Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോക ഫുട്‌ബോളര്‍; മെസ്സിയുടെ ആദ്യ വോട്ട് ക്രിസ്റ്റിയാനോയ്ക്കും വാന്‍ ഡൈക്കിനുമല്ല, മറ്റൊരു താരത്തിന്

സൂറിച്ച്: ഫിഫയുടെ മികച്ച ലോക ഫുട്ബോളറെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ ആദ്യ വോട്ട് കിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കും വിര്‍ജില്‍ വാന്‍ ഡൈക്കിനുമല്ല. ലിവര്‍പൂള്‍ സ്‌ട്രൈക്കര്‍ സാദിയോ മാനെയ്ക്കാണ് മെസ്സി തന്റെ ആദ്യ വോട്ട് നല്‍കിയത്. രണ്ടാം വോട്ട് ക്രിസ്റ്റിയാനോയ്ക്കും മൂന്നാം വോട്ട് ബാഴ്‌സലോണയിലെ സഹതാരം ഫ്രാങ്കി ഡി ജോങ്ങിനും നല്‍കി.

ക്രിസ്റ്റിയാനോയുടെ വോട്ട്

ക്രിസ്റ്റിയാനോയുടെ വോട്ട്

മെസ്സി രണ്ടാം വോട്ട് ക്രിസ്റ്റിയാനോയ്ക്ക് നല്‍കിയെങ്കിലും ക്രിസ്റ്റിയാനോയുടെ ആദ്യ വോട്ട് യുവന്റസ് സഹതാരം മാത്തിയാസ് ഡിലൈറ്റിനാണ് നല്‍കിയത്. രണ്ടാം വോട്ട് ഫ്രാങ്കി ഡി ജോങ്ങിനും മൂന്നാം വോട്ട് കിലിയന്‍ എംബാപ്പെയ്ക്കും നല്‍കി. അതേസമയം, വാന്‍ഡൈക്കിന്റെ ആദ്യ വോട്ട് ലയണല്‍ മെസ്സിക്കാണ്. മറ്റു രണ്ടുവോട്ടുകള്‍ ലിവര്‍പൂള്‍ ടീമിലെ മുഹമ്മദ് സലയ്ക്കും സാദിയോ മാനെയ്ക്കും നല്‍കി.

കളിക്കാര്‍ നല്‍കിയ വോട്ടുകള്‍

കളിക്കാര്‍ നല്‍കിയ വോട്ടുകള്‍

കഴിഞ്ഞതവണ ലോക ഫുട്‌ബോളറായ ലൂക്ക മാഡ്രിച്ചിന്റെ ആദ്യതാരം ക്രിസ്റ്റിയാനോയാണ്. രണ്ടാം വോട്ട് ഈദന്‍ ഹസാര്‍ഡിനും മൂന്നാം വോട്ട് മെസ്സിക്കും നല്‍കി. ഹാരി കെയ്ന്‍ ആദ്യ വോട്ട് ലയണല്‍ മെസ്സിക്ക് നല്‍കി. രണ്ടാം വോട്ട് വാന്‍ ഡൈക്കിനും മൂന്നാം വോട്ട് ക്രിസ്റ്റിയാനോയ്ക്കുമാണ്. ഹ്യൂഗോ ലോറിസ് ആദ്യ വോട്ട് മെസ്സിക്ക് നല്‍കിയപ്പോള്‍ രണ്ടും മൂന്നും വോട്ടുകള്‍ ക്രിസ്റ്റിയാനോയ്ക്കും എംബാപ്പെയ്ക്കും നല്‍കി.

ഫിഫ പ്ലെയര്‍ ഓഫ് ദി ഇയര്‍: ആറാം തമ്പുരാന്‍... കാല്‍പ്പന്തിന്‍ ചക്രവര്‍ത്തിയായി വീണ്ടും മെസ്സി

വോട്ടെടുപ്പില്‍ മുന്നിലെത്തി മെസ്സി

വോട്ടെടുപ്പില്‍ മുന്നിലെത്തി മെസ്സി

മികച്ച ഫുട്‌ബോളര്‍ക്കുള്ള വോട്ടെടുപ്പില്‍ മെസ്സി 46 വോട്ടുകളുമായാണ് ആറാം തവണയും ജേതാവായത്. വാന്‍ഡൈക്ക് 38ഉം ക്രിസ്റ്റിയാനോ 36 വോട്ടുകളും നേടി. മുഹമ്മദ് സല(26), സാദിയോ മനെ(23), കിലിയന്‍ എംബാപ്പെ(17), ഫ്രാങ്കി ഡി ജോങ(16), ഈദന്‍ ഹസാര്‍ഡ്(16), മാറ്റിയാല്‍ ഡി ലൈറ്റ്(9), ഹാരി കെയ്ന്‍(5) എന്നിങ്ങനെയാണ് മറ്റു കളിക്കാരുടെ വോട്ടുകള്‍.

കോലിയെ നാണംകെടുത്തി, റിഷഭ് പന്തിനെതിരെ പൊട്ടിത്തെറിച്ച് ആരാധകര്‍

മികച്ച വനിതാ താരം

മികച്ച വനിതാ താരം

അമേരിക്കന്‍ താരം മേഗന്‍ റെപീനോയാണ് മികച്ച വനിതാ താരം. വനിതാ ലോകകപ്പില്‍ അമേരിക്കയ്ക്കായി നടത്തിയ പ്രകടനമാണ് റെപീനോയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ലോകകപ്പില്‍ ഗോള്‍ഡന്‍ ബൂട്ടും ഗോള്‍ഡന്‍ ബോളും റെപീനോ സ്വന്തമാക്കിയിരുന്നു. ലിവര്‍പൂളിന്റെ അലിസണ്‍ ബെക്കര്‍ മികച്ച ഗോള്‍കീപ്പറായപ്പോള്‍ മികച്ച പരിശീലകനുള്ള പുരസ്‌കാരം ലിവര്‍പൂളിന്റെ പരിശീലകനായ യര്‍ഗന്‍ ക്ലോപ്പിനാണ്.

'9000 കോടി രൂപ ചെലവഴിച്ചു, ഒരു സെന്റര്‍ ഫോര്‍വേര്‍ഡില്ല'; യുണൈറ്റഡിനെതിരെ ആഞ്ഞടിച്ച് മുന്‍ താരം

ഫിഫ ലോക ഇലവന്‍

ഫിഫ ലോക ഇലവന്‍

മികച്ച ഗോളിനുള്ള പുഷ്‌കാസ് പുരസ്‌കാരം മെസ്സിയേയും ക്വിന്റേറോയെയും മറികടന്ന് ഡാനിയല്‍ സോറി സ്വന്തമാക്കി. ഹംഗേറിയന്‍ ക്ലബ്ബ് ഡിബ്രെസെന്‍ എഫ്.സിയുടെ കളിക്കാരനാണ്. പത്തൊമ്പതുകാരനായ താരം ക്ലബ്ബിനായുള്ള അരങ്ങേറ്റ മത്സരത്തില്‍ ബൈസൈക്കിള്‍ കിക്കിലൂടെയാണ് ആദ്യ ഗോള്‍ നേടിയത്. ഫെറെങ്ക്വാറോസിക്കെതിരായ മത്സരത്തിലായിരുന്നു അത്ഭുതഗോള്‍. ഫിഫയുടെ ലോക ഇലവന്‍: അലിസണ്‍(ഗോള്‍കീപ്പര്‍), ഡി ലിറ്റ്, റാമോസ്. വാന്‍ഡെയ്ക്ക്, മാര്‍സലോ, ലൂക്കാ മോഡ്രിച്ച്, ഡിജോങ്, എംബാപ്പെ, മെസ്സി, ഹസാര്‍ഡ് എന്നിവര്‍ ഇടം നേടിയപ്പോള്‍ റൊണാള്‍ഡോ പുറത്തായി.

Story first published: Tuesday, September 24, 2019, 10:03 [IST]
Other articles published on Sep 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+