Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്വീഡനും കൊറിയയും നേര്‍ക്കുനേര്‍; ചങ്കിടിപ്പ് ജര്‍മനിക്ക്; ആരു ജയിക്കും?

മോസ്‌കോ: ലോകകപ്പ് ഗ്രൂപ്പ് എഫിലെ രണ്ടാമത്തെ മത്സരത്തില്‍ സ്വീഡന്‍ സൗത്ത് കൊറിയയെ നേരിടാനൊരുങ്ങുന്നു. തിങ്കളാഴ്ച വൈകിട്ട് ഇന്ത്യന്‍ സമയം 5.30ന് നിഷ്‌നി നോവ്‌ഗൊരോഡ് സ്‌റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ജര്‍മനിയെ മെക്‌സിക്കോ തോല്‍പ്പിച്ചതിനാല്‍ ഇരു ടീമുകള്‍ക്കും മത്സരം നിര്‍ണായകമാണ്.

sweden

മികച്ച ടീമുമായാണ് സ്വീഡന്‍ ഇത്തവണ ലോകകപ്പിനെത്തിയിരിക്കുന്നത്. പ്ലേ ഓഫില്‍ ഇറ്റലിയെ 1-0ത്തിന് മറികടന്നാണ് ടീമിന്റെ വരവ്. അതുകൊണ്ടുതന്നെ പ്രീക്വാര്‍ട്ടര്‍ കടക്കാതെ മടങ്ങില്ലെന്നാണ് സ്വീഡന്റെ തീരുമാനവും. ജാനി ആന്‍ഡേഴ്‌സണ് കീഴില്‍ ഇറങ്ങുന്ന ടീം ഒത്തിണക്കം കൊണ്ട് പേരുകേട്ടവരാണ്. സൂപ്പര്‍താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് ഇല്ലെങ്കിലും സ്വീഡന്‍ ശക്തരാണെന്നാണ് അവകാശവാദം. വിക്ടര്‍ ലിന്‍ഡലോഫ്, എമില്‍ ഫോര്‍സ്ബര്‍ഗ്, മാര്‍ക്കസ് ബര്‍ഗ് തുടങ്ങിയ പ്രമുഖര്‍ ടീമിലുണ്ട്.

ഏഷ്യന്‍ ശക്തികളായ സൗത്ത് കൊറിയയ്ക്കും പ്രീക്വാര്‍ട്ടര്‍ മോഹമുണ്ട്. ടോട്ടന്‍ഹാം സ്‌ട്രൈക്കര്‍ ഹെങ് മിന്‍ സണ്‍ ആണ് ടീമിലെ ശ്രദ്ധേയനായ താരം. മറ്റു താരങ്ങളും റഷ്യയില്‍ വീറുറ്റ പോരാട്ടം നയിക്കുമെന്നാണ് പ്രതീക്ഷ. ആദ്യ മത്സരത്തില്‍ ജര്‍മനി തോറ്റതോടെ കൊറിയയ്ക്കും മത്സരം നിര്‍ണായകമായിരിക്കും.

സന്നാഹ മത്സരത്തില്‍ ഡെന്‍മാര്‍ക്കിനോടും പെറുവിനോട് സമനിലയായിരുന്നു സ്വീഡന്‍ നേടിയത്. ലാറ്റിനമേരിക്കന്‍ ശക്തികളായ ബൊളീവിയയോടെ സമനില നേടി കൊറിയയും റഷ്യയിലേക്കുള്ള ഒരുക്കം നടത്തി. ഇരു ടീമുകളും ഏറ്റമുമുട്ടുമ്പോള്‍ തുല്യ ശക്തികളുടെ പോരാട്ടത്തിനാകും വേദിയാകുക. അല്‍പം മേല്‍ക്കൈ ഉള്ള സ്വീഡന്‍ ജയിക്കാനോ അതല്ലെങ്കില്‍ സമനിലയോ ആയിരിക്കും കളിയുടെ ഫലമെന്നാണ് പ്രവചനം. മത്സരത്തില്‍ സ്വീഡന്‍ ജയിക്കുകയാണെങ്കില്‍ അത് ജര്‍മനിയുടെ പ്രീക്വാര്‍ട്ടര്‍ സാധ്യതയെ ബാധിച്ചേക്കും.

Story first published: Monday, June 18, 2018, 10:05 [IST]
Other articles published on Jun 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+