Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തന്നെ പുറത്താക്കിയതാണെന്ന് സൂചിപ്പിച്ച് ആഴ്‌സന്‍ വെങ്ങര്‍; ക്ലബ്ബ് അപമാനിച്ചു?

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ആഴ്‌സണലിന് ഒട്ടേറെ കിരീടങ്ങള്‍ സമ്മാനിച്ച പരിശീലകന്‍ ആഴ്‌സണ്‍ വെങ്ങര്‍ക്ക് ക്ലബ്ബ് നല്‍കിയത് മോശം യാത്രയയപ്പ്. വെങ്ങര്‍ ടീം വിടുകയാണെന്നാണ് ദിവസങ്ങള്‍ക്കു മുന്‍പ് ക്ലബ്ബ് വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. എന്നാല്‍. വെങ്ങറെ പുറത്താക്കുകയായിരുന്നെന്ന് അദ്ദേഹം തന്നെ സൂചിപ്പിച്ചു.

ഇപ്പോള്‍ ക്ലബ്ബ് വിടാനുള്ള തീരുമാനം തന്റേതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് നല്ല യാത്രയയപ്പാണോ? എനിക്കറിയില്ല. എനിക്കാവുന്നിടത്തോളം കാലം തുടരാനായിരുന്നു തീരുമാനം. ഇപ്പോഴത്തെ ടീം കൂടുതല്‍ അര്‍ഹിക്കുന്നുണ്ട്. അവര്‍ക്കൊപ്പം ചേര്‍ന്ന് കൂടുതല്‍ മികച്ച പ്രകടനം നടത്താന്‍ താത്പര്യമുണ്ടായിരുന്നതായും വെങ്ങര്‍ പറഞ്ഞു.

arsene

യൂറോപ കപ്പ് സെമി ഫൈനലിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തിലാണ് വെങ്ങര്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. ക്ലബ്ബ് വിട്ടശേഷം എന്താണ് പരിപാടിയെന്ന ചോദ്യത്തന് അദ്ദേഹം വ്യക്തമായി മറുപടി പറഞ്ഞില്ല. കുറച്ചുകാലം വിശ്രമിക്കണം അതിനുശേഷം എന്തെങ്കിലുമൊക്കെ ചെയ്യുമെന്നായിരുന്നു മറപടി.

വെങ്ങറുടെ വിശദീകരണത്തോടെ അദ്ദേഹം ഒരു വര്‍ഷത്തെ കരാര്‍ ബാക്കിനില്‍ക്കെ പുറത്തുപോയെന്ന രീതിയിലുള്ള ക്ലബ്ബിന്റെ പ്രചരണം പൊളിഞ്ഞു. വെങ്ങറെ പോലെ ഏറ്റവും ആദരം അര്‍ഹിക്കുന്ന ഒരു വ്യക്തിയോട് മാനേജെന്റ് കാട്ടിയ നന്ദിയില്ലായ്മ ഇതിനകം തന്നെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു.

Story first published: Thursday, April 26, 2018, 17:47 [IST]
Other articles published on Apr 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+