Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫുട്‌ബോള്‍ ലോകകപ്പിന് ടീമുകള്‍ യോഗ്യത നേടുന്നതെങ്ങിനെയെന്നറിയാമോ?

മോസ്‌കോ: 2018 ലോകകപ്പിന് റഷ്യയില്‍ പന്തുരുളാന്‍ ഒരുങ്ങുകയാണ്. ഇതിനിടയില്‍ ലോകകപ്പിന് ടീമുകള്‍ യോഗ്യത നേടുന്നതെങ്ങനെയെന്ന് നോക്കാം. 1998 മുതല്‍ 32 ടീമുകളാണ് ലോകകപ്പില്‍ പങ്കെടുക്കുന്നത്. ഓരോ ഭൂഖണ്ഡത്തിനും ഇത്ര ടീമുകള്‍ക്ക് യോഗ്യതാ മത്സരത്തിലൂടെ ഫൈനല്‍ റൗണ്ടിലേക്ക് അവസരം നല്‍കുന്നതാണ് ഫിഫയുടെ കളിരീതി.

ഫിഫയുടെ ഫുട്‌ബോള്‍ ഗവേര്‍ണിങ് ബോഡി ലോക രാജ്യങ്ങളെ ആറു ഭാഗങ്ങളായി തിരിച്ചാണ് യോഗ്യതാ മത്സരങ്ങള്‍ നടത്തുന്നത്. ഏഷ്യ, ആഫ്രിക്ക, നോര്‍ത്ത് സെന്‍ട്രല്‍ അമേരിക്ക കരീബിയന്‍സ്, ഓഷ്യാനിയ, സൗത്ത് അമേരിക്ക, യൂറോപ്പ് എന്നിങ്ങനെയാണ് ആറു ഭാഗങ്ങള്‍. 211 രാജ്യങ്ങളാണ് ഈ ഭൂഖണ്ഡങ്ങളില്‍ ഉള്‍പ്പെടുന്നത്. ഇവയില്‍ ആതിഥേയ രാജ്യത്തിനൊഴിച്ച് മറ്റെല്ലാ രാജ്യവും യോഗ്യതാ മത്സരങ്ങള്‍ക്കിറങ്ങണം.

fifa

ലോകകപ്പിന് 3 വര്‍ഷം മുന്‍പ് തന്നെ യോഗ്യതാ മത്സരങ്ങള്‍ ആരംഭിക്കും. ചെറിയ റാങ്കിലുള്ള ടീമുകള്‍ക്കാണ് ആദ്യ മത്സരങ്ങള്‍. ഓരോ ഭൂഖണ്ഡങ്ങളിലെയും രാജ്യങ്ങളുടെ എണ്ണം അനുസരിച്ചാണ് യോഗ്യതാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. 45 രാജ്യങ്ങളുള്ള ഏഷ്യയില്‍ നിന്നും മൂന്നു റൗണ്ടുകളായി തരം തിരിച്ച് മത്സരിക്കുമ്പോള്‍ ലാറ്റിനമേരിക്കയില്‍ നിന്നുള്ള 10 രാജ്യങ്ങള്‍ ഹോം, എവേ രീതിയില്‍ കളിച്ച് യോഗ്യത നേടുന്നു.

യൂറോപ്പില്‍ ഗ്രൂപ്പുകളായി തിരിച്ചും യോഗ്യതാ മത്സരങ്ങള്‍ നടത്തും. യൂറോപ്പില്‍നിന്നും 14 രാജ്യങ്ങള്‍, ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക രാജ്യങ്ങളില്‍ നിന്നായി അഞ്ചുവീതവും ലോകകപ്പ് ഫൈനല്‍ റൗണ്ടിലെത്തും. മൂന്നു ടീമുകള്‍ നോര്‍ത്ത്, സെന്‍ട്രല്‍ അമേരിക്ക, കരീബിയന്‍സ് ഉള്‍പ്പെടുന്ന കോണ്‍കാഫില്‍ നിന്നാണ്.

യോഗ്യതാ മത്സരങ്ങള്‍ ജയിച്ചെത്തിയ ടീമുകളെ പിന്നീട് ഗ്രൂപ്പുകളായി തിരിക്കും. ആതിഥേയ രാജ്യത്തിനും ആദ്യ റാങ്കിലുമുള്ളവര്‍ക്ക് സീഡിങ് നല്‍കി ഓരോ ഗ്രൂപ്പിലും ഉള്‍പ്പെടുത്തും. പിന്നീട് ഓരോ ടീമുകളെയായി ഗ്രൂപ്പുകളില്‍ ഉള്‍ക്കൊള്ളിച്ചാണ് ലോകകപ്പ് ഫിക്‌സ്ചര്‍ തയ്യാറാക്കുന്നത്. ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക ടീമുകള്‍ പരമാവധി ഒരേ ഗ്രൂപ്പില്‍ വരാത്ത രീതിയിലായിരിക്കും ഗ്രൂപ്പ് നിര്‍ണയം. ലോകകപ്പിന് യോഗ്യത നേടാന്‍ ഫുട്‌ബോളില്‍ ദുര്‍ബലരായ ഇന്ത്യയും ശ്രമം നടത്താറുണ്ട്. ഇത്തവണ എട്ടു യോഗ്യതാ മത്സരങ്ങളില്‍ ഏഴും തോറ്റ ഇന്ത്യയ്ക്ക് അടുത്ത ഘട്ടത്തിലേക്ക് കടക്കാനായില്ല.

Story first published: Thursday, June 14, 2018, 17:20 [IST]
Other articles published on Jun 14, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+