Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Bundesliga: വെര്‍ണര്‍ക്ക് ഹാട്രിക്ക്, കൊറോണയ്ക്കു ശേഷം ആദ്യം... അഞ്ചടിച്ച് ലെയ്പ്ഷിഗ്

ബെര്‍ലിന്‍: ജര്‍മന്‍ ലീഗ് ഫുട്‌ബോളില്‍ (ബുണ്ടസ് ലിഗ) വീക്കെന്‍ഡ് മല്‍സരങ്ങളില്‍ മുന്‍നിര ടീമുകള്‍ക്കെല്ലാം മിന്നുന്ന ജയം. നിലവിലെ ചാംപ്യന്‍മാരും പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരുമായ ബയേണ്‍ മ്യൂണിക്ക്, രണ്ടാമതുള്ള ബൊറൂസ്യ ഡോട്മുണ്ട്, ബയേര്‍ ലെവര്‍ക്യുസന്‍, ആര്‍ബി ലെയ്പ്ഷിഗ് എന്നിവരെല്ലാം ജയിച്ചു കയറി.

1

ഹോംഗ്രൗണ്ടില്‍ നടന്ന ഗോള്‍മഴ കണ്ട മല്‍സരത്തില്‍ ബയേണ്‍ എതിരാളികളെ വാരിക്കളയുകയായിരുന്നു. ഐന്ത്രാക്ട് ഫ്രാങ്ക്ഫര്‍ട്ടിനെയാണ് രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്കു ബയേണ്‍ തകര്‍ത്തെറിഞ്ഞത്. ലീഗില്‍ ബയേണിന്റെ മുഖ്യ എതിരാളികളായ ഡോട്മുണ്ട് എവേ മല്‍സരത്തില്‍ 2-0ന് വോള്‍ഫ്‌സ്ബര്‍ഗിനെ തുരത്തുകയായിരുന്നു. ലിയോണ്‍ ഗൊറെറ്റ്‌സ്‌ക (17ാം മിനിറ്റ്), തോമസ് മുള്ളര്‍ (41), റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി (46), അല്‍ഫോന്‍സോ ഡേവിസ് (61) എന്നിരുടെ ഗോളുകള്‍ക്കൊപ്പം ഫ്രാങ്ക്ഫര്‍ട്ട് താരം മാര്‍ട്ടിന്‍ ഹിന്റെറഗ്ഗറുടെ സെല്‍ഫ് ഗോളും ബയേണ്‍ ജയത്തിന് മാറ്റ് കൂട്ടി. മറുഭാഗത്ത് ഫ്രാങ്ക്ഫര്‍ട്ടിന്റെ രണ്ടു ഗോളുകള്‍ മടക്കിയതും ഹിന്റെറഗ്ഗര്‍ തന്നെയാണ്.

വോള്‍ഫ്‌സ്ബര്‍ഗിനെതിരേ ഇരുപകുതികളിലുമായി റാഫേല്‍ ഗ്വരേരോ, അക്രാഫ് ഹാക്കിമി എന്നിവരുടെ ഗോളുകളാണ് ഡോട്മുണ്ടിനു ജയമൊരുക്കിയത്. ബൊറൂസ്യ മോകെന്‍ഗ്ലാഡ്ബാച്ചിനെയാണ് ലെവര്‍ക്യൂസന്‍ 3-1ന് തകര്‍ത്തത്. രണ്ടു ഗോളുകള്‍ കെയ് ഹാവേട്‌സിന്റെ വകയായിരുന്നു.

കൊറോണവൈറസ് മഹാമാരിക്കു ശേഷം പുനരാരംഭിച്ച ലീഗിലെ ആദ്യ ഹാട്രിക്കിന് ജര്‍മന്‍ സ്‌ട്രൈക്കര്‍ ടിമോ വെര്‍ണര്‍ അവകാശിയായി. മെയ്ന്‍സും ലെയ്പ്ഷിഗും തമ്മിലുള്ള കളിയിലായിരുന്നു താരത്തിന്റെ ഹാട്രിക്ക് പ്രകടനം. ലെയ്പ്ഷിഗിനു വേണ്ടിയാണ് വെര്‍ണര്‍ ഹാട്രിക്ക് കുറിച്ചത്. സീസണില്‍ വെര്‍ണറുടെ മൂന്നാമത്തെ ഹാട്രിക്ക് കൂടിയാണിത്. മെയ്ന്‍സിനെ ലെയ്പ്ഷിഗ് 5-0ന് മുക്കിയ കളിയില്‍ 11, 48, 75 മിനിറ്റുകളിലാണ് താരം ഹാട്രിക് പൂര്‍ത്തിയാക്കിയത്. യൂസുഫ് പോള്‍സന്‍, മാര്‍സെല്‍ സബിറ്റ്‌സെര്‍ എന്നിവരും ആഘോഷത്തില്‍ പങ്കുചേര്‍ന്നു.

ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ഓഗ്‌സ്‌ബെര്‍ഗ് 3-0ന് ഷാല്‍ക്കെയെയും വെര്‍ഡര്‍ ബ്രെമന്‍ 1-0ന് ഫ്രീബര്‍ഗിനെയും തോല്‍പ്പിച്ചു. ഹോഫെന്‍ഹെയിം- പെഡര്‍ബോണ്‍ (1-1), കൊളോണ്‍- ഫോര്‍ച്യുണ ഡസെല്‍ഡോര്‍ഫ് (2-2) മല്‍സരങ്ങള്‍ സമനിലയില്‍ പിരിയുകയായിരുന്നു. ലീഗില്‍ 27 റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ബയേണും ഡോഡ്മുണ്ടും തമ്മിലാണ് പ്രധാനമായും കിരീടപ്പോരാട്ടം. 61 പോയിന്റുമായി ബയേണ്‍ തലപ്പത്ത് നില്‍ക്കുമ്പോള്‍ നാലു പോയിന്റ് പിന്നിലായി ഡോട്മുണ്ട് രണ്ടാംസ്ഥാനത്തുണ്ട്. ഏഴു പോയിന്റ് പിറകിലായി ലെയ്പ്ഷിഗാണ് മൂന്നാമത്.

Story first published: Monday, May 25, 2020, 8:29 [IST]
Other articles published on May 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+