മെസ്സിയെ ഭയമില്ലെന്ന് ബ്രസീല്‍ താരം തിയാഗോ സില്‍വ; ഇനി കളിക്കളത്തില്‍ കാണാം

റിയാദ്: അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ഒരിക്കല്‍ക്കൂടി അര്‍ജന്റീനയും ബ്രസീലും നേര്‍ക്കുനേര്‍ വരികയാണ്. ഇരു ടീമുകളും അവസാനവട്ട ഒരുക്കം തുടങ്ങിക്കഴിഞ്ഞു. ഏറ്റവും മികച്ച ടീമിനെ തന്നെയാണ് ഇരുവരും സൗദി അറേബ്യയില്‍ നടക്കുന്ന കളിക്കളത്തില്‍ അണിനിരത്തുക. ബ്രസീല്‍ നിരയില്‍ പരിക്കുമൂലം സൂപ്പര്‍താരം നെയ്മറിന് കളിക്കാന്‍ കഴിയില്ല. അതേസമയം, അര്‍ജന്റീനയ്ക്കുവേണ്ടി ലയണല്‍ മെസ്സി കളിക്കുന്നത് ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. നവംബര്‍ 15ന് സൗദി അറേബ്യയിലെ റിയാദില്‍വെച്ചാണ് ബ്രസീല്‍ അര്‍ജന്റീന മത്സരം.

ബ്രസീലിനെതിരെ മെസ്സി കളിക്കും
മെസ്സിയുടെ സാന്നിധ്യം തന്നെയാണ് മത്സരത്തിലെ പ്രധാന സവിശേഷത. കോപ്പ അമേരിക്ക ടൂര്‍ണമെന്റിനിടെയുണ്ടായ വിവാദത്തെ തുടര്‍ന്ന് മൂന്നുമാസത്തെ വിലക്കു ലഭിച്ച മെസ്സി തിരിച്ചെത്തുന്ന മത്സരം കൂടിയാണിത്. കോപ്പ അമേരിക്കയില്‍ ബ്രസീലില്‍നിന്നും 2-0 എന്ന നിലയില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്ന അര്‍ജന്റീനയ്ക്ക് തിരിച്ചടിക്കാനുള്ള ആദ്യ അവസരവും ഒത്തുവന്നിരിക്കുകയാണ്.

മെസ്സിയെ ഭയമില്ലെന്ന് തിയാഗോ സില്‍വ
ഇരു ടീമുകളും വമ്പന്‍ പോരാട്ടത്തിന് ഒരുങ്ങവെ മെസ്സിയെ ഭയമില്ലെന്ന പരാമര്‍ശവുമായി എത്തിയിരിക്കുകയാണ് ബ്രസീലിന്റെ മുതിര്‍ന്ന താരവും ക്യാപ്റ്റനുമായ തിയാഗോ സില്‍വ. മെസ്സിക്ക് ഗോളടിക്കാനുള്ള അവസരമുണ്ടാക്കാതിരിക്കാനായിരിക്കും ശ്രമെന്ന് സില്‍വ പറഞ്ഞു. അര്‍ജന്റീനയ്ക്ക് അവരുടെ സൂപ്പര്‍താരമുണ്ട്. ഞങ്ങള്‍ക്ക് പരിക്കുമൂലം നെയ്മര്‍ കളിക്കുന്നില്ല. എന്നാല്‍, ബ്രസീല്‍ ബ്രസീലാണ്. കോപ്പ അമേരിക്ക ചാമ്പ്യന്മാരായ തങ്ങളത് തെളിയിച്ചതാണെന്നും സില്‍വ വ്യക്തമാക്കി.

മെസ്സി മഹാനായ കളിക്കാരന്‍
ബ്രസീലും അര്‍ജന്റീനയും തമ്മിലുള്ള മത്സരം എക്കാലവും മഹത്തായതാണെന്നും പ്രതിരോധനിരതാരം പറയുന്നുണ്ട്. മികച്ച കളിയാണ് പ്രതീക്ഷിച്ചുന്നത്. ഇരു ടീമുകള്‍ക്കും തുല്യ ജയസാധ്യതയുണ്ട്. മെസ്സി മഹാനായ കളിക്കാരനാണ്, ലോകത്തിലെ ഏറ്റവും മികച്ചതാരവും അതുല്യനും. മെസ്സിക്കെതിരെ കളിക്കുന്നതില്‍ അഭിമാനിക്കുന്നു. മെസ്സി കളിച്ച അര്‍ജന്റീന ടീമിനെ നേരത്തെയും നേരിട്ടിട്ടുണ്ട്. ഈ മത്സരവും അതുപോലെ ആയിരിക്കുമെന്നും തിയാഗോ പറഞ്ഞു.
ബാബര്‍ അടുത്ത വിരാട് കോലിയാവുമോ? ആവും... ഇത് നടക്കണം, ഉപദേശം ഹസ്സിയുടേത്

റോഡ്രിഗോയ്ക്ക് അവസരം
മെസ്സിക്ക് അധികം അവസരമുണ്ടാക്കിക്കൊടുക്കില്ല. മാന്‍ ടു മാര്‍ക്കിങ് ഉണ്ടാകില്ലെങ്കിലും മെസ്സിയെ സ്വതന്ത്രമായി കളിക്കാന്‍ അനുവദിക്കാതിരിക്കുകയാണ് ലക്ഷ്യം. റോഡ്രിഗോയെ പോലുള്ള യുവതാരങ്ങള്‍ക്ക് ബ്രസീലില്‍ മികച്ച അവസരമാണിത്. പതിനെട്ടുകാരനായ ഒരു കളിക്കാരന്റെ സ്വപ്‌നം പൂവണിയുകയാണ്. അര്‍ജന്റീനയ്‌ക്കെതിരായ മത്സരം ശരിയായി ആസ്വദിക്കാന്‍ റോഡ്രിഗോയ്ക്ക് കഴിയട്ടെയെന്നും പിഎസ്ജി താരം പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications