Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്വീഡന്‍ എട്ട് ഗോളിന് ജയിച്ചു, ബള്‍ഗേറിയയില്‍ ജയിച്ച് ഫ്രാന്‍സ്, ലോകകപ്പിന് ഇവരുണ്ടാകും ! ഹോളണ്ടിന്റെ കാര്യം ?

യൂറോപ്യന്‍ മേഖല ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ സ്വീഡന്‍ എട്ട് ഗോളുകള്‍ക്ക് ലക്‌സംബര്‍ഗിനെ തകര്‍ത്തു. ഫ്രാന്‍സ് ഏകപക്ഷീയമായ ഒരു ഗോളിന് ബള്‍ഗേറിയയെ മറികടന്ന് ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ബെലാറസിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കിയ ഹോളണ്ടിന്റെ യോഗ്യതാ സാധ്യതകള്‍ വിദൂരത്താണ്.

ഗ്രൂപ്പ് എ പോയിന്റ് ടേബിള്‍

ഗ്രൂപ്പ് എ പോയിന്റ് ടേബിള്‍

ഒമ്പത് മത്സരങ്ങളില്‍ നിന്ന് ഫ്രാന്‍സിന് ഇരുപത് പോയിന്റ്. സ്വീഡന് പത്തൊമ്പത് പോയിന്റ്. ഹോളണ്ടിന് പതിനാറ് പോയിന്റ്. ബള്‍ഗേറിയ പന്ത്രണ്ട് പോയിന്റ്. ബെലാറസിനും ലക്‌സംബര്‍ഗിനും അഞ്ച് പോയിന്റ് വീതം. ബള്‍ഗേറിയ, ബെലാറസ്, ലക്‌സംബര്‍ഗ് പുറത്തായിക്കഴിഞ്ഞു.

 ഫ്രാന്‍സിന് ജയിക്കണം..

ഫ്രാന്‍സിന് ജയിക്കണം..

ചൊവ്വാഴ്ചയാണ് ഗ്രൂപ്പിലെ അവസാന റൗണ്ട്. ഫ്രാന്‍സിന് ബെലാറസാണ് എതിരാളി. ദുര്‍ബലരായ ബെലാറസിനെ തോല്‍പ്പിച്ചാല്‍ ഫ്രാന്‍സിന് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ലോകകപ്പ് യോഗ്യത നേടാം.

 ക്ലാസിക് പോരാട്ടം...

ക്ലാസിക് പോരാട്ടം...

ഗ്രൂപ്പിലെ ക്ലാസിക് പോരാട്ടം ഹോളണ്ടും സ്വീഡനുംതമ്മിലാകും. രണ്ട് പേര്‍ക്കും യോഗ്യതക്കുള്ള സാധ്യത നിലനില്‍ക്കുന്നു. സ്വീഡനാണ് കൂടുതലും. ഹോളണ്ട് ജയിച്ചാലും പോര, ഗോള്‍ ശരാശരിയില്‍ മുന്നില്‍ കയറണം. സ്വീഡന്‍ ഹോളണ്ടിനേക്കാള്‍ പന്ത്രണ്ട് ഗോളുകള്‍ കൂടുതലായി സ്‌കോര്‍ ചെയ്തിട്ടുണ്ട്.

സ്വീഡന്റെ എട്ടിന്റെ പണി...

സ്വീഡന്റെ എട്ടിന്റെ പണി...

ലക്‌സംബര്‍ഗിന്റെ വലയില്‍ സ്വീഡന്‍ അടിച്ചു കയറ്റിയ എട്ട് ഗോളുകള്‍ ഹോളണ്ടിന് എട്ടിന്റെ പണിയാണ്. ഗോള്‍ ശരാശരിയില്‍ ഒറ്റയടിക്കാണ് സ്വീഡന്‍ കുതിപ്പ് നടത്തിയത്.

അബുദാബി ക്ലബ്ബുകാരന്റെ ഗോളടി..

അബുദാബി ക്ലബ്ബുകാരന്റെ ഗോളടി..

സ്വീഡന് വേണ്ടി നാല് ഗോളുകള്‍ നേടിയത് അബുദാബി ക്ലബ്ബ് അല്‍ അയ്ന്‍ സ്‌ട്രൈക്കര്‍ മാര്‍കസ് ബെര്‍ഗാണ്. ഗ്രാന്‍വിസ്റ്റ് രണ്ട് പെനാല്‍റ്റി ഗോളുകള്‍ നേടി. ലുസ്റ്റിഗ്, ടോയിവോനെന്‍ ഓരോ ഗോളുകള്‍ നേടി.ഗോള്‍ നില..

സ്വീഡന്‍ 8-0 ലക്‌സംബര്‍ഗ്

ബോസ്‌നിയ 3-4 ബെല്‍ജിയം

ബള്‍ഗേറിയ 0-1 ഫ്രാന്‍സ്

അന്‍ഡോറ 0-2 പോര്‍ച്ചുഗല്‍

ഫറോ ഐലന്‍ഡ് 0-0 ലാറ്റ്വിയ

ജിബ്രാള്‍ട്ടര്‍ 0-6 എസ്‌തോണിയ

ബെലാറസ് 1-3 ഹോളണ്ട്

സ്വിറ്റ്‌സര്‍ലന്‍ഡ് 5-2 ഹംഗറി

സൈപ്രസ് 1-2 ഗ്രീസ്‌

Story first published: Sunday, October 8, 2017, 16:39 [IST]
Other articles published on Oct 8, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+