ഫുട്ബോള്‍...ടെല്‍സ്റ്റാര്‍ മുതല്‍ ബ്രസൂക്ക വരെ
ലോകകപ്പിന്റെ വിശേഷങ്ങള്‍ പറയുമ്പോള്‍ ലോകകപ്പില്‍ കളിക്കാനുപയോഗിക്കുന്ന ഫുട്‌ബോളുകളുടെ കഥപറയാതിരുന്നാല്‍ ശരിയാകുമോ... ഇത്തവണ ബ്രീസീലില്‍ ഉരുളാന്‍ പോകുന്ന പന്തിന്റെ പേര് ബ്രസൂക്കയെന്നാണെന്ന് മിക്കവര്‍ക്കും അറിയാം. അതിന് മുമ്പ് ഏതായിരുന്നു... ജബുലാനി. അതിനും മുമ്പോ...?
ലോകകപ്പില്‍ കളിക്കാനുപയോഗിച്ചിരുന്ന പന്തുകളുടെ ചരിത്രം 1930 മുതല്‍ തുടങ്ങുന്നുണ്ട്. അന്ന് തുന്നിക്കെട്ടിയ തുകല്‍ ബോള് കൊണ്ടായിരുന്നു കളി. ഫൈനല്‍ മത്സരത്തില്‍ ഉപയോഗിച്ച ഫുട്‌ബോളിന്റെ പാതി അര്‍ജന്‌റീനയില്‍ നിന്നായിരുന്നു. പാതി ഉറുഗ്വായില്‍ നിന്നും.
1934 ല്‍ ഫെഡറേല്‍ 102 എന്ന പേരിലുള്ള ബോളായിരുന്നു ലോകകപ്പില്‍ ഉപയോഗിച്ചത്. പിന്നീട് ഡൂപ്ലോ, സ്വിസ് വേള്‍ഡ് ചാമ്പ്യന്‍, ടോപ് സ്റ്റാര്‍, ക്രാക്ക് ടോപ് സ്റ്റാര്‍, ചാലഞ്ച് ഫോര്‍ സ്റ്റാര്‍, ടെല്‍സ്റ്റാര്‍ എന്നിങ്ങനെ അവ തുടരുന്നു. 1970 ല്‍ ടെല്‍സ്റ്റാര്‍ മുതലാണ് അഡിഡാസ് ലോകകപ്പിന് വേണ്ടി പ്രത്യേകം ഫുട്‌ബോളുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയത്. അതിപ്പോഴും തുടരുന്നു. ലോകകപ്പിലെ ഫുട്‌ബോളുകള്‍ കാണാം...

ടെല്‍സ്റ്റാര്‍
1970 ല്‍ ആണ് അഡിഡാസ് ലോകകപ്പിന് വേണ്ടി ഫുട്‌ബോള്‍ ഉണ്ടാക്കാന്‍ തുടങ്ങുന്നത്. അതിനും മുമ്പ് 1963 ല്‍ തന്നെ ഇവര്‍ ഫുട്‌ബോളുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയിരുന്നു. ലോകകപ്പില്‍ ആദ്യമായി ബക്ക്മിന്‍സ്റ്റര്‍ ഡിസൈന്‍ ഉപയോഗിക്കുന്നത് 1970 ല്‍ ടെല്‍സ്റ്റാര്‍ കൊണ്ടുവന്നപ്പോഴാണ്. കറുപ്പിലും വെളുപ്പിലും ആയി 32 പാനലുകളുമായിട്ടായിരുന്നു ടെല്‍സ്റ്റാര്‍ പുറത്തിറങ്ങിയത്.

ടെല്‍സ്റ്റാര്‍ ഡുര്‍ലാസ്റ്റ്
1974 ല്‍ ജര്‍മനിയില്‍ വച്ച് നടന്ന ലോകകപ്പിലെ താരം ടെല്‍സ്റ്റാറിന്റെ പിന്‍മുറക്കാരനായ ടെല്‍സ്റ്റാര്‍ ഡുര്‍ലാസ്റ്റ് ആയിരുന്നു. ടെല്‍സ്റ്റാറിന്റെ പേര് പിന്നീട് അഡിഡാസ് ചിലി എന്നാക്കി മാറ്റി. രണ്ട് തരം ബോൗളുകളും അത്തവണ ഉപയോഗിച്ചു.

ടാങ്കോ ഡുര്‍ലാസ്റ്റ്
പുത്തന്‍ സംവിധാനങ്ങളും രൂപഭംഗിയും ആയിട്ടായിരുന്നു 1978 ലെ അര്‍ജന്റീന ലോകകപ്പില്‍ അഡിഡാസ് എത്തിയത്. ബോളിന്റെ പേര് ടാങ്കോ ഡുര്‍ലാസ്റ്റ്. 20 പാനലുകളാണ് ഉണ്ടായിരുന്നത്. ചുറ്റിപ്പിണഞ്ഞ 12 വൃത്തങ്ങളെപ്പോലെയായിരുന്നു പാനലുകള്‍ കണ്ടാല്‍ തോന്നുക. ടാങ്കോയില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ടാണ് തുടര്‍ന്ന് വന്ന അഞ്ച് ലോകകപ്പുകളിലും അഡിഡാസ് പന്തൊരുക്കിയത്.

ടാങ്കോ എസ്പാന
ലോക കപ്പ് നടക്കുന്നത് സ്‌പെയിനിലാണെങ്കില്‍ പന്തിന്റെ പേരിനും വേണം ഒരു സ്പാനിഷ് ടച്ച്. 1982 ലെ സ്പാനിഷ് ലോകകപ്പില്‍ അഡിഡാസ് പന്തിന് പേര് കൊടുത്തത് ടാങ്കോ എസ്പാന. വെള്ളത്തില്‍ കളിക്കാന്‍ പറ്റുന്ന തരത്തില്‍ റബ്ബറൈസ് ചെയ്ത ബോളായിരുന്നു ഇതെന്ന് പറയാം വേണമെങ്കില്‍.

അസ്‌ടെക്ക
മെക്‌സികോയിലായിരുന്നു 1986 ലെ ലോകപ്പ് നടന്നത്. ആദ്യമായി പോളിയൂറെത്തീന്‍ ആവരണമുള്ള ഫുട്‌ബോള്‍ ലോകകപ്പില്‍ അവതരിപ്പിക്കപ്പെടുന്നത് അത്തവണയായിരുന്നു. അസ്‌ടെക്ക എന്നായിരുന്നു പേര്.

എട്രുസ്‌കോ
ഇറ്റലിയില്‍ ലോകകപ്പ് വന്നാല്‍ പേരില്‍ ഒരിത്തിരി ഇറ്റാലിയിന്‍ ടച്ച് വേണ്ടേ. 1990 ലെ ഇറ്റലി ലോകകപ്പില്‍ പന്തിന്റെ പേര് ഇട്രസ്‌കോ.

ക്യുസ്ട്ര
ഓരോ ലോകകപ്പ് കഴിയുന്തോറും പന്തിന്റെ ഗുണനിലവാരവും പ്രത്യേകതകളും വര്‍ദ്ധിപ്പിക്കാന്‍ അഡിഡാസ് ശ്രദ്ധിച്ചുപോരുന്നുണ്ട്. 1994 ല്‍ ലോകകപ്പ് അമേരിക്കയില്‍ എത്തിയപ്പോള്‍ ബോളിന്റെ പേര് ക്യുസ്ട്ര എന്നായിരുന്നു.

ട്രൈകളര്‍
ട്രൈകളര്‍... ത്രിവര്‍ണം. കേള്‍ക്കുമ്പോള്‍ നമ്മുടെ ദേശീയ പതാകയെ ഓര്‍മ്മ വരുന്നുണ്ടോ... എന്നാല്‍ ഈ ട്രൈകളര്‍ 1998 ലെ ഫ്രാന്‍സ് ലോകകപ്പില്‍ ഉപയോഗിച്ച പന്തിന്റെ പേരാണ്.

ഫീവര്‍നോവ
സൂപ്പര്‍നോവ എന്നപോലെ ഒരു സാധനമല്ല ഈ ഫീവര്‍നോവ. ലോകകപ്പ് ഏഷ്യന്‍ ഉപഭൂഖണ്ഡത്തിലെത്തിയപ്പോഴത്തെ പന്തിന്റെ പേരായിരുന്നു. 2002 ലെ കൊറിയ-ജപ്പാന്‍ ലോകകപ്പിലെ പന്തായിരുന്നു അത്.

ടീംഗീസ്റ്റ്
2006 ല ജര്‍മനി ലോകകപ്പില്‍ പന്തിന്റെ പേര് ടീംഗീസ്റ്റ് എന്നായിരുന്നു. ഫൈനല്‍ മത്സരത്തിന് ഉപയോഗിച്ചത് ടീംഗീസ്റ്റ് ബെര്‍ലിന്‍ എന്ന പന്ത്. ഫൈനല്‍ നടന്ന സ്ഥലത്തിന്റെ പേര് രേഖപ്പെടുത്തിയ ഗോള്‍ഡന്‍ ബോള്‍...

ജബുലാനി
2010 ല്‍ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ആഫ്രിക്കയിലേക്ക് പോയപ്പോള്‍ പേരും രസകരമായിരുന്നു . ജബുലാനി. തൊട്ട്മുമ്പത്തെ ലോകകപ്പായതുകൊണ്ട് ഫുട്‌ബോള്‍ പ്രേമികളുടെ മനസ്സില്‍ നിന്ന് ആ പേര് ഇതുവരെ മാഞ്ഞുപോയിട്ടില്ല.

ബ്രസൂക്ക
ഒടുവില്‍ ഇതാ ബ്രസൂക്ക. ലോകകപ്പിന്റെ ആരവം ബ്രസീലിലെത്തുമ്പോള്‍ പേരിട്ടത് ലോകത്തെ ആരാധകര്‍ തന്നെ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications