സ്വീഡന്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് പ്രീക്വാര്‍ട്ടര്‍ ആവേശഭരിതമാകും; പ്രവചനം ഈ ടീമിന്

മോസ്‌കോ: ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ചൊവ്വാഴ്ച നടക്കുന്ന മത്സരത്തില്‍ സ്വീഡനും സ്വിറ്റ്‌സര്‍ലന്‍ഡും ഏറ്റുമുട്ടും. ക്രസ്റ്റോവ്‌സികി സ്‌റ്റേഡയത്തില്‍ ഇന്ത്യന്‍സമയം രാത്രി 7.30നാണ് മത്സരം. ഇരു ടീമുകളും തുല്യശക്തികളായതിനാല്‍ പോരാട്ടം ആവേശഭരിതമാകുമെന്നാണ് ഫുട്‌ബോള്‍ ആരാധകരുടെ പ്രതീക്ഷ.

ഗ്രൂപ്പ് മത്സരങ്ങളില്‍ മികച്ച പോരാട്ടം കാഴ്ചവെച്ചാണ് സ്വീഡന്റെ വരവ്. ആദ്യ മത്സരത്തില്‍ കൊറിയയോട് ജയിച്ചു. രണ്ടാം മത്സരത്തില്‍ ജര്‍മനിയോട് അവസാന മിനിറ്റിലെ ഗോളില്‍ പൊരുതി തോറ്റു. എന്നാല്‍, നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ മെക്‌സിക്കോയെ തകര്‍ത്താണ് സ്വീഡന്‍ ഗ്രൂപ്പ് ജേതാക്കളായി ക്വാര്‍ട്ടറിലെത്തിയത്. സ്ഥിരതയാര്‍ന്ന പ്രകടനം ടീമിന് പ്രതീക്ഷയേകുന്നുണ്ട്.
ബ്രസീലും സെര്‍ബിയയും ഉള്‍പ്പെടുന്ന കരുത്തരുടെ ഗ്രൂപ്പില്‍ നിന്നാണ് സ്വിറ്റ്‌സ്വര്‍ലാന്‍ഡ് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ബ്രസീലിനോട് സമനില നേടിയ ടീം സെര്‍ബിയയെ തോല്‍പ്പിക്കുകയും കോസ്റ്റാറിക്കയുമായി പോയന്റ് പങ്കിടുകയും ചെയ്തിരുന്നു. പ്രതിരോധത്തിന്റെ കരുത്തിലുള്ള മിന്നലാക്രമണമാണ് ടീമിന്റെ കരുത്ത്.
സസ്‌പെന്‍ഷനെ തുടര്‍ന്ന് സ്റ്റീഫന്‍ ലിഷ്‌സെനിയറും ഫാബിയന്‍ സച്ചാറും പുറത്തിരിക്കേണ്ടിവരുന്നത് സ്വിറ്റ്‌സര്‍ലാന്‍ഡിന് തിരിച്ചടിയായിരിക്കും. സ്റ്റീവന്‍ സുബറിന് പരിക്കേറ്റതും ടീമിന് തലവേദനയുണ്ടാക്കും. അതേ സൂപ്പര്‍താരം ഷാക്കിരി ഉള്‍പ്പെടെയുള്ളവര്‍ ആദ്യ ഇലവനില്‍ ഇടംപിടിക്കുമെന്നാണ് റിപ്പോര്‍ട്ട്.
സ്വീഡന്റെ സെബാസ്റ്റിയന്‍ ലാര്‍സനും സസ്‌പെന്‍ഷനെ തുടര്‍ന്ന് പ്രീക്വാര്‍ട്ടറിലിറങ്ങാന്‍ കഴിയില്ല. മറ്റു താരങ്ങള്‍ക്ക് പരിക്കില്ലാത്തത് ടീമിന് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. ഇരു ടീമുകളും നേരത്തെ 27 തവണ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ 10 വീതം ജയം ഇരുഭാഗത്തുമുണ്ട്. പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് ഒരു ഗോള്‍ മാര്‍ജിനില്‍ ജയിക്കുമെന്നാണ് പ്രവചനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications