Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൊസ്റ്റ് ക്ലിനിക്കല്‍ ഫിനിഷിംഗില്‍ സ്പാനിഷ് ക്ലബ്ബുകള്‍ മുന്നില്‍, ബാഴ്‌സക്ക് രണ്ടാം സ്ഥാനം

യൂറോപ്പിലെ പ്രധാനപ്പെട്ട അഞ്ച് ഫുട്‌ബോള്‍ ലീഗുകളില്‍ ഏറ്റവും അനായാസം സ്‌കോര്‍ ചെയ്യുന്ന ടീമുകള്‍ ഏതൊക്കെയെന്നുള്ള ഒരന്വേഷണമാണിത്. പല വമ്പന്‍ ക്ലബ്ബുകളെയും ആദ്യ പത്ത് പേരില്‍ കാണില്ല. അതേ സമയം, അപ്രതീക്ഷത ടീമുകളുണ്ട് പട്ടികയില്‍. ആ ടീമുകളെ കുറിച്ച് പറയാം.

സ്‌പെയ്‌നില്‍ നിന്ന് അഞ്ചാമത്തെ ടീം റയല്‍ സോസിഡാഡ്. ഓരോ 37.89 മിനുട്ടിലും സ്‌കോര്‍ ചെയ്യുന്നുവെന്നാണ് കണക്ക്.

വലന്‍സിയ 25.97%

വലന്‍സിയ 25.97%

സ്പാനിഷ് ലാ ലിഗയില്‍ ബാഴ്‌സലോണക്കും മുകളിലാണ് വലന്‍സിയയുടെ അനായാസ സ്‌കോറിംഗ് റേറ്റ്. ലയണല്‍ മെസി കഴിഞ്ഞാല്‍ ലാ ലിഗ ടോപ് സ്‌കോറര്‍ സ്ഥാനത്തുള്ളത് വലന്‍സിയയുടെ ഇറ്റാലിയന്‍ സ്‌ട്രൈക്കര്‍ സാസയാണ്. ഓരോ 34.29 മിനുട്ടിലും ഗോള്‍ നേടുന്നു എന്നതാണ് ശരാശരി.

ബാഴ്‌സലോണ 24.73 %

ബാഴ്‌സലോണ 24.73 %

സീസണില്‍ പിഴവില്ലാത്ത തുടക്കമാണ് ബാഴ്‌സക്ക് ലഭിച്ചത്. പതിനൊന്ന് ഗോളുകളുമായി ബാഴ്‌സയെ മുന്നില്‍ നയിക്കുന്നത് മെസിയാണ്. ബാഴ്‌സലോണ 24 ഗോളുകള്‍ ഇതിനകം നേടിക്കഴിഞ്ഞു. ഓരോ മുപ്പത് മിനുട്ടിലും ഗോള്‍ ആണ് ബാഴ്‌സയുടെ ശരാശരി.

റയല്‍ ബെറ്റിസ് 24.29%

റയല്‍ ബെറ്റിസ് 24.29%

സ്പാനിഷ് ക്ലബ്ബ് റയല്‍ ബെറ്റിസിനാണ് മൂന്നാം സ്ഥാനം. പതിനേഴ് ഗോളുകള്‍ സീസണില്‍ നേടി. സ്പാനിഷ് ടോപ് ഡിവിഷനില്‍ കുറഞ്ഞ ഗോളുകള്‍ മാത്രം വഴങ്ങിയ ടീം.

 മാഞ്ചസ്റ്റര്‍ സിറ്റി 23.53%

മാഞ്ചസ്റ്റര്‍ സിറ്റി 23.53%

വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി തുടരെ പത്ത് മത്സരങ്ങളില്‍ ജയിച്ചു നില്‍ക്കുന്നു സിറ്റി. പ്രീമിയര്‍ ലീഗില്‍ പെപ് ഗോര്‍ഡിയോളയുടെ ടീം രണ്ട് മത്സരങ്ങളില്‍ അഞ്ച് ഗോളുകള്‍ വീതം നേടി. വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി ഗോള്‍ വ്യത്യാസം 33 ആണ്. ഓരോ 24.83 മിനുട്ടിലും ഗോള്‍ നേടുന്നു സിറ്റി.

 മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 22.99%

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 22.99%

പ്രീമിയര്‍ ലീഗില്‍ നാല് തവണ 4-0 മാര്‍ജിനില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ജയിച്ചു ഇത്തവണ. ഓരോ 34.29 മിനുട്ടിലും സ്‌കോര്‍ ചെയ്തു എന്നതാണ് ശരാശരി.

 സെല്‍റ്റ വിഗോ 22.78%

സെല്‍റ്റ വിഗോ 22.78%

105 ഷോട്ടെങ്കിലും എതിര്‍ വലയിലേക്ക് തൊടുത്തു. ഇതില്‍ പതിനെട്ട് ഗോളുകള്‍. ഓരോ നാല്‍പത് മിനുട്ടിലും ഗോള്‍ ഇതാണ് ശരാശരി.

മൊണാക്കോ 22.11%

മൊണാക്കോ 22.11%

കൊളംബിയന്‍ സ്‌ട്രൈക്കര്‍ റഡാമെല്‍ ഫാല്‍കോയുടെ മികവില്‍ മൊണാക്കോ സീസണില്‍ 24 ഗോളുകള്‍ നേടിക്കഴിഞ്ഞു. ഓരോ 33.75 മിനുട്ടിലും സ്‌കോറിംഗ്

പി എസ് ജി 21.85%

പി എസ് ജി 21.85%

സീസണില്‍ 29 ഗോളുകള്‍ സ്‌കോര്‍ ചെയ്തു. ഓരോ 27.93 മിനുട്ടിലും ഗോള്‍ ആണ് ശരാശരി.

യുവെന്റസ് 21.74%

യുവെന്റസ് 21.74%

ഓരോ 34.29 മിനുട്ടിലും ഗോള്‍ എന്നതാണ് ഇറ്റാലിയന്‍ കരുത്തരായ യുവെന്റസിന്റെ സീസണിലെ ഗോള്‍ ശരാശരി.

റയല്‍ സോസിഡാഡ് 19.78%

റയല്‍ സോസിഡാഡ് 19.78%

സ്‌പെയ്‌നില്‍ നിന്ന് അഞ്ചാമത്തെ ടീം റയല്‍ സോസിഡാഡ്. ഓരോ 37.89 മിനുട്ടിലും സ്‌കോര്‍ ചെയ്യുന്നുവെന്നാണ് കണക്ക്.

Story first published: Saturday, October 21, 2017, 9:03 [IST]
Other articles published on Oct 21, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+