Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലാ ലിഗ റദ്ദാക്കിയാല്‍ ചാംപ്യന്‍സ് ലീഗിന് ആരൊക്കെ? ഒരു വമ്പന്‍ ടീം പുറത്ത്! തീരുമാനം ഇങ്ങനെ...

മാഡ്രിഡ്: കൊറൊണ വൈറസ് ബാധയെ തുടര്‍ന്നു നിര്‍ത്തി വച്ചിരിക്കുന്ന സ്പാനിഷ് ലീഗ് (ലാലിഗ) ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ ശേഷിച്ച മല്‍സരങ്ങള്‍ ഉപേക്ഷിക്കപ്പെടുകയോ, വെട്ടിക്കുറയ്ക്കയോ ചെയ്താല്‍ ആരൊക്കെയാവും അടുത്ത സീസണിലെ ചാംപ്യന്‍സ് ലീഗിനു യോഗ്യത നേടുകയെന്ന കാര്യത്തില്‍ തീരുമാനമെടുത്തു. സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷനാണ് (ആര്‍എഫ്ഇഎഫ്) ഇക്കാര്യത്തില്‍ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ ലാ ലിഗയില്‍ ആദ്യ നാലു സ്ഥാനങ്ങളില്‍ നില്‍ക്കുന്ന ടീമുകള്‍ ചാംപ്യന്‍സ് ലീഗിനു യോഗ്യത നേടുമെന്ന് സ്പാനിഷ് എഫ്എ അറിയിച്ചു.

champ

20 ടീമുകള്‍ മാറ്റുരയ്ക്കുന്ന ലാ ലിഗയില്‍ എല്ലാവരും 27 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇതിനു ശേഷമാണ് കൊവിഡ്-19 കാരണം മാര്‍ച്ച് 12 മുതല്‍ ലീഗ് നിര്‍ത്തി വച്ചത്. സീസണിലെ ഇതുവരെ നടന്ന മല്‍സരങ്ങളുടെ ഫലം പരിഗണിച്ച് പോയിന്റ് പട്ടിക പരിശോധിക്കുമ്പോള്‍ ബാഴ്‌സലോണ, റയല്‍ മാഡ്രിഡ്, സെവിയ്യ, റയല്‍ സോസിസാഡ് എന്നിവരാണ് ആദ്യ നാലു സ്ഥാനങ്ങളില്‍ നില്‍ക്കുന്നവര്‍. അതുകൊണ്ടു തന്നെ ഇവര്‍ക്കെല്ലാം ചാംപ്യന്‍സ് ലീഗിനു യോഗ്യതയും ലഭിക്കും. എന്നാല്‍ സ്‌പെയിനിലെ വമ്പന്‍ ടീമുകളിലൊന്നായ അത്‌ലറ്റികോ മാഡ്രിഡിനു ചാംപ്യന്‍സ് ലീഗ് യോഗ്യത നഷ്ടടപ്പെടുകയും ചെയ്യും.

athletico

അടുത്ത സീസണിലെ യൂറോപ്യന്‍ ലീഗുകളില്‍ സ്‌പെയിനില്‍ നിന്നും ഏതൊക്കെ ക്ലബ്ബുകളായിരിക്കും ഉണ്ടാവുകയെന്ന് അറിയിക്കണമെന്ന് യുവേഫ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് സ്പാനിഷ് എഫ്എ ആദ്യ നാലു സ്ഥാനക്കാര്‍ക്കു യോഗ്യത നല്‍കുകയെന്ന തീരുമാനം കൈക്കൊണ്ടതെന്നു ജനറല്‍ സെക്രട്ടറി ആന്‍ഡ്രു കാംപ്‌സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ലാ ലിഗയിലെ അവസാനത്തെ മല്‍സരം നടന്നത് മാര്‍ച്ച് 10നായിരുന്നു. 58 പോയിന്റോടെയാണ് ബാഴ്‌സലോണ ലീഗില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. രണ്ടു പോയിന്റ് മാത്രം പിറകിലായി ബദ്ധവൈരികളായ റയല്‍ മാഡ്രിഡ് തൊട്ടുതാഴെയുണ്ട്. മൂന്നാമതയുള്ള സെവിയ്യക്കു 47ഉം സോസിഡാഡിന് 46ഉം പോയിന്റുണ്ട്. അഞ്ചും ആറും സ്ഥാനങ്ങളില്‍ നില്‍ക്കുന്ന ഗെറ്റാഫെ, അത്‌ലറ്റികോ മാഡ്രിഡ് എന്നിവര്‍ യൂറോപ്പ ലീഗിലേക്കു യോഗ്യത നേടും.

കോപ്പ ഡെല്‍റേ (കിങ്‌സ് കപ്പ്) വിജയികളായിരുന്നു യൂറോപ്പ ലീഗിലേക്കു സ്‌പെയിനില്‍ നിന്നും യോഗ്യത നേടിയിരുന്ന മൂന്നാമത്തെ ടീം. സോസിഡാഡും അത്‌ലറ്റിക് ബില്‍ബാവോയും തമ്മിലാണ് ഇത്തവണ ഫൈനല്‍. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ സോസിഡാഡ് ചാംപ്യന്‍സ് ലീഗില്‍ കളിക്കും. അപ്പോള്‍ ബില്‍ബാവോയ്ക്കായിരിക്കും യൂറോപ്പ ലീഗിന് അര്‍ഹത ലഭിക്കുക.

Story first published: Friday, April 17, 2020, 14:38 [IST]
Other articles published on Apr 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+