Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആഴ്‌സനലിനെ ടോട്ടനം വീഴ്ത്തി, ലെസ്റ്ററിനെതിരേ ബോണ്‍മൗത്തിന് ഉജ്ജ്വല ജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ആഴ്‌സനലിനെതിരേ ടോട്ടനം ഹോട്‌സ്പറിനു ജയം. ഹോം മാച്ചില്‍ ടോട്ടനം ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു ആഴ്‌സനലിനെ കീഴടക്കുകയായിരുന്നു. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ബോണ്‍മൗത്ത് 4-1ന് ലെസ്റ്റര്‍ സിറ്റിയയെയും വോള്‍ഫ്‌സ് 3-0ന് എവേര്‍ട്ടനെയും ആസ്റ്റണ്‍വില്ല 2-0ന് ക്രിസ്റ്റല്‍ പാലസിനെയും തോല്‍പ്പിച്ചു.

സ്പാനിഷ് ലാ ലിഗയില്‍ സെവിയ്യ 2-0നു മയോര്‍ക്കയെ പരാജയപ്പെടുത്തി. മറ്റു മല്‍സരങ്ങളില്‍ അത്‌ലറ്റിക് ബില്‍ബാവോ 2-1ന് ലെവന്റെയെയും ഐബര്‍ 2-0ന് എസ്പാന്യോളിനെയും ലെഗന്‍സ് 1-0നു വലന്‍സിയയെയും തോല്‍പ്പിച്ചു.ഇറ്റാലിയന്‍ സെരി എയില്‍ നാപ്പോളിയും എസി മിലാനും തമ്മിലുള്ള മല്‍സരം 2-2നു സമനിലയില്‍ കലാശിച്ചു.

1

പൊരുതി നേടി ടോട്ടനം

ജോസ് മൊറീഞ്ഞോയുടെ ടോട്ടനം ആഴ്‌സനലിനെതിരേ ജയം പൊരുതി നേടുകയായിരുന്നു. മല്‍സരത്തില്‍ മികച്ച ടീം ആഴ്‌സനലായിരുന്നുവെങ്കിലും ജയം കൂട്ടുനിന്നത് സ്പര്‍സിനൊപ്പമായിരുന്നു. ഒരു ഗോളിനു പിറകില്‍ നിന്ന ശേഷമാണ് ഗണ്ണേഴ്‌സ് തോല്‍വിയിലേക്കു വീണത്. 16ാം മിനിറ്റില്‍ അലെക്‌സാണ്ടര്‍ ലക്കാസറ്റെയുടെ ഗോളില്‍ ആഴ്‌സനല്‍ ലീഡ് നേടിയിരുന്നു. മൂന്നു മിനിറ്റിനകം സണ്‍ ഹ്യുങ് മിന്നിലൂടെ ടോട്ടനം ഒപ്പമെത്തി. നിശ്ചിത സമയം തീരാന്‍ ഒമ്പത് മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ടോബി ആല്‍ഡെര്‍വെയ്‌റള്‍ഡിന്റെ ഗോളില്‍ ടോട്ടനം ജയം വരുതിയിലാക്കുകയായിരുന്നു.
ഈ വിജയം പോയിന്റ് പട്ടികയിലും പ്രതിഫലിച്ചു. ജയത്തോടെ ടോട്ടനം ആഴ്‌സനലിനെ മറികടന്ന് എട്ടാംസ്ഥാനത്തേക്കു കയറി. ടോട്ടനത്തിന് 52ഉം ആഴ്‌സനലിന് 50ഉം പോയിന്റാണുള്ളത്.

അതേസമയം, ലീഗില്‍ മൂന്നാംസ്ഥാനത്തേക്കു കയറാനുള്ള സുവര്‍ണാവസരമാണ് തോല്‍വിയോടെ ലെസ്റ്റര്‍ നഷ്ടപ്പെടുത്തിയത്. ജാമി വാര്‍ഡി 23ാം മിനിറ്റില്‍ നേടിയ ഗോളില്‍ ബോണ്‍മൗത്തിനെതിരേ ആദ്യ പകുതിയില്‍ ലെസ്റ്റര്‍ 1-0ന് മുന്നിലായിരുന്നു. രണ്ടാം പകുതിയില്‍ തകര്‍പ്പന്‍ തിരിച്ചുവരവാണ് ബോണ്‍മൗത്ത് നേടിയത്. ഇരട്ടഗോളുകള്‍ നേടിയ ഡൊമിനിക്ക് സോളങ്കിയാണ് ബോണ്‍മൗത്തിന്റെ ഹീറോയായത്. 67, 87 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഇരട്ടഗോളുകള്‍. ജൂനിയര്‍ സ്റ്റാനിസ്ലാസാണ് മറ്റൊരു സ്‌കോറര്‍. ജോണി ഇവാന്‍സിന്റെ സെല്‍ഫ് ഗോളും ബോണ്‍മൗത്തിന്റെ ജയത്തിന് മാറ്റ് കൂട്ടി.

അത്‌ലറ്റികോയ്‌ക്കൊപ്പം സെവിയ്യ

സ്പാനിഷ് ലാ ലിഗയില്‍ മൂന്നാംസ്ഥാനത്തിനു വേണ്ടിയുള്ള പോരാട്ടം മുറുകുന്നു. ്കഴിഞ്ഞ മല്‍സരത്തില്‍ ജയം നേടിയതോടെ സെവിയ്യ ലീഗിലെ മൂന്നാംസ്ഥാനക്കാരായ അത്‌ലറ്റികോ മാഡ്രിഡിനൊപ്പമെത്തി. ഇരുടീമുകള്‍ക്കും 66 പോയിന്റ് വീതമാണുള്ളത്. എന്നാല്‍ അത്‌ലറ്റികോയ്ക്ക് ഒരു മല്‍സരം കൈയിലുള്ളതിനാല്‍ നേരിയ മുന്‍തൂക്കമുണ്ട്. മയോര്‍ക്കയ്‌ക്കെതിരേയുള്ള മല്‍സരത്തില്‍ ലൂക്കാസ് ഒക്കാംപോസ് (41ാം മിനിറ്റ്), യൂസുഫ് എന്‍നെസ്‌റി (84) എന്നിവരാണ് സെവിയ്യയുടെ സ്‌കോറര്‍മാര്‍.

അതേസമയം, ഇറ്റാലിയന്‍ സെരി എയില്‍ അവസാനം വരെ പൊരുതിയാണ് നാപ്പോളിയും മിലാനും സമനില സമ്മതിച്ചത്. 20ാം മിനിറ്റില്‍ തിയോ ഹെര്‍ണാണ്ടസ് മിലാനെ മുന്നിലെത്തിച്ചെങ്കിലും 34ാം മിനിറ്റില്‍ ജിയോവാനി ഡി ലോറന്‍സോയുടെ ഗോളില്‍ നാപ്പോളി ഒപ്പമെത്തി. 60ാം മിനിറ്റില്‍ ഡ്രൈസ് മെര്‍ട്ടന്‍സിന്റെ ഗോള്‍ നാപ്പോളിയെ മുന്നിലെത്തിച്ചു. എന്നാല്‍ 73ാം മിനിറ്റില്‍ ഫ്രാങ്ക് കെസ്സിയുടെ ഗോള്‍ മിലാന് സമനില നേടിക്കൊടുത്തു.

Story first published: Monday, July 13, 2020, 8:26 [IST]
Other articles published on Jul 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+