പ്രീക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് സ്വിസ്സ് പട; ആശ്വാസജയം തേടി കോസ്റ്റാറിക്ക; ഫലം ബ്രസീലിനും നിര്‍ണായകം
മോസ്‌കോ: ലോകകപ്പ് ഗ്രൂപ്പ് ഇ യില്‍ ബുധനാഴ്ച നടക്കുന്ന മത്സരത്തില്‍ കോസ്റ്റാറിക്കയും സ്വിറ്റ്‌സര്‍ലാന്‍ഡും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 11.30ന് നിഷ്‌നി നൊവോഗൊരോദ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ഗ്രൂപ്പ് വമ്പന്മാരായ ബ്രസീലിനും നിര്‍ണായകമാകും. സ്വിറ്റ്‌സര്‍ലാന്‍ഡ് പ്രീക്വാര്‍ട്ടര്‍ ലക്ഷ്യമിടുമ്പോള്‍ ആശ്വാസജയം തേടിയാകും കോസ്റ്റാറിക്കയിറങ്ങുക.

ബ്രസീലിനെ സമനിലയില്‍ തളയ്ക്കുകയും സെര്‍ബിയയ്‌ക്കെതിരെ ജയിക്കുകയും ചെയ്ത സ്വിറ്റ്‌സര്‍ലാന്‍ഡിന് അവസാന മത്സരത്തില്‍ കോസ്റ്റാറിക്കയുമായി സമനില പിടിച്ചാലും പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം. അതേസമയം, ഗ്രൂപ്പ് ചാമ്പ്യന്മാരാകാന്‍ ജയം അനിവാര്യമാണ്. മികച്ച ഗോള്‍ ശരാശരിയില്‍ ബ്രസീലിനെ മറികടക്കാനാകും സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ ശ്രമം. വിവാദ ആഘോഷത്തിന്റെ പേരില്‍ വിലക്കിന്റെ ഭീഷണിയുയര്‍ന്ന ഷാക്കിരിയും ഷാക്കയും ബുധനാഴ്ച കളത്തിലിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
സെര്‍ബിയയോടും ബ്രസീലിനോടും തോറ്റ കോസ്റ്റാറിക്ക ടൂര്‍ണമെന്റില്‍നിന്നും പുറത്തായിക്കഴിഞ്ഞു. എന്നാല്‍, രണ്ടു മത്സരങ്ങളിലും തകര്‍പ്പന്‍ പ്രകടനമാണ് ടീം കാഴ്ചവെച്ചത്. ബ്രസീലിനെതിരെ സമനില നേടുമെന്ന് തോന്നിച്ചെങ്കിലും ഇഞ്ചുറി ടൈമിലെ ഗോളിലൂടെ തോല്‍ക്കുകയായിരുന്നു. ലോകകപ്പില്‍ കളിക്കാന്‍ അവസരം ലഭിക്കാത്ത താരങ്ങള്‍ക്ക് അവസരം നല്‍കിയാകും കോസ്റ്റാറിക്ക ആദ്യ ഇലവനെ പ്രഖ്യാപിക്കുക. മത്സരത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് ഒരു ഗോള്‍ മാര്‍ജിനില്‍ ജയിക്കുമെന്നാണ് പ്രവചനം. സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ ജയം ബ്രസീലിന്റെ സാധ്യതകളെ ബാധിക്കുമെന്നതിനാല്‍ ശ്രദ്ധേയമായ മത്സരമാണ് നടക്കുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications