Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നെയ്മറും ക്രിസ്റ്റ്യാനോയും മെസ്സിയുമെത്തി; ടീമുകള്‍ റഷ്യയില്‍; ലോകം ഇനി ഫുട്‌ബോളിലേക്ക്

മോസ്‌കോ: നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഫുട്‌ബോള്‍ ലോകകപ്പിന് അരങ്ങുണരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. റഷ്യയിലെ ലുഷ്‌നിക്കി ഒളിമ്പ്ക്‌സ് സ്റ്റേഡിയത്തില്‍ ആതിഥേയര്‍ സൗദി അറേബ്യയെ നേരിടുന്നതോടെ 2018ലെ ലോകകപ്പിന് തുടക്കമാകും. പിന്നീടുള്ള ഒരുമാസക്കാലം ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ആരാധകരെ സമ്മോഹനമായ ഫുട്‌ബോള്‍ കാഴ്ചകളാണ് കാത്തിരിക്കുക.

messi

പ്രമുഖ ടീമുകളെല്ലാം റഷ്യയില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഏഷ്യന്‍ ശക്തികളായ ഇറാനാണ് ദിവസങ്ങള്‍ക്കു മുന്‍പേ റഷ്യയില്‍ ആദ്യമെത്തിയത്. പിന്നീട് മെസ്സിയുടെ അര്‍ജന്റീനയും ക്രിസ്റ്റ്യാനോയുടെ പോര്‍ച്ചുഗലും നെയ്മറിന്റെ ബ്രസീലുമെല്ലാം റഷ്യയില്‍ എത്തിക്കഴിഞ്ഞു. വമ്പന്മാര്‍ അണിനിരക്കുന്ന ശക്തിപ്രകടനത്തിന് താരങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു.

സൂപ്പര്‍താരങ്ങളുടെ ടീമുകള്‍ വിമാനത്താവളത്തിലെത്തിയപ്പോള്‍ വന്‍ വരവേല്‍പാണ് റഷ്യയിലെ ആരാധകര്‍ നല്‍കിയത്. റഷ്യയിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടുകയാകും കളിക്കാരുടെ വലിയ വെല്ലുവിളി. പൊതുവെ തണുത്ത കാലാവസ്ഥയുള്ള റഷ്യയില്‍ കളിക്കാന്‍ യൂറോപ്യന്‍ ക്ലബ്ബുകളില്‍ കളിച്ച് പരിചയമുള്ള താരങ്ങള്‍ക്ക് ബുദ്ധിമുട്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.

ജൂണ്‍ 14ന് കിക്കോഫ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ 32 ടീമുകളും റഷ്യയില്‍ എത്തും. റഷ്യയിലെ സ്റ്റേഡിയങ്ങള്‍ തമ്മിലുള്ള ദൂരവും കളിക്കാര്‍ക്ക് തലവേദനയാകും. കളികാണാനെത്തുന്നവര്‍ക്കും പല സ്റ്റേഡിയങ്ങളിലേക്ക് ആഘോഷമായി പറന്നുനടക്കാനാവില്ല. രാജ്യത്തിന്റെ വലുപ്പവും നഗരങ്ങളുടെ ദൂരവുമെല്ലാം ഏതുതരത്തില്‍ ബാധിക്കുമെന്നത് വരും ദിവസങ്ങളില്‍ കണ്ടറിയേണ്ടിയിരിക്കുന്നു.

Story first published: Tuesday, June 12, 2018, 12:20 [IST]
Other articles published on Jun 12, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+