For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബാബര്‍ അടുത്ത വിരാട് കോലിയാവുമോ? ആവും... ഇത് നടക്കണം, ഉപദേശം ഹസ്സിയുടേത്

നിലവില്‍ ടി20യിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാനാണ് ബാബര്‍

hussey

മെല്‍ബണ്‍: ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കു ശേഷം ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച് ബാറ്റ്‌സ്മാനായി മാറാന്‍ മിടുക്കുള്ള താരമെന്ന് വിശേഷിപ്പിക്കപ്പെടുന്നയാളാണ് പാകിസ്താന്‍ സെന്‍സേഷന്‍ ബാബര്‍ അസം. നിലവില്‍ ഐസിസിയുടെ ടി20 ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ തലപ്പത്തും അദ്ദേഹം തന്നെയാണ്. ഏകദിന റാങ്കിങില്‍ മൂന്നാംസ്ഥാനത്തും ബാബറുണ്ട്. അടുത്തിടെ പാകിസ്താന്റെ ടി20 ടീമിന്റെ നായകനായും താരത്തെ നിയമിച്ചിരുന്നു.

ബാബറിന് കോലിയുടെ പിന്‍ഗാമിയാവാനുള്ള ശേഷിയുണ്ടെന്നു ഓസ്‌ട്രേലിയയുടെ മുന്‍ സൂപ്പര്‍ താരം മൈക്കല്‍ ഹസ്സി അഭിപ്രായപ്പെട്ടു. ഇതു നടക്കുകയാണെങ്കില്‍ കോലിയുടെ അതേ നിലവാരത്തിലേക്കു ബാബറും ഉയരുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ടെസ്റ്റില്‍ സെഞ്ച്വറികള്‍ വേണം

ടെസ്റ്റില്‍ സെഞ്ച്വറികള്‍ വേണം

നിലവില്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മാത്രമാണ് ബാബറിന് തന്റെ ബാറ്റിങ് പാടവം പ്രദര്‍ശിപ്പിക്കാനായത്. എന്നാല്‍ ടെസ്റ്റില്‍ കൂടി താരത്തിന് ഇതാവര്‍ത്തിക്കേണ്ടതുണ്ടെന്നു ഹസ്സി പറയുന്നു.
ടെസ്റ്റില്‍ ബാബര്‍ വലിയ സെഞ്ച്വറികള്‍ നേടേണ്ടതുണ്ട്. എങ്കില്‍ മാത്രമേ, കോലി, ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്, ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ തുടങ്ങി ആധുനിക ക്രിക്കറ്റിലെ ഏറ്റവും കേമ ന്‍മാരുടെ കൂട്ടത്തില്‍ ബാബറുമുണ്ടാവുകയുള്ളൂ. ബാബര്‍ വളരെ ബ്രില്ല്യന്റായ താരമാണെന്നും ഹസ്സി വിലയിരുത്തി.

തിളങ്ങാനായിട്ടില്ല

തിളങ്ങാനായിട്ടില്ല

ടെസ്റ്റ് ക്രിക്കറ്റില്‍ ബാബറിന് അത്ര ശ്രദ്ധേയമായ പ്രകടനം നടത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നു കണക്കുകകള്‍ ചൂണ്ടിക്കാണിക്കുന്നു. 21 ടെസ്റ്റുകളിലാണ് താരം ഇതുവരെ പാകിസ്താനു വേണ്ടി കളിച്ചത്. 35.28 ശരാശരിയില്‍ വെറും ഒരു സെഞ്ച്വറി മാത്രമേ ഇപ്പോള്‍ ബാബറുടെ അക്കൗണ്ടിലുള്ളൂ.
എന്നാല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ബാറ്റിങ് ശരാശരി പരിഗണിക്കുമ്പോള്‍ അത് ടെസ്റ്റിനേക്കാള്‍ ഏറെ മുകളിലാണ്. നിലവില്‍ ഏകദിനത്തിലും ടി20യിലും ബാബറിന് 50ന് മുകളില്‍ ബാറ്റിങ് ശരാശരിയുണ്ട്.

ടെസ്റ്റിന് തയ്യാറെടുക്കുന്നു

ടെസ്റ്റിന് തയ്യാറെടുക്കുന്നു

ഓസ്‌ട്രേലിയക്കെതിരേ ആദ്യമായി നയിച്ച ടി20 പരമ്പരയില്‍ ബാബറിനു കീഴില്‍ പാകിസ്താന്‍ 0-2ന് നാണംകെട്ടിരുന്നു. എങ്കിലും രണ്ടു ടി20കളിലും ഫിഫ്റ്റിയുമായി ബാബര്‍ തിളങ്ങിയിരുന്നു. ഇനി ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനത്തിനായി കച്ച മുറുക്കുകയാണ് താരം.
ഓസ്‌ട്രേലിയയിലെ വേഗമേറിയ പിച്ചില്‍ ബാബറിന് ടെസ്റ്റില്‍ തിളങ്ങാനാലുമോയെന്നാണ് ഇനി അറിയാനുള്ളത്. ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായുള്ള സന്നാഹ മല്‍സരത്തില്‍ ഓസ്‌ട്രേലിയ എയ്‌ക്കെതിരേ താരം സെഞ്ച്വറിയുമായി മിന്നിയിരുന്നു.

Story first published: Tuesday, November 12, 2019, 11:09 [IST]
Other articles published on Nov 12, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+