Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയുടെ പുറത്താകലില്‍ അര്‍മാദിച്ച് അശ്വിന്‍; തെറിവിളിച്ച് കലിപ്പ് തീര്‍ത്ത് കോലി

മൊഹാലി: ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ ആദ്യ ജയത്തിനായി കളത്തിലിറങ്ങിയ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന് ഒടുവില്‍ ആ വിജയം സ്വന്തമായി. മൊഹാലിയില്‍ നടന്ന മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ 8 വിക്കറ്റിനാണ് വിരാട് കോലിയും സംഘവും ജയം ആഘോഷിച്ചത്. അവസാന ഓവറുകളില്‍ ജയപരാജയങ്ങള്‍ മാറിമറിഞ്ഞെങ്കിലും ഇത്തവണ ഭാഗ്യം ബാംഗ്ലൂരിനെ കൈവിട്ടില്ല.

തുടര്‍ച്ചയായ ആറു പരാജയങ്ങള്‍ക്കു ശേഷമാണ് മൊഹാലിയില്‍ ബാംഗ്ലൂര്‍ വിജയക്കൊടി നാട്ടിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നാലു വിക്കറ്റിന് 173 റണ്‍സാണ് നേടിയത്. മറുപടിയില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെയും (67), എബി ഡിവില്ലിയേഴ്സിന്റെയും (59*) ഇന്നിങ്സുകള്‍ നാലു പന്ത് ശേഷിക്കെ വെറും രണ്ടു വിക്കറ്റിന് ആര്‍സിബിയെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

വിരാട് കോലിയുടെ വിക്കറ്റ്

വിരാട് കോലിയുടെ വിക്കറ്റ്

മത്സരത്തിനിടെ വിരാട് കോലിയുടെ വിക്കറ്റ് ആര്‍ അശ്വിന്‍ അമിതമായി ആഘോഷിക്കുന്നത് കാണാമായിരുന്നു. ചോരുന്ന കൈകളുമായി ഫീല്‍ഡര്‍മാര്‍ മൈതാനം നിറഞ്ഞപ്പോള്‍ വിരാട് കോലിയുടെ വിക്കറ്റ് കളിയില്‍ വഴിത്തിരിവാകുമെന്ന പ്രതീക്ഷയിലായിരുന്നു അശ്വിന്‍. ഇന്ത്യന്‍താരം മുഹമ്മദ് ഷമിയുടെ പന്തില്‍ മുരുഗന്‍ അശ്വിന്‍ പിടിച്ചാണ് വിരാട് കോലി പുറത്താകുന്നത്.

കൊമ്പുകോര്‍ത്ത് ക്യാപ്റ്റന്മാര്‍

കൊമ്പുകോര്‍ത്ത് ക്യാപ്റ്റന്മാര്‍

ബൗണ്ടറിയില്‍ അല്‍പം മുന്നോട്ടുകയറിനിന്ന മുരുഗന്‍ മികച്ച ഒരു ക്യാച്ചിലൂടെ കോലിയെ പുറത്താക്കിയതോടെ ക്യാപ്റ്റന്‍ അശ്വിന്‍ അമിതാഹ്ലാദം പ്രകടിപ്പിക്കുകയായിരുന്നു. ക്യാച്ചെടുത്ത മുരുഗനും കോലിയുടെ വിക്കറ്റ് ആഘോഷിച്ചു. എന്നാല്‍, ഇരുവരുടെയും അമിതാഹ്ലാദത്തിനുനേരെ വിരാട് കോലി തെറിവിളിച്ച് കലിപ്പ് തീര്‍ക്കുന്നത് പിന്നീട് വീഡിയോ റീപ്ലേയില്‍ വ്യക്തമായി. വിക്കറ്റ് നഷ്ടമായതിന്റെ നിരാശയും കോലിയെ കുപിതനാക്കി.

ഡിവില്ലിയേഴ്‌സും സ്റ്റോയ്‌നിസും

ഡിവില്ലിയേഴ്‌സും സ്റ്റോയ്‌നിസും

കോലി പുറത്തായശേഷം അവസാന ഓവറുകളില്‍ ഡിവില്ലിയേഴ്‌സും സ്‌റ്റോയ്‌നിസും ചേര്‍ന്ന് നടത്തിയ കൂറ്റന്‍ അടികളാണ് ബാംഗ്ലൂരിനെ കരയ്‌ക്കെത്തിച്ചത്. ആന്‍ഡ്രു ടൈ എറിഞ്ഞ പതിനെട്ടാം ഓവറില്‍ കളി ബാംഗ്ലൂരിന് അനുകൂലമായി. ഡിവില്ലിയേഴ്‌സും സ്‌റ്റോയ്‌നിസും ഓവറില്‍ റണ്‍സ് വാരിയതോടെയാണ് ജയം അനായാസമായത്. ജയത്തോടെ ബാംഗ്ലൂരിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് വീണ്ടും ജീവന്‍വെച്ചു.

ഗെയ്‌ലിന് സെഞ്ച്വറി നഷ്ടം

ഗെയ്‌ലിന് സെഞ്ച്വറി നഷ്ടം

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട പഞ്ചാബ് നിശ്ചിത ഓവറില്‍ നാലു വിക്കറ്റിന് 173 റണ്‍സാണ് നേടിയത്. സൂപ്പര്‍ താരം ക്രിസ് ഗെയ്ലിന്റെ (99*) ഉജ്ജ്വല ഇന്നിങ്സാണ് പഞ്ചാബിനെ ജയിക്കാവുന്ന സ്‌കോറിലെത്തിച്ചത്. 64 പന്തില്‍ 10 ബൗണ്ടറികളും അഞ്ചു സിക്സറും അദ്ദേഹത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നു. സെഞ്ച്വറി തികയ്ക്കാന്‍ ഇന്നിങ്സിലെ അവസാന പന്തില്‍ സിക്സറാണ് ഗെയ്ലിനു വേണ്ടിയിരുന്നത്. എന്നാല്‍ മുഹമ്മദ് സിറാജിന്റെ ബൗളിങില്‍ ബൗണ്ടറി നേടാനെ അദ്ദേഹത്തിനായുള്ളൂ.

Story first published: Sunday, April 14, 2019, 11:19 [IST]
Other articles published on Apr 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+