Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടിനും സ്വീഡനും സെമിയിലെത്തണം; ജയം ആര്‍ക്കൊപ്പമാകും?; പ്രവചനം ഈ ടീമിന്

മോസ്‌കോ: ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാംദിനം കിരീടപ്രതീക്ഷകളുമായെത്തിയ ഇംഗ്ലണ്ടും അപ്രതീക്ഷിത കുതിപ്പ് നടത്തുന്ന സ്വീഡനും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം ശനിയാഴ്ച രാത്രി 7.30ന് സമാറ അരീനയിലാണ് കളി. കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ ഇരു ടീമുകളും ജയപ്രതീക്ഷയിലാണ് കളത്തിനിറങ്ങുക.

യുവ കളിക്കാരുമായെത്തി ലോകകപ്പില്‍ പ്രതീക്ഷയ്‌ക്കൊത്ത് പ്രകടനം നടത്തുന്ന ഇംഗ്ലണ്ടിന് സുവര്‍ണാവസരമാണ് ഇക്കുറി. ജര്‍മനിയും, സ്‌പെയനും, അര്‍ജന്റീനയും, ബ്രസീലുമെല്ലാം ലോകകപ്പില്‍നിന്നും മടങ്ങിയതോടെ ഇംഗ്ലീഷ് ടീമിന് ആത്മവിശ്വാസം ഇരട്ടിക്കും. പ്രീക്വാര്‍ട്ടറില്‍ കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് ടീം അവസാന പതിനാറില്‍ ഇടം നേടിയത്.

sweden

അമിതപ്രതീക്ഷയില്ലാതെയെത്തി സെമി സാധ്യത സജീവമാക്കുകയാണ് സ്വീഡന്‍. ഇംഗ്ലണ്ടിനോട് ജയിച്ചാല്‍ ആദ്യ ലോകകിരീടം അവര്‍ക്ക് അകലെയല്ലാതാകും. ഗ്രൂപ്പ് മത്സരങ്ങളിലും പിന്നീട് പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെയും വീഴ്ത്തിയ സ്വീഡന് ഒത്തൊരുമയോടെ കളിക്കാന്‍ കഴിയുന്ന ഒരുപിടി താരങ്ങളുണ്ട്.

ഇംഗ്ലീഷ് ടീമില്‍ ജാമി വാര്‍ഡിയുടെ പരിക്കാണ് അലട്ടുന്നത്. മറ്റു കളിക്കാരെല്ലാം ഫോമിലാണ്. ഇതുവരെയായി ആറു ഗോളുകള്‍ നേടിക്കഴിഞ്ഞ സ്‌ട്രൈക്കര്‍ ഹാരി കെയിനില്‍ ടീം ഏറെ പ്രതീക്ഷയര്‍പ്പിക്കുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ടുണീഷ്യ, പാനമ ടീമുകളോട് ആധികാരികമായി ജയിച്ച ഇംഗ്ലണ്ട് ബെല്‍ജിയത്തോട് മാത്രമാണ് തോറ്റത്. ജോര്‍ഡന്‍ ഹെന്‍ഡേഴ്‌സന്‍, കെയ്ല്‍ വാക്കര്‍, ജോണ്‍ സ്റ്റോണ്‍സ്, മഗ്വെയ്ര് റഹീം സ്റ്റര്‍ലിങ് തുടങ്ങിയ പ്രമുഖരെല്ലാം ക്വാര്‍ട്ടറില്‍ ഇറങ്ങും.

ഇംഗ്ലണ്ടിനെ പ്രതിരോധിച്ചുകൊണ്ട് മിന്നലാക്രമണം നടത്തുന്ന രീതിയിലായിരിക്കും സ്വീഡന്റെ വിന്യാസം. മുന്നേറ്റത്തില്‍ മര്‍ക്കസ് ബര്‍ഗും ഒല ടോയ്വോന്‍സെനും ടീമിന്റെ ശക്തിയാകും. എമില്‍ ഫോസ്ബര്‍ഗും ക്ലാസനും വിങ്ങര്‍മാരാകുമ്പോള്‍ നായകന്‍ ആന്ദ്രെസ് ഗ്രാന്‍ക്വിസ്റ്റും വിക്ടര്‍ ലിന്‍ഡലോഫും പ്രതിരോധ ചുമതല വഹിക്കും. ഇംഗ്ലണ്ട് ഒരു ഗോള്‍ മാര്‍ജിനില്‍ ജയിക്കുമെന്നാണ് പ്രവചനം.

Story first published: Saturday, July 7, 2018, 11:26 [IST]
Other articles published on Jul 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+