Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എല്‍ ക്ലാസിക്കോ: വിധി ഇവരുടെ കൈയില്‍... അത് മെസ്സിയും റൊണാള്‍ഡോയുമല്ല!! അവര്‍ മൂന്നു പേര്‍

മാഡ്രിഡ്: ഫുട്‌ബോളിലെ ക്ലാസിക്കുകളുടെ ക്ലാസിക്കായ എല്‍ ക്ലാസിക്കോ ശനിയാഴ്ചയാണ് നടക്കുന്നത്. സ്പാനിഷ് ലീഗിലെ റയല്‍ മാഡ്രിഡ്-ബാഴ്‌സലോണ ത്രില്ലറിനെ ആവേശത്തോടെയാണ് ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്നത്. ലോകഫുട്‌ബോളറും ബാലണ്‍ ഡിയോര്‍ ജേതാവുമായ റയലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മുന്‍ വിജയി ബാഴ്‌സലോണയുടെ ലയണല്‍ മെസ്സിയും തമ്മിലുള്ള കൊമ്പുകോര്‍ക്കലാണ് എല്‍ ക്ലാസിക്കോ.

എന്നാല്‍ എല്‍ ക്ലാസിക്കോയുടെ യഥാര്‍ഥ വിധി നിര്‍ണയിക്കുക മെസ്സിയും റൊണാള്‍ഡോയുമാവില്ല. ഇരുടീമിലെയും പ്ലേമേക്കര്‍മാരായിരിക്കും കളിയിലെ തുറുപ്പുചീട്ടാവുകയെന്ന് പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നു. മധ്യനിരയില്‍ കളി നെയ്‌തെടുത്ത് മുന്നേറ്റനിരയ്ക്ക് അവസരമൊരുക്കുന്ന ഇവരുടെ പ്രകടനമായിരിക്കും മല്‍സരവിജയിയെ തീരുമാനിക്കുകയെന് ചുരുക്കം.

പൗലിഞ്ഞോ

പൗലിഞ്ഞോ

ഈ സീസണില്‍ ടീമിലെത്തിയ ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ പൗലിഞ്ഞോയുടെ പ്രകടനം ബാഴ്‌സലോണയ്ക്കു നിര്‍ണായകമായിരിക്കും. ചൈനീസ് ക്ലബ്ബില്‍ നിന്നു ബാഴ്‌സ പൗലിഞ്ഞോയെ സ്വന്തം തട്ടകത്തിലേക്ക് കൊണ്ടു വന്നപ്പോള്‍ നെറ്റി ചുളിച്ചവര്‍ ഇപ്പോള്‍ അമ്പരന്നു നില്‍ക്കുകയാണ്. ബാഴ്‌സയ്‌ക്കൊപ്പം തന്റെ കന്നി സീസണ്‍ തന്നെ അദ്ദേഹം അവിസ്മരണീയമാക്കിക്കഴിഞ്ഞു.
ലീഗില്‍ ഇതിനകം 15 മല്‍സരങ്ങളില്‍ നിന്നും ആറു ഗോളുകള്‍ നേടിയ പൗലിഞ്ഞോ രണ്ടു ഗോളുകളില്‍ പങ്കാളിയാവുകയും ചെയ്തിരുന്നു.
4-4-2 എന്ന ശൈലിയില്‍ ബാഴ്‌സ കോച്ച് ഏണസ്‌റ്റോ വല്‍വെര്‍ഡോ എല്‍ ക്ലാസിക്കോയ്ക്കുള്ള പ്ലെയിങ് ഇലവനെ പ്രഖ്യാപിക്കുമ്പോള്‍ പൗലിഞ്ഞോ പ്ലെയിങ് ഇലവനില്‍ത്തന്നെ ഉണ്ടാവുമെന്നുറപ്പ്.

ഇസ്‌ക്കോ

ഇസ്‌ക്കോ

ഈ സീസണില്‍ ഗോള്‍ക്ഷാമം നേരിടുന്ന റയല്‍ മാഡ്രിഡിനെ രക്ഷിക്കാന്‍ മിടുക്കുള്ള താരമാണ് സ്പാനിഷ് പ്ലേമേക്കര്‍ ഇസ്‌ക്കോ. കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ അല്ലെങ്കിലും ഇസ്‌കോയില്‍ തന്നെ വിശ്വാസമര്‍പ്പിക്കാനാണ് കോച്ച് സിനദിന്‍ സിദാന്റെ നീക്കം. റയലിന്റെ നാലു പേരടങ്ങുന്ന മധ്യനിരയില്‍ ഇസ്‌കോ തീര്‍ച്ചയായും ഉണ്ടാവും.
ഈ സീസണില്‍ 15 മല്‍സരങ്ങളില്‍ നിന്നും നാലു ഗോളുകള്‍ നേടുന്നതിനൊപ്പം മൂന്നു ഗോളവസരങ്ങള്‍ക്കു വഴിവയ്ക്കാനും ഇസകോയ്ക്കു സാധിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് ഇതു റയലിന് ആശ്വാസം നല്‍കുന്നതല്ല.
വലിയ മല്‍സരങ്ങളുടെ ഫലങ്ങള്‍ നിര്‍ണയിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള താരമാണ് താനെന്ന് നേരത്തേ നിരവധി തവണ തെളിയിച്ച താരമാണ് ഇസ്‌ക്കോ.

അസെന്‍ഷ്യോ

അസെന്‍ഷ്യോ

റയല്‍ മധ്യനിരയയിലെ പുതിയ കണ്ടെത്തലാണ് സ്പാനിഷ് യുവതാരം മാര്‍ക്കോ അസെന്‍ഷ്യോ. ചില തകര്‍പ്പന്‍ ഗോളുകളിലൂടെ താരം ഇതിനകം റയല്‍ ആരാധകര്‍ക്കു പ്രിയങ്കരനായിക്കഴിഞ്ഞു. പല മുന്‍നിര താരങ്ങളുടെയും പരിക്കാണ് അസെന്‍ഷ്യോക്ക് റയലിന്റെ പ്ലെയിങ് ഇലവനിലേക്ക് വഴി തുറന്നത്. ലഭിച്ച അവസരം താരം മുതലെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ അസെന്‍ഷ്യോയെ എല്‍ ക്ലാസിക്കോയുടെപ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യത കുറവാണ്.
ഇസ്‌ക്കോ നിറംമങ്ങുകയാണെങ്കില്‍ റയല്‍ കോച്ച് സിദാന്റെ തുറുപ്പുചീട്ട് അസെന്‍ഷ്യോയായിരിക്കും. സീസണില്‍ 13 മല്‍സരങ്ങളാണ് താരം കളിച്ചത്. നാലു ഗോളുകള്‍ നേടിയ അസെന്‍ഷ്യോ മൂന്നു ഗോളവസരങ്ങള്‍ ഒരുക്കുകയും ചെയ്തിട്ടുണ്ട്.

റൊണാള്‍ഡോയ്ക്ക് പരിക്ക്

റൊണാള്‍ഡോയ്ക്ക് പരിക്ക്

ടീമിന്റെ കുന്തമുനയായ റൊണാള്‍ഡോയ്‌ക്കേറ്റ പരിക്ക് റയല്‍ ക്യാംപിനെ ആശങ്കയിലാക്കിയിട്ടുണ്ട്. പരിക്കേറ്റു വിശ്രമിക്കുന്ന റൊണാള്‍ഡോ ടീമിനൊപ്പം പരിശീലത്തിന് ഇറങ്ങിയില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എല്‍ ക്ലാസിക്കോയില്‍ താരം കളിക്കുമോയെന്ന കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല.
അബുദാബിയില്‍ നടന്ന ഫിഫയുടെ ക്ലബ്ബ് ലോകകപ്പ് ഫൈനലിനിടെയാണ് റൊണാള്‍ഡോയ്ക്കു പരിക്കുപറ്റിയത്. ഫൈനലില്‍ റൊണാള്‍ഡോയുടെ ഗോളിലായിരുന്നു റയല്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ചാംപ്യന്‍മാരായത്.
എല്‍ ക്ലാസിക്കോയില്‍ റൊണാള്‍ഡോ പുറത്തിരിക്കുകയാണെങ്കില്‍ അതു ബാഴ്‌സയുടെ വിജയസാധ്യത വര്‍ധിപ്പിക്കും. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തുള്ള ബാഴ്‌സ റയലിനേക്കാള്‍ 11 പോയിന്റ്‌ല മുന്നിലാണ്.

Story first published: Thursday, December 21, 2017, 12:35 [IST]
Other articles published on Dec 21, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+