Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാളത്തെ റൊണാള്‍ഡീഞ്ഞോ, ഫിഗോ... ഇവര്‍ കുട്ടി ലോകകപ്പിലെ വലിയ കളിക്കാര്‍...

ദില്ലി: ഫിഫയുടെ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിനു വെള്ളിയാഴ്ച ഇന്ത്യയില്‍ വിസില്‍ മുഴങ്ങാനിരിക്കെ കാല്‍പന്തുകളിയാരാധകര്‍ ആവേശത്തിലാണ്. നാളത്തെ സൂപ്പര്‍ താരങ്ങാവാന്‍ ശേഷിയുള്ള ഒരുപിടി കളിക്കാര്‍ വിവിധ രാജ്യങ്ങള്‍ക്കായി ജഴ്‌സിയണിയുന്നുണ്ട്.

നേരത്തേ പോര്‍ച്ചുഗീസ് ഇതിഹാസം ലൂയിസ് ഫിഗോ, ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ,സ്പാനിഷ് പ്ലേമേക്കര്‍ സെക് ഫെബ്രഗസ്, ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ ടോണി ക്രൂസ് എന്നിവര്‍ വരവറിയിച്ചത് അണ്ടര്‍ 17 ലോകകപ്പിലൂടെയാണ്. ഇവരെപ്പോലെ ഈ ലോകകപ്പിന്റെ മിന്നും താരമാവാന്‍ ശേഷിയുള്ള അഞ്ചു കളിക്കാരെ പരിചയപ്പെടാം.

ജാഡന്‍ സാഞ്ചോ

ജാഡന്‍ സാഞ്ചോ

ഇംഗ്ലീഷ് ഗ്ലാമര്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്‍ താരമായ ജാഡന്‍ സാഞ്ചോ ഈ ലോകകപ്പിലെ ശ്രദ്ധേയ താരങ്ങളിലൊരാളാണ്. നിലവില്‍ ജര്‍മന്‍ ക്ലബ്ബായ ബൊറൂസ്യ ഡോട്മുണ്ടിന്റെ താരമാണ് സാഞ്ചോ. ട്രാന്‍സ്ഫര്‍ സീസണിന്റെ അവസാന ദിവസമാണ് ഏഴു മില്യണ്‍ യൂറോയ്ക്ക് താരം ഡോട്മുണ്ടിലേക്കു ചേക്കേറിയത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ടോട്ടനം ഹോട്‌സ്പര്‍ തുടങ്ങിയ പ്രമുഖര്‍ സാഞ്ചോയ്ക്കായി താല്‍പ്പര്യം പ്രകടിച്ചിരുന്നെങ്കിലും താരത്തിന്റെ ലക്ഷ്യം ഡോട്മുണ്ടായിരുന്നു.
ഇംഗ്ലണ്ടിനു വേണ്ടിയാണ് സാഞ്ചോ ഈ ലോകകപ്പില്‍ കളത്തിലിറങ്ങുക. രണ്ടാഴ്ച മുമ്പ് റയല്‍ മാഡ്രിഡിനെതിരേ ഡോട്മുണ്ടിനെ ജയത്തിലേക്ക് നയിച്ച് സാഞ്ചോ തന്റെ മിടുക്ക് തെളിയിച്ചിരുന്നു. അതുകൊണ്ടു തന്നെ ഇംഗ്ലണ്ടിന് ഏറെ പ്രതീക്ഷയാണ് ഈ കൗമാരക്കാരനിലുള്ളത്.
നേരത്തേ യുവേഫ അണ്ടര്‍ 17 ചാംപ്യന്‍ഷിപ്പില്‍ മികച്ച താരത്തിനുള്ള പുരസ്‌കാരം സാഞ്ചോയ്ക്കായിരുന്നു. ടൂര്‍ണമെന്റില്‍ 10 ഗോളുകള്‍ നേടിയ താരം ഇംഗ്ലണ്ടിനെ ഫൈനലിലെത്തിക്കുകയും ചെയ്തിരുന്നു.

അമീന്‍ ഗൊയ്‌രി

അമീന്‍ ഗൊയ്‌രി

ഫ്രഞ്ച് ക്ലബ്ബായ ഒളിംപിക് ലിയോണിന്റെ താരമാണ് അമീന്‍ ഗൊയ്‌രി. യൂറോപ്യന്‍ ഫുട്‌ബോളിലെ ഭാവിവാഗ്ദാനങ്ങളിലൊന്നായാണ് താരം വിശേഷിപ്പിക്കപ്പെടുന്നത്. യൂറോ അണ്ടര്‍ 17 ചാംപ്യന്‍ഷിപ്പിലെ ടോപ്‌സ്‌കോറര്‍ കൂടിയായിരുന്നു ഗൊയ്‌രി. എട്ടു ഗോളുകള്‍ നേടുന്നതോടൊപ്പം ഒരു ഗോളിനു വഴിയൊരുക്കുകയും ചെയ്താണ് താരം മിന്നിയത്.
കൗമാര ലോകകപ്പില്‍ ഫ്രഞ്ച് ടീമിനു വേണ്ടിയാണ് ഗൊയ്‌രി ജഴ്‌സിയണിയുന്നത്. ഈ ലോകകപ്പിലേക്ക് ഫ്രാന്‍സിനു യോഗ്യത നേടിക്കൊടുക്കുന്നതില്‍ താരം നിര്‍ണായക പങ്കു വഹിച്ചിരുന്നു. യോഗ്യതാ പ്ലേഓഫില്‍ ഹംഗറിക്കെതിരേ ഫ്രാന്‍സിന്റെ വിജയഗോള്‍ നേടിയത് ഗൊയ്‌രിയായിരുന്നു.

യാന്‍ ഫിയറ്റെം ആര്‍പ്പ്

യാന്‍ ഫിയറ്റെം ആര്‍പ്പ്

കൗമാര ലോകകപ്പില്‍ ജര്‍മനിയുടെ തുറുപ്പുചീട്ടാണ് യാന്‍ ഫിയറ്റെ ആര്‍പ്പ്. കഴിഞ്ഞ അണ്ടര്‍ 17 യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പിലാണ് താരം ലോക ശ്രദ്ധയാകര്‍ഷിക്കുന്നത്. നാലു കളികളില്‍ നിന്നു രണ്ടു ഹാട്രിക്കുമായി ആര്‍പ്പ് കസറിയിരുന്നു.
നിലവില്‍ ജര്‍മന്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് ഈ കൗമാരക്കാരന്‍. ജര്‍മന്‍ ഫുട്‌ബോള്‍ ലീഗില്‍ കളിക്കുന്ന 21ാം നൂറ്റാണ്ടിലെ ആദ്യതാരമെന്ന റെക്കോര്‍ഡും ആര്‍പ്പ് അടുത്തിടെ സ്വന്തം പേരില്‍ കുറിച്ചിരുന്നു. ഹാംബര്‍ഗിന്റെ താരമാണ് ഈ മിടുക്കന്‍.

ആബെല്‍ റൂയിസ്

ആബെല്‍ റൂയിസ്

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സി, സ്പാനിഷ് മിഡ്ഫീല്‍ഡ് മാസ്റ്റര്‍ സാവി എന്നിവരടക്കം നിരവധി സൂപ്പര്‍ താരങ്ങളെ സംഭാവന ചെയ്ത സ്‌പെയിനിലെ ലാമാസിയ അക്കാഡമിയുടെ കണ്ടെത്തലാണ് ആബേല്‍ റൂയിസ്. ഗ്ലാമര്‍ ക്ലബ്ബായ ബാഴ്‌സലോണയുടെ ബി ടീമിന്റെ താരമാണ് റൂയിസ്.
കൗമാര ലോകകപ്പില്‍ സ്‌പെയിന്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് 17 കാരന്‍. 2015 മുതല്‍ അണ്ടര്‍ 17 ടൂര്‍ണമെന്റുകളില്‍ രാജ്യത്തിനായി തിളക്കമാര്‍ന്ന പ്രകടനം താരം കാഴ്ചവച്ചിട്ടുണ്ട്. ഈ ലോകകപ്പിലും ഇതേ മികവ് തുടരാനാണ് റൂയിസിന്റെ ശ്രമം.

ജോഷ് സെര്‍ജന്റ്

ജോഷ് സെര്‍ജന്റ്

കൗമാര ലോകകപ്പില്‍ അരേിക്കയുടെ പ്രതീക്ഷകള്‍ ജോഷ് സെര്‍ജന്റെന്ന താരത്തിലാണ്. നേരത്തേ ഫിഫയുടെ അണ്ടര്‍ 20 ലോകകപ്പിലും സെര്‍ജന്റ് കളിച്ചിരുന്നു. ഒരേ വര്‍ഷം രണ്ടു ലോകകപ്പുകളില്‍ അര്‍ജന്റീനയ്ക്കായി കളത്തിലിറങ്ങുന്ന രണ്ടാമത്തെ താരമാണ് സെര്‍ജന്റ്.
ഫോര്‍വേഡ് പൊസിഷനിലാണ് താരം നിലവില്‍ കളിക്കുന്നതെങ്കിലും വിങറായും കോച്ച് പരീക്ഷിക്കാറുണ്ട്. അണ്ടര്‍ 17 ലോകകപ്പിലേക്ക് അമേരിക്കയ്ക്കു യോഗ്യത നേടിക്കൊടുക്കുന്നതില്‍ താരം ചുക്കാന്‍ പിടിച്ചിരുന്നു. യോഗ്യതാറൗണ്ടില്‍ അഞ്ചു ഗോളുകളാണ് സെര്‍ജന്റ് നേടിയത്. അണ്ടര്‍ 20 ലോകകപ്പില്‍ രണ്ടു ഗോളുകളും താരം നേടിയിരുന്നു.

Story first published: Friday, October 6, 2017, 12:46 [IST]
Other articles published on Oct 6, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+