14, 2019, 11:39 [IST]
Other articles published on Apr 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+