Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'9000 കോടി രൂപ ചെലവഴിച്ചു, ഒരു സെന്റര്‍ ഫോര്‍വേര്‍ഡില്ല'; യുണൈറ്റഡിനെതിരെ ആഞ്ഞടിച്ച് മുന്‍ താരം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മോശം പ്രകടനം നടത്തുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ ആഞ്ഞടിച്ച് മുന്‍താരം രംഗത്തെത്തി. കോടികള്‍ വാരിയെറിഞ്ഞിട്ടും ടീമിന് ഒരു സെന്റര്‍ ഫോര്‍വേര്‍ഡ് ഇല്ലാത്തതെന്താണ് ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം ഗാരി നെവില്ലെ. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ 2-0ത്തിന് തോറ്റതിന് പിന്നാലെയാണ് നെവില്ലെ ടീം മാനേജ്‌മെന്റിനെതിരെ വിമര്‍ശനവുമായെത്തിയത്.

ഗ്രീന്‍വുഡ്, മാര്‍ഷ്യല്‍, റാഷ് ഫോര്‍ഡ് എന്നിവര്‍ക്കെല്ലാം പരിക്കാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോള്‍ ലിംഗാര്‍ഡ് ആണ് സെന്റര്‍ ഫോര്‍വേഡ്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കളിക്കാര്‍ക്കായി ക്ലബ്ബ് ചെലവഴിച്ചത് ഏതാണ്ട് 9000 കോടി രൂപയാണ്. മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ അല്‍പം മാത്രം കുറവ്. എന്നിട്ടും ടീമിന് ഒരു മികച്ച മുന്നേറ്റനിരക്കാരനെ കണ്ടെത്താനായിട്ടില്ലെന്നും നെവില്ലെ പറഞ്ഞു.

garyneville

കഴിഞ്ഞ രണ്ട് സീസണുകളില്‍ യുണൈറ്റഡിന്റെ ടോപ് ഗോള്‍ സ്‌കോറര്‍ റൊമേലു ലുക്കാക്കുവാണ്. എന്നാല്‍, പകരക്കാരനെത്തും മുന്‍പ് താരത്തെ ഈ സീസണില്‍ ഇന്റര്‍മിലാന് കൈമാറി. ഇത് ടീമിന്റെ മുന്നേറ്റത്തെ കാര്യമായി ബാധിക്കുകയും ചെയ്തു. സീസണില്‍ യുണൈറ്റഡ് ആകെ സ്‌കോര്‍ ചെയ്തത് 9 ഗോളുകള്‍ മാത്രമാണ്. ഇതില്‍തന്നെ നാലു ഗോളുകള്‍ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ ചെല്‍സിക്കെതിരെ നേടിയതും. ആറു കളികളില്‍നിന്നും 2 ജയം രണ്ട് തോല്‍വി രണ്ട് സമനില എന്നിങ്ങനെ പ്രീമിയര്‍ ലീഗില്‍ എട്ടാം സ്ഥാനത്താണ് ടീം. റാഷ്‌ഫോര്‍ഡിന് പരിക്കേല്‍ക്കുകകൂടി ചെയ്തതോടെ അടുത്ത മത്സരത്തില്‍ ആഴ്‌സണലിനെ നേരിടാനൊരുങ്ങുന്ന യുണൈറ്റഡിന് കടുത്ത പരീക്ഷണത്തേയാണ് അതിജീവിക്കേണ്ടിവരിക.

Story first published: Monday, September 23, 2019, 16:59 [IST]
Other articles published on Sep 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+