
ഏതാണ് ഫേവറൈറ്റ് ടീം
ലോകത്തിലെ ഏറ്റവും മികച്ച ടീം ഏതെന്നല്ല ഇത്തവണത്തെ ചോദ്യം. ഏറ്റവും ആരാധകരുള്ള ടീം ഏതാണെന്നാണ്. ഭൂരിപക്ഷത്തിന്റേയും അഭിപ്രായം അത് ബ്രസീല്‍ തന്നെയാണെന്നാണ്. ഇത്തവണ കപ്പെടുക്കാന്‍ ബ്രസീലിന് മൂന്നില്‍ ഒന്ന് സാധ്യതയാണത്രെ ഉള്ളത്.

അര്‍ജന്റീന
ലോകകപ്പിന്റെ വാതുവെപ്പുകേന്ദ്രങ്ങള്‍ക്ക് എന്നും പ്രയപ്പെട്ട പേരാണ് അര്‍ജന്റീന. ഇത്തവണയും അതില്‍ മാറ്റമില്ല. ബ്രസീല്‍ കഴിഞ്ഞാല്‍ പിന്നെ കപ്പടിക്കാനുള്ള സാധ്യത കല്‍പിക്കുന്നത് അര്‍ജന്റീനക്ക് തന്നൊണ്.

പിന്നെയാര്...
ബ്രസീല്‍, അര്‍ജന്റീന, ജെര്‍മനി, സ്‌പെയിന്‍.... അതിനും അപ്പുറത്തും മികച്ച ടീമുകളുണ്ട്. ഇത്തവണ അങ്ങനെ പ്രതീക്ഷ നല്‍കുന്ന ടീമായി കണക്കാക്കുന്നത് ബെല്‍ജിയത്തെയാണ്. ലോകകപ്പ് സ്വന്തമാക്കാന്‍ ഇവര്‍ക്ക് 16 ല്‍ ഒന്ന് സാധ്യതകളുണ്ടെന്നാണ് വാതുവപ്പുകാരുടെ വിലയിരുത്തല്‍. ബെല്‍ജിയത്തിനും പിറകിലാണ് ഫ്രാന്‍സിന്റെ സ്ഥാനം.

ആരായിരിക്കും താരം
മെസ്സിയോ, നെയ്മറോ, ക്രിസ്റ്റിയാനോ റൊണാള്‍ഡോയോ.. ാരായിരിക്കും ഇത്തവണത്തെ ലോകകപ്പിന്റെ സുവര്‍ണ താരം. മൂന്ന് പേര്‍ക്കും ആരാധകര്‍ കുറവല്ല. റൊണാള്‍ഡോ പക്ഷേ പരിക്കിന്റെ പിടിയിലാണ്.

ഗോള്‍വര്‍ഷം
ഗോളുകളുടെ പെരുമഴ ഈ ലോകകപ്പില്‍ പ്രതീക്ഷിക്കാനാകുമോ... അത്രയേറെ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓരോ ലോകകപ്പ് കഴിയുന്തോറും ഗോള്‍ ശരാശരി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ തവണ ശരാശരി 2.27 ഗോളുകളാണ് വലയില്‍ വീണത്.

റെക്കോര്‍ഡുകള്‍ വല്ലതും
ഇത്തവണത്തെ ലോകകപ്പില്‍ എന്തെങ്കിലും റെക്കോര്‍ഡുകള്‍ പിറക്കുമോ? ആറാം തവണയും ബ്രസീല്‍ കിരീടം ഉയര്‍ത്തിയാല്‍ അത1രു റെക്കോര്‍ഡ് ആകും. 15 ലോകകപ്പ് ഗോളുകള്‍ എന്ന റൊണാള്‍ഡോയുടെ റെക്കോര്‍ഡ് ക്ലോസെ തകര്‍ക്കുമോ... കാത്തിരുന്ന് കാണാം

സ്‌റ്റേഡിയങ്ങള്‍ റെഡിയല്ലേ
മാരക്കാന... അതേ മാരക്കാനയിലെ സ്‌റ്റേഡിയം തന്നെയാണ് ഇത്തവണത്തെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം. കോണ്‍ഫെഡറേഷന്‍ കപ്പിന് വേണ്ടി സജ്ജമാക്കിയിരുന്നതിലാല്‍ ഒട്ടുമിക്ക സ്റ്റേഡിയങ്ങളും നേരത്തെതന്നെ തയ്യാറാണ്. പക്ഷേ ചിലയിടങ്ങളില്‍ ഇപ്പോഴും അല്ലറചില്ലറ പണികള്‍ ബാക്കി നില്‍ക്കുന്നുണ്ടെന്നാണ് വിവരം.

ആരാധകര്‍
കളി ബ്രസീലില്‍ ആകുമ്പോള്‍ ആരാധകര്‍ക്ക് പഞ്ഞമുണ്ടാകില്ലല്ലോ... ശരാശരി അമ്പതിനായിരത്തോളം കാണികള്‍ ഓരോകളികളും കാണുമെന്നാണ് വിലയിരുത്തുന്നത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് തന്നെയായിരിക്കും കാണികളുടെ ഒഴുക്ക്.

കാലാവസ്ഥ ചതിക്കുമോ
കാലാവസ്ഥ ചതിക്കുമോ... ഓരോ മത്സരം നടക്കുമ്പോഴും ആരാധകരെ വലക്കുന്ന ചോദ്യമാണിത്. ബ്രസാലി# വിശാലമായ ഒരു രാജ്യമാണ്. ഒരു സ്ഥലത്ത് ചൂടാണെങ്കില്‍ മറുഭാഗത്ത് വന്‍ തണുപ്പാകാനും സാധ്യതയുണ്ട്.

പ്രതിഷേധം വഴിമാറുമോ
ലോകകപ്പിന് വേണ്ടി ആര്‍ഭാടം കാണിക്കുന്നതിനെതിരെ ബ്രസീലില്‍ പ്രക്ഷോഭങ്ങള്‍ ശക്തമാണ്. പലപ്പോഴും അവ കലാപങ്ങളുടെ രീതിയിലേക്ക് വളര്‍ന്നിരുന്നു. കളിതുടങ്ങുമ്പോഴും ഈ പ്രക്ഷോഭങ്ങള്‍ അടങ്ങില്ലേ...


Click it and Unblock the Notifications


