For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലോറന്റെ 'ട്രിക്ക്', ഗോള്‍മഴയില്‍ ആറാടി ടോട്ടനത്തിന്റെ കുതിപ്പ്... അത്‌ലറ്റികോയും മിന്നി

എഫ്എ കപ്പില്‍ ടോട്ടനം 6-1ന് റോക്ക്‌ഡേലിനെ തുരത്തി

ലണ്ടന്‍/ മാഡ്രിഡ്: വമ്പന്‍ ജയത്തോടെ ഇംഗ്ലീഷ് ഗ്ലാമര്‍ ടീം ടോട്ടനം ഹോട്‌സ്പര്‍ എഫ്എ കപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്കു കുതിച്ചു. മൂന്നാം ഡിവിഷന്‍ ടീമായ റോക്ക്ഡേലിനെ 6-1നാണ് അഞ്ചാം റൗണ്ടില്‍ സ്പര്‍സ് നിഷ്പ്രഭരാക്കിയത്. നേരത്തേ നടന്ന മല്‍സരം സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്ന് അഞ്ചാറൗണ്ട് പോരാട്ടം വീണ്ടും നടത്തുകയായിരുന്നു. ഇത്തവണ റീപ്ലേയില്‍ എതിരാളികള്‍ക്ക് ഒരു പഴുതും നല്‍കാതെയാണ് ടോട്ടനം ജയിച്ചുകയറിയത്.

1

ഒരു ഘട്ടത്തില്‍ സ്പര്‍സിനെ 1-1ന് കുരുക്കി റോക്ക്ഡേല്‍ മറ്റൊരു അട്ടിമറിയുടെ സൂചന നല്‍കിയിരുന്നു. ഒന്നാംപകുതി പിന്നിടുമ്പോള്‍ സ്‌കോര്‍ 1-1ന് തുല്യമായിരുന്നു. എന്നാല്‍ രണ്ടാംപകുതിയില്‍ ടോട്ടനം സര്‍വ്വശക്തിയുമെടുത്ത് ആഞ്ഞടിച്ചപ്പോള്‍ റോക്ക്‌ഡേല്‍ തകര്‍ന്നടിഞ്ഞു. സ്പാനിഷ് താരം ഫെര്‍ണാണ്ടോ ലോറെന്റെയുടെ ഹാട്രിക്കാണ് ടോട്ടനത്തിന് മികച്ച മാര്‍ജിനിലുള്ള ജയം സമ്മാനിച്ചത്.

2

47, 53, 59 മിനിറ്റുകളിലായിരുന്നു ലോറെന്റെയുടെ ഹാട്രിക് പ്രകടനം. ക്ലബ്ബിനായി താരത്തിന്റെ കന്നി ഹാട്രിക് കൂടിയാണിത്. സണ്‍ ഹ്യുങ് മിന്‍ ഇരട്ടഗോള്‍ നേടിയപ്പോള്‍ മറ്റൊരു ഗോള്‍ കൈല്‍ വാക്കറുടെ വകയായിരുന്നു. ക്വാര്‍ട്ടറില്‍ സ്വാന്‍സിയാണ് ടോട്ടനത്തിന്റെ എതിരാളികള്‍.

3

അതേസമയം, സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്ക്കു വെല്ലുവിളിയുയര്‍ത്തി അത്‌ലറ്റികോ മാഡ്രിഡിന്റെ വിജയക്കുതിപ്പ് തുടരുന്നു. ഹോം മാച്ചില്‍ അത്‌ലറ്റികോ എതിരില്ലാത്ത നാലു ഗോളുകള്‍ക്കു ലെഗന്‍സിനെ കെട്ടുകെട്ടിച്ചു. ഹാട്രിക്കടക്കം ടീമിന്റെ നാലു ഗോളും നേടിയത് ഫ്രഞ്ച് സ്റ്റാര്‍ സ്‌ട്രൈക്കര്‍ അന്റോണിയോ ഗ്രീസ്മാനാണ്. ഈ ജയത്തോടെ ലീഗില്‍ തലപ്പത്തു നില്‍ക്കുന്ന ബാഴ്‌സയുമായുള്ള അകലം അത്‌ലറ്റികോ നാലു പോയിന്റാക്കി കുറച്ചു. എന്നാല്‍ അത്‌ലറ്റികോയെ അപേക്ഷിച്ച് ബാഴ്‌സ ഒരു മല്‍സരം കുറച്ചേ കളിച്ചിട്ടുള്ളൂ.

Story first published: Thursday, March 1, 2018, 10:13 [IST]
Other articles published on Mar 1, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+